x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഷ്ടമി രോഹിണി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ

വെബ് ഡെസ്ക്
Published: September 4, 2026 12:40 AM IST | Updated: September 4, 2026 12:40 AM IST

നെ​യ്യാ​റ്റി​ൻ​ക​ര: ശ്രീ​കൃ​ഷ്ണ ജ​യ​ന്തി നെ​യ്യാ​റ്റി​ൻ​ക​ര ആ​ഘോ​ഷ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്പ​തോ​ളം സ്ഥ​ല​ങ്ങ​ളി​ൽ പ​താ​ക ഉ​യ​ർ​ത്തി. നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ വി​വി​ധ ബാ​ല​ഗോ​കു​ല​ത്തി​ലെ കു​ട്ടി​ക​ൾ ഗോ​പി​കാനൃ​ത്തം അ​വ​ത​രി​പ്പി​ച്ചു.

നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്വാ​ഗ​ത സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗോ​പൂ​ജ ന​ട​ന്നു. സ്വാ​ഗ​ത​സം​ഘം അ​ധ്യ​ക്ഷ​ൻ വി.​കെ. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി എ​സ്.​കെ. ജ​യ​കു​മാ​ർ സ​ന്ദേ​ശം ന​ൽ​കി. ക്ഷേ​ത്രം ശാ​ന്തി ഗ്യാ​നേ​ഷ് ബാ​ബു ആ​ര​തി ന​ട​ത്തി. സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. ന​ട​രാ​ജ​ൻ, കൂ​ട്ട​പ്പ​ന മ​ഹേ​ഷ്, മ​ഞ്ച​ത്ത​ല സു​രേ​ഷ്, പി.​ബി. ജൈ​നേ​ന്ദ്ര​ൻ, ജി. ​പ​ര​മേ​ശ്വ​ര​ൻ​നാ​യ​ർ, എ​സ്.​കെ. ബൈ​ജു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

നെ​യ്യാ​റ്റി​ന്‍​ക​ര : നെ​ല്ലി​മൂ​ട് കു​റ്റി​ത്താ​ന്നി ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 4.30ന് ​പ​ള്ളി​യു​ണ​ര്‍​ത്ത​ല്‍, നി​ര്‍​മാ​ല്യ​ദ​ര്‍​ശ​നം, അ​ഞ്ചി​ന് വാ​ക​ച്ചാ​ര്‍​ത്ത്, മ​ല​ര്‍​നി​വേ​ദ്യം, ആ​റി​ന് ഗ​ണ​പ​തി​ഹോ​മം, 6.30ന് ​ഉ​ഷഃ​പൂ​ജ, ദീ​പാ​രാ​ധ​ന, 7.30ന് ​ഭ​ജ​ന, ഒ​ന്പ​തി​ന് ശ്രീ​മ​ദ് ഭാ​ഗ​വ​ത പാ​രാ​യ​ണം, 11.30 ന് ​ഉ​ച്ച​പൂ​ജ, ദീ​പാ​രാ​ധ​ന, 12 ന് ​സ​മൂ​ഹ​സ​ദ്യ, വൈ​കു​ന്നേ​രം നാ​ലി​ന് ശോ​ഭാ​യാ​ത്ര എ​ന്നി​വ​യു​ണ്ടാ കും. ​തു​ട​ര്‍​ന്ന് ആ​റി​ന് ഉ​റി​യ​ടി, 6.45ന് ​അ​ല​ങ്കാ​ര ദീ​പാ​രാ​ധ​ന, രാ​ത്രി 7.30ന് ​അ​ത്താ​ഴ​പൂ​ജ, ദീ​പാ​രാ​ധ​ന, 10.30ന് ​ന​വ​ക​ല​ശ​പൂ​ജ, 11.30 ന് ​അ​ഷ്ടാ​ഭി​ഷേ​കം, ന​വ​കാ​ഭി​ഷേ​കം, 12ന് ​അ​വ​താ​ര​പൂ​ജ, തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി ദീ​പാ​രാ​ധ​ന എ​ന്നി​വ​യും ന​ട​ക്കും.
നെ​ടു​മ​ങ്ങാ​ട് : ശ്രീ​കൃ​ഷ്‌​ണ സ്വാ​മി ‎ക്ഷേ​ത്ര​ങ്ങ​ൾ, ബാ​ല​ഗോ​കു​ലം തു​ട​ങ്ങി​യ​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​കൃ​ഷ്‌​ണ ജ​യ​ന്തി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.
വെ​ള്ള​നാ​ട് ബാ​ല​ഗോ​കു​ലം സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹാ​ശോ​ഭ യാ​ത്ര വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ വെ​ള്ള​നാ​ട്, ക​ണ്ണ​മ്പ​ള്ളി, മേ​പ്പാ​ട്ടു​മ​ല, ചാ​ങ്ങ, പു​തു​മം​ഗ​ലം, മേ​ലാ​ങ്കോ​ട് പ​ഴ​യ വീ​ട്ടു​മു​ഴി, മു​ണ്ടേ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​രം​ഭി​ച്ച് വെ​ള്ള​നാ​ട് സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​യാ​ത്ര​യാ​യി തി​രു​ന​ല്ലൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും.

വെ​ളി​യ​ന്നൂ​ർ മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം കേ​ന്ദ്ര​മാ​ക്കി വെ​ളി​യ​ന്നൂ​ർ, കി​ട​ങ്ങു​മ്മ​ൽ, ഉ​ള്ളൂ​ർ​കോ​ണം, പെ​രു​മ്പ​ള്ളി മൂ​ഴി മേ​ലെ​മു​ക്ക്, ക​ല്ലു​കെ​ട്ട് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ശോ​ഭ യാ​ത്ര​ക​ൾ സം​ഗ​മി​ച്ച് വൈ​കു ന്നേ​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ക്കും.

ബാ​ല​ഗോ​കു​ലം ആ​ര്യ​നാ​ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശോ​ഭാ​യാ​ത്ര​ക​ൾ ന​ട​ത്തും. കൊ​ക്കോ​ട്ടേ​ല, അ​മ്പാ​ടി​മു​ക്ക്, കോ​ട്ട​യ്ക്ക​കം, ഭ​ദ്ര ദേ​വി ക്ഷേ​ത്രം, ഇ​റ​വൂ​ർ ചെ​റി​യ ക​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ആ​രം​ഭി​ച്ച് ആ​ര്യ​നാ​ട് പോ​സ്റ്റ് ഓ​ഫി​സ് ജം​ഗ്ഷ​നി​ൽ സം​ഗ​മി​ച്ച് മ​ഹാ​ശോ​ഭാ​ത്ര​യാ​യി ആ​ര്യ​നാ​ട് ഗ​ണ​പ​തി ക്ഷേ​ത്രം, കാ​ഞ്ഞി​രം​മൂ​ട് ദാ​മോ​ദ​രാ​ശ്ര​മം ബാ​ല സു​ബ്ര​ഹ്മ​ണ്യ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി ആ​ര്യ​നാ​ട് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ സ​മാ​പി​ക്കും.
പ​ഴ​കു​റ്റി ന​ഗ​രി​ക്കു​ന്ന് ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മി രോ​ഹി​ണി മ​ഹോ​ത്സ​വം ഇ​ന്നു മു​ത​ൽ 13 വ​രെ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, ശ്രീ​മ​ഹാ​ഭാ​ഗ​വ​ത പാ​രാ​യ​ണം, ക​ല​ശ​പൂ​ജ, ക​ല​ശാ​ഭി​ഷേ​കം എ​ന്നി​വ​യു ണ്ടാ​കും.
ത​ന്ത്രി കൃ​ഷ്ണ​ര​ര് ഭ​ദ്ര​ദാ​സ് ശ​ർ​മ മു​ഖ്യ​കാ​ർ​മി​ക​നാ​കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ശ്രീ​മ​ഹാ​ഭാ​ഗ​വ​ത പാ​രാ​യ​ണം, രാ​ത്രി ഏ​ഴി​നു തൃ​ക്കൊ​ടി​യേ​റ്റ്, എ​ട്ടി​നു മ​ഹാ​സു​ദ​ർ​ശ​ന ഹോ​മം ഭ​ജ​ന എ​ന്നി​വ​യു​ണ്ടാ​കും.

 

Tags : Nattuvishesham Districtnews Deepikanews Ashtami Rohini

Recent News

Corehub Up