വെള്ളത്തൂവൽ: മേരിലാൻഡ് സെന്റ് മേരിസ് പള്ളിയിൽ എട്ടുനോമ്പ് ആചരണവും ദൈവമാതാവിന്റെ പിറവിത്തിരുനാൾ ആഘോഷവും തുടങ്ങി. മാർ ജേക്കബ് മുരിക്കൻ നയിച്ച ആഘോഷമായ പൊന്തിഫിക്കൽ കുർബാനയോടെ തിരുനാളിന് തുടക്കമായി.
ആദ്യവെള്ളി കൺവൻഷൻ
വെള്ളത്തൂവൽ: വെള്ളത്തൂർ സെന്റ് ജോർജ് പള്ളിയിൽ ആദ്യവെള്ളി കൺവൻഷനും എട്ടുനോമ്പാചരണവും ഇന്ന്. രാവിലെ ഒന്പതിന് ജപമാല, 9 30ന് പ്രെയിസ് ആൻഡ് വർഷിപ്പ്, 10ന് ദൈവവചന പ്രഘോഷണം, കുമ്പസാരം, 11ന് ദിവ്യകാരുണ്യ ആരാധന, നിയോഗ സമർപ്പണം, സൗഖ്യപ്രാർഥന, 12.30ന് വിശുദ്ധ ഗീവർഗീസിന്റെ നൊവേന, ഒന്നിന് ആഘോഷമായ പാട്ടുകുർബാന, സാക്ഷ്യങ്ങൾ, നേർച്ചക്കഞ്ഞി വിതരണം.
ശുശ്രൂഷകൾക്ക് കട്ടപ്പന ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ടോം മുളഞ്ഞനാനി നേതൃത്വം നൽകുമെന്ന് ഇടവക വികാരി ഫാ. ജോർജ് കരിവേലിക്കൽ അറിയിച്ചു.
എഴുകുംവയൽ: എഴുകുംവയൽ കുരിശുമലയിൽ ഇന്ന് ആദ്യവെള്ളി ആചരണം നടത്തും. രാവിലെ 10ന് മലമുകളിൽ വിശുദ്ധ കുർബാനയും ജപമാലയും തുടർന്ന് നേർച്ചക്കഞ്ഞി വിതരണവും ഉണ്ടാകും.
കൃപാഭിഷേകം ബൈബിൾ കൺവൻഷൻ
അണക്കര: മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപാഭിഷേകം ആദ്യശനി ബൈബിൾ കൺവൻഷൻ നാളെ രാവിലെ ഒന്പതു മുതൽ വൈകുന്നേരം 3.30 വരെ നടക്കും. മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ നേതൃത്വം നൽകും.
രാവിലെ എട്ടിന് കുരിശിന്റെ വഴി, 8.30ന് ജപമാല, ഒന്പതിന് ദൈവവചന പ്രഘോഷണം,12ന് ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, കൃപാഭിഷേക ശുശ്രൂഷ, വിശുദ്ധ കുർബാന, റോസാ മിസ്റ്റിക്ക മാതാവിന്റെ നൊവേന, 3.30ന് കൃപാഭക്ഷണം.
Tags : Nattuvishesham Districtnews Deepikanews Observance of the