x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​രി​യാ​മ്മാ​ക്ക​ല്‍ പാ​ലം നോ​ക്കു​കു​ത്തി; ജ​ന​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ് 13 വ​ര്‍​ഷം

വെബ് ഡെസ്ക്
Published: September 4, 2026 12:05 AM IST | Updated: September 4, 2026 12:05 AM IST

അ​പ്രോ​ച്ച് റോ​ഡി​ല്ലാ​ത്ത പാ​ലാ ക​ള​രി​യാ​മ്മാ​ക്ക​ല്‍ പാ​ലം.

പാ​ലാ: ടൗ​ണി​നെ മീ​ന​ച്ചി​ൽ പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കേ​ണ്ട ചെ​ത്തി​മ​റ്റം ക​ള​രി​യാമ്മാ​ക്ക​ല്‍ ക​ട​വ് പാ​ലം നോ​ക്കു​കു​ത്തി​യാ​യി​ട്ട് 13 വ​ർ​ഷം. കോ​ടി​ക​ൾ ചെ​ല​വി​ട്ട് നി​ർ​മി​ച്ച പാ​ല​ത്തി​ന് അ​പ്രോ​ച്ച് റോ​ഡ് നി​ർ​മി​ക്കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി. പാ​ലം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നെ​തി​രേ നാ​ട്ടു​കാ​രും പൗ​ര​സ​മി​തി​യും പ​ല​വ​ട്ടം പ്ര​തി​ഷേ​ധി​ച്ചെ​ങ്കി​ലും അ​ധി​കൃ​ത​ർ​ക്ക് ഒ​രു കു​ലു​ക്ക​വു​മി​ല്ല.

13 വ​ര്‍​ഷം മു​മ്പ് പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച പാ​ല​മാ​ണ് ജ​ന​ത്തി​ന് പ്ര​യോ​ജ​ന​മി​ല്ലാ​തെ നി​ൽ​ക്കു​ന്ന​ത്. പാ​ല​ത്തി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും ചെ​ത്തി​മ​റ്റം ഭാ​ഗ​ത്തും കി​ഴ​പ​റ​യാ​ര്‍ ഭാ​ഗ​ത്തും അ​പ്രോ​ച്ച് റോ​ഡും റോ​ഡി​നു​ള്ള സ്ഥ​ല​വും ഇ​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ചെ​ത്തി​മ​റ്റം ഭാ​ഗ​ത്ത് റോ​ഡു​ണ്ടെ​ങ്കി​ലും പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ല.

കി​ഴ​പ​റ​യാ​ര്‍ ഭാ​ഗ​ത്ത് റോ​ഡി​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. കി​ഴ​പ​റ​യാ​ര്‍ ഭാ​ഗ​ത്തുനി​ന്നു പാ​ല​ത്തി​ലേ​ക്കു ക​യ​റാ​ന്‍ നാ​ട്ടു​കാ​ര്‍ സ്വ​ന്തം ചെ​ല​വി​ല്‍ ഇ​രു​മ്പു​ഗോ​വ​ണി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കാ​ല്‍​ന​ട​ക്കാ​രു​ടെ ആ​ശ്ര​യം ഈ ​ഗോ​വ​ണി​യാ​ണ്. മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യാ​ല്‍ സ്ഥ​ലം വി​ട്ടുന​ല്‍​കാ​മെ​ന്ന് സ്ഥ​ല​മു​ട​മ​ക​ള്‍ ജ​ന​പ്ര​തി​നി​ക​ളെ​യും അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​തെ അ​ധി​കൃ​ത​ർ ക​ണ്ണട​ച്ച​തോ​ടെ പാ​ലം ന​ട​പ്പാ​ത മാ​ത്ര​മാ​യി ചു​രു​ങ്ങി.

പാ​ല​ത്തി​ന​ടി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി മാ​ലി​ന്യം

വെ​ള്ള​പ്പൊ​ക്കം ക​ഴി​ഞ്ഞി​ട്ട് ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും ചെ​ത്തി​മ​റ്റം ക​ള​രി​യാമ്മാ​ക്ക​ല്‍ പാ​ല​ത്തി​ന​ടി​യി​ല്‍ അ​ടി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തി​ല്ല. ട​ണ്‍ ക​ണ​ക്കി​ന് മ​ലി​ന്യ​ങ്ങ​ളാ​ണ് പാ​ല​ത്തി​ന​ടി​യി​ല്‍ അ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക​ളി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന ക​ള​രി​യാമ്മാ​ക്ക​ല്‍ ത​ട​യ​ണ​യി​ല്‍ ഓ​രോ വെ​ള്ള​പ്പൊ​ക്കം ക​ഴി​യു​മ്പോ​ഴും മാ​ലി​ന്യ​ങ്ങ​ള്‍ അ​ടി​ഞ്ഞുകൂ​ടു​ന്ന​ത് പ​തി​വാ​ണ്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ന​ഗ​ര​സ​ഭ​യും ജ​സേ​ച​ന​വ​കു​പ്പും ചേ​ർ​ന്നാ​ണ് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്തി​രു​ന്ന​ത്.

മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കാ​ൻ ശ്ര​മ​ദാ​നം

ക​ള​രി​യാ​മ്മാ​ക്ക​ല്‍ പാ​ല​ത്തി​ല്‍ അ​ടി​ഞ്ഞ മാ​ലി​ന്യ​ങ്ങ​ള്‍ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കും. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന​ലെ യോ​ഗം ചേ​ർ​ന്നു. ആ​റി​ന് ശ്ര​മ​ദാ​ന​മാ​യി മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. മീ​ന​ച്ചി​ൽ പ​ഞ്ചാ​യ​ത്തും പാ​ലാ ന​ഗ​ര​സ​ഭ​യും ശ്ര​മ​ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മാ​യ രാ​ഹു​ൽ പ​റ​ഞ്ഞു.

 

Tags : Bridge NattuVishasham DistrictNews

Recent News

Corehub Up