x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷി​ഗെ​ല്ല ബാ​ധി​ച്ച് ഒ​രു മ​ര​ണം കൂ​ടി; 105 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്


Published: June 17, 2026 06:57 PM IST | Updated: June 17, 2026 07:31 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ല ബാ​ധി​ച്ച് ഒ​രു മ​ര​ണം കൂ​ടി. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യാ​ണ് ഷി​ഗെ​ല്ല ബാ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ഇ​ന്ന് 105 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യും പ്ര​തി​ദി​ന ഡെ​ങ്കി കേ​സ് 100 ക​ട​ന്നു​വെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് പ​നി വ​ർ​ധി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്തെ​ത്തി. പ​നി​യും ജ​ല​ദോ​ഷ​വു​മു​ള്ള കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​യ്ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ്കൂ​ളു​ക​ളി​ൽ ഫു​ഡ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags : health department Shigella k muraleedharan malappuram

Recent News

Corehub Up