മലപ്പുറം: വേങ്ങരയിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി ഇന്ദര്‍ (48) ആണ് കൊല്ലപ്പെട്ടത്. വേങ്ങര എആര്‍ നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന് എതിര്‍വശത്തുള്ള കെട്ടിടത്തിന്റെ മുകളിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ഇന്ദറിനൊപ്പം താമസിക്കുന്ന നാട്ടുകാരൻ കൂടിയായ പദം ഗദാബയെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു ഇന്ദറിനെ കണ്ടെത്തിയത്. സംഭവ ദിവസം ഇന്ദറും പദം ഗദാബെയും തമ്മിൽ തർക്കമുണ്ടായെന്ന് പോലീസിന് വിവരം ലഭിച്ചു.
തർക്കത്തെ തുടർന്ന് പ്രതി ഉറങ്ങുകയായിരുന്ന യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. വിരളടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Tags : kerala police crime news malappuram vengara