x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രൂ​രി​ൽ മ​സാ​ജി​നെ​ത്തി​യ യു​വാ​വി​നെ ന​ഗ്ന​നാ​ക്കി ഫോ​ട്ടോ​യെ​ടു​ത്തു; ഹ​ണി​ട്രാ​പ്പ് കേ​സി​ൽ മൂ​ന്ന് പേ​ർ പി​ടി​യി​ൽ


Published: May 11, 2026 01:03 AM IST | Updated: May 11, 2026 01:03 AM IST

മ​ല​പ്പു​റം: മ​ല​പ്പു​റം തി​രൂ​രി​ൽ മ​സാ​ജി​ന് പോ​യ യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. മ​സാ​ജ് സെ​ന്‍റ​ർ ഉ​ട​മ​യാ​യ തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി സൌ​ദും ജീ​വ​ന​ക്കാ​രാ​യ ര​ണ്ട് സ്ത്രീ​ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ എ​ട്ടാം തീ​യ​തി​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. യു​വാ​വി​നെ വി​വ​സ്ത്ര​നാ​ക്കി ഫോ​ട്ടോ​യെ​ടു​ത്ത് പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി. 'ഓ​റ വെ​ൽ​നെ​സ്' എ​ന്ന മ​സാ​ജ് സെ​ന്‍റ​റി​ലാ​ണ് യു​വാ​വി​നെ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്.

മ​സാ​ജി​നെ​ത്തി​യ യു​വാ​വി​ന്‍റെ കൈ​യി​ൽ കൂ​ടു​ത​ൽ പ​ണ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ൾ മ​ർ​ദി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും 28,500 രൂ​പ​യും ഒ​ന്ന​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യും, ബൈ​ക്കും കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.

മ​സാ​ജ് സെ​ന്‍റ​റി​ലെ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ച്ച​തി​ന് യു​വാ​വി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കേ​സി​ലെ മു​ഖ്യ പ്ര​തി​യും മ​സാ​ജ് സെ​ന്‍റ​ർ ന​ട​ത്തി​പ്പു​കാ​ര​നാ​യ സൌ​ദ് പ​ത്തോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

 

Tags : kerala police crime news malappuram tirur

Recent News

Corehub Up