x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ടി​ന്‍റെ ത​ല​വെ​ട്ടി പ്ര​ദ​ർ​ശി​പ്പി​ച്ച സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്


Published: May 6, 2026 09:50 PM IST | Updated: May 6, 2026 09:50 PM IST

മ​ല​പ്പു​റം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ത​വ​നൂ​രി​ൽ ആ​ടി​ന്‍റെ ത​ല​യ​റു​ത്ത് പ്ര​ദ​ർ​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. ത​വ​നൂ​ർ പെ​രു​ന്ത​ല്ലൂ​രി​ൽ ആ​ണ് സം​ഭ​വം. തി​രൂ​ർ പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

തെ​ളി​നീ​ർ ചി​ന്ത​ക​ൻ എ​ന്ന ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ട​മ​യ്ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തെ​ളി​നീ​ർ ചി​ന്ത​ക​ൻ എ​ന്ന ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ൽ ആ​ണ് ആ​ടി​ന്‍റെ ത​ല​യു​മാ​യി റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു​വ​ന്ന​ത്.

വി​ശാ​ഖ് കെ. ​വി​ശ്വ​ൻ എ​ന്ന​യാ​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. കെ.​ടി. ജ​ലീ​ലി​ന്‍റെ തോ​ൽ​വി​യാ​ണ് മു​സ്‌​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ ആ​ടി​ന്‍റെ ത​ല​വെ​ട്ടി ആ​ഘോ​ഷി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു.

 

 

Tags : kerala police crime news malappuram

Recent News

Corehub Up