x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ട​യ്ക്ക​ക്ക് ന​ല്ല കാ​ലം; ക​ർ​ഷ​ക​ർ​ക്ക് ക​ഷ്ട​കാ​ലം

മാ​ണി താ​ഴ​ത്തേ​ൽ
Published: May 11, 2026 05:47 AM IST | Updated: May 11, 2026 05:47 AM IST

കൂ​ന്പ​ട​പ്പും മ​ഞ്ഞ​ളി​പ്പും ബാ​ധി​ച്ച ക​രു​വാ​ര​കു​ണ്ടി​ലെ ക​മു​കി​ൻ തോ​ട്ടം.

ക​രു​വാ​ര​കു​ണ്ട്: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കൊ​ട്ട​ട​യ്ക്ക വി​ല 600 രൂ​പ​യി​ലെ​ത്തി​യി​ട്ടും ക​ർ​ഷ​ക​ർ​ക്ക് നി​രാ​ശ. ക​മു​കു​ക​ളി​ലെ മ​ഞ്ഞ​ളി​പ്പും കൂ​ന്പു മു​ര​ടി​ക്ക​ലും വ്യാ​പ​ക​മാ​യ​തോ​ടെ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തും ക​ർ​ഷ​ക​ർ ക​മു​ക് കൃ​ഷി​യി​ൽ നി​ന്ന് പി​ന്തി​രി​ഞ്ഞ​തു​മാ​ണ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വി​ല കി​ട്ടു​ന്ന സ​മ​യ​ത്തും നി​രാ​ശ​ക്ക് കാ​ര​ണം. മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​മു​ക് കൃ​ഷി അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന സ്ഥി​തി​യാ​ണ്.

മ​ഞ്ഞ​ളി​പ്പ് ബാ​ധി​ച്ച ക​മു​കു​ക​ളി​ൽ ഉ​ത്പാ​ദ​നം നാ​മ​മാ​ത്ര​മാ​യി കു​റ​യു​ക​യും അ​ട​യ്ക്ക​ക്ക് കേ​ട് കൂ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പി​ന്തി​രി​യു​ന്ന സ്ഥി​തി​യു​ണ്ടാ​യ​ത്. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും മ​ല​യോ​ര മ​ണ്ണി​ൽ ക​ന​കം വി​ള​യി​ക്കു​ന്ന ക​മു​ക് ക​ർ​ഷ​ക​രെ തേ​ടി​യെ​ത്തി​യി​രു​ന്നു.

കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, മ​ല​പ്പു​റം തു​ട​ങ്ങി​യ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി​രു​ന്നു വി​ത്ത​ട​യ്ക്ക ശേ​ഖ​രി​ച്ചി​രു​ന്ന​തും. ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​ട​യ്ക്ക​ക്ക് വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ന്‍റാ​ണു​ണ്ടാ​യി​രു​ന്ന​ത്. ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും സം​സ്ഥാ​ന​ത്തി​ന​ക​ത്തും ക​മു​ക് കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് വി​ത്ത​ട​യ്ക്ക ശേ​ഖ​രി​ച്ചി​രു​ന്ന​ത് മ​ല​ബാ​റി​ന്‍റെ മ​ല​യോ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ ക​മു​കു​ക​ളി​ൽ രോ​ഗം അ​നി​യ​ന്ത്രി​ത​മാ​യ​തും അ​ട​യ്ക്ക​യു​ടെ പ​രി​പ്പി​ന് ക​റു​പ്പ് നി​റം ബാ​ധി​ച്ച​തു​മെ​ല്ലാം പ​ഴ​യ​

കാ​ല പ്ര​താ​പം ഇ​ല്ലാ​താ​ക്കു​ക​യും വി​പ​ണ സാ​ധ്യ​ത​ക്ക് മ​ങ്ങ​ലേ​ൽ​ക്കു​ക​യും ചെ​യ്തു.
മ​ഞ്ഞ​ളി​പ്പും കൂ​ന്പ​ട​പ്പും പി​ടി​പെ​ടു​ന്ന ക​മു​കു​ക​ൾ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ന​ശി​ക്കു​മെ​ന്ന് ക​രു​വാ​ര​കു​ണ്ടി​ലെ മി​ക​ച്ച ക​മു​ക് ക​ർ​ഷ​ക​നാ​യ സു​നി​ൽ ജേ​ക്ക​ബ് ക​ട​മ​പ്പു​ഴ പ​റ​ഞ്ഞു. എ​ന്നാ​ൽ വി​ള​ക​ളെ ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ​ക്ക് പ്ര​തി​വി​ധി തേ​ടി കൃ​ഷി വ​കു​പ്പി​നെ സ​മീ​പി​ച്ചാ​ൽ ക​മു​കി​ൻ ചു​വ​ട്ടി​ൽ കു​മ്മാ​യം ഇ​ടാ​നാ​ണ് അ​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന​തെ​ന്നും കു​മ്മാ​യ പ്ര​യോ​ഗം കൊ​ണ്ട് ഇ​ത്ത​രം രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രോ​ഗ​നി​യ​ന്ത്ര​ണ​ത്തി​ന് രോ​ഗ​ബാ​ധ​യു​ള്ള ക​മു​കു​ക​ൾ വെ​ട്ടി​മാ​റ്റി വീ​ണ്ടും ആ​വ​ർ​ത്ത​ന കൃ​ഷി ന​ട​ത്താ​നാ​ണ് കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ അ​ങ്ങ​നെ ചെ​യ്താ​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ കേ​ടു​ബാ​ധി​ച്ച് ഇ​വ പൂ​ർ​ണ​മാ​യും ന​ശി​ക്കു​മെ​ന്നാ​ണ് മ​ല​യോ​ര ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂ​ർ, കി​ഴി​ശേ​രി, മ​ഞ്ചേ​രി, അ​രീ​ക്കോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വ്യാ​പാ​രി​ക​ൾ ഉ​ണ​ക്കി സൂ​ക്ഷി​ക്കാ​ൻ അ​ട​യ്ക്ക ശേ​ഖ​രി​ച്ചി​രു​ന്ന​ത് നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ ക​രു​വാ​ര​കു​ണ്ടി​ൽ നി​ന്നാ​യി​രു​ന്നു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up