മലപ്പുറം: പത്തിലധികം മദ്രസ വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ മദ്രസ അധ്യാപകൻ പിടിയിൽ. വളാഞ്ചേരി ആതവനാട് മദ്രസയിൽ ജോലി ചെയ്തിരുന്ന എ.കെ മുഹമ്മദ് ആണ് പിടിയിലായത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ മുഹമ്മദിനെ ബിഹാറിൽ നിന്നാണ് പിടികൂടിയത്.
ലൈംഗിക ചൂഷണത്തിന്റെ വിവരം ചില കുട്ടികൾ മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ കുട്ടികൾ പീഡന വിവരം പുറത്തുപറഞ്ഞത്. പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു.
ഇയാൾക്കെതിരെ മലപ്പുറം, കാസർഗോഡ് ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ നിരവധി പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ബീഹാറിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ എത്രയും വേഗം മലപ്പുറത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു വരികയാണ്.
Tags : POCSO case Madrasa teacher arrested Malappuram