മലപ്പുറം: മുസ്ലീം ലീഗിന്റെ അജയ്യമായ കോട്ടയെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് മലപ്പുറം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഐതിഹാസിക വിജയം. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷങ്ങളിലൊന്നായ 85,327 വോട്ടുകൾ നേടിയാണ് കുഞ്ഞാലിക്കുട്ടി മണ്ഡലം നിലനിർത്തിയത്.
സംസ്ഥാനത്തുടനീളം രാഷ്ട്രീയ മാറ്റങ്ങൾ പ്രകടമായപ്പോഴും മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറം കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉറച്ചുനിന്നു. 2021-ൽ പി. ഉബൈദുള്ള നേടിയ 35,208 വോട്ടുകളുടെ ഭൂരിപക്ഷത്തെ ബഹുദൂരം പിന്നിലാക്കിയാണ് ഇത്തവണ കുഞ്ഞാലിക്കുട്ടി 85,000-ത്തിന് മുകളിൽ ഭൂരിപക്ഷം നേടിയത്. മലപ്പുറം നഗരസഭയും അനുബന്ധ ഗ്രാമപഞ്ചായത്തുകളും ലീഗിന് നൽകിയ അചഞ്ചലമായ പിന്തുണയാണ് ഈ വിജയത്തിന് പിന്നിൽ.
Tags : Kunhalikutty Malappuram Latest News