x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ഹാ​സ്വാ​സ്ഥ്യ​ത്തി​ന് പി​ന്നാ​ലെ കു​ഴ​ഞ്ഞു​വീ​ണു; വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് ദാ​രു​ണാ​ന്ത്യം


Published: April 8, 2026 07:40 PM IST | Updated: April 8, 2026 07:40 PM IST

മ​ല​പ്പു​റം: ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. എ​ള​ങ്കൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​റും പ​ത്ത​നം​തി​ട്ട എ​രു​മേ​ലി ചാ​ത്ത​ന്‍​ത​റ സ്വ​ദേ​ശി​യു​മാ​യ കെ.​കെ. രാ​ജു (53) ആ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ​യാ​ണ് സം​ഭ​വം. പേ​ലേ​പ്പു​റ​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സി​ലാ​ണ് രാ​ജു താ​മ​സി​ച്ചി​രു​ന്ന​ത്. രാ​ജു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​നോ​ട് റൂ​മി​ലെ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സ​ഹ​പ്ര​വ​ര്‍​ത്ത​ക​നൊ​പ്പം ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജു കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​നെ എ​ള​ങ്കൂ​റി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലും പി​ന്നീ​ട് മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

 

 

Tags : malappuram village officer death

Recent News

Corehub Up