x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി; ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം


Published: March 16, 2026 11:30 PM IST | Updated: March 16, 2026 11:30 PM IST

മ​ല​പ്പു​റം: മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ൽ കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷി​ക്കാ​ൻ ഇ​റ​ങ്ങി​യ ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ് ബാ​ത്യ, ന​ര​സിം​ഗ് പ്ര​ധാ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​രു​വ​രും മൂ​ന്ന് വ​ർ​ഷ​മാ​യി കൊ​ണ്ടോ​ട്ടി​യി​ലെ കോ​ൺ​ക്രീ​റ്റ് മി​ക്സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്. ക​മ്പ​നി​യു​ടെ അ​യ​ൽ​വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റോ​ടെ ആ​യി​രു​ന്നു സം​ഭ​വം.

മാ​വൂ​രി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന യൂ​ണി​റ്റെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. കൊ​ണ്ടോ​ട്ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

 

Tags : malappuram kondotty fire and rescue odisha

Recent News

Corehub Up