തിരുവനന്തപുരം: റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് ഓട്ടോറിക്ഷ കുഴിയിലേയ്ക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. നേമം വട്ടവിളയ്ക്ക് സമീപത്തായിരുന്നു അപകടം. രാത്രി ഏഴോടെ നടന്ന അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് പരിക്കേറ്റത്.
വട്ടവിള സ്വദേശികളായ രാജീവിനും (42), ഭാര്യ രജിത (38) ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റവരെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
റെയിൽവേയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപത്തെ റോഡിലൂടെ പോകുമ്പോൾ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് 25 അടിയോളം താഴ്ചയുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.
Tags : accident road accident trivandrum