x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​മി​ഴ് യു​വാ​വ് മ​രി​ച്ചു


Published: April 5, 2026 12:06 AM IST | Updated: April 5, 2026 12:06 AM IST

കോ​ങ്ങാ​ട്: ചെ​ര്‍​പ്പു​ള്ള​ശേ​രി-​തൂ​ത പാ​ത​യി​ല്‍ കോ​ങ്ങാ​ടി​ന​ടു​ത്ത് മാ​ഞ്ചേ​രി​ക്കാ​വി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ചു. ത​മി​ഴ്‌​നാ​ട് നീ​ല​ഗി​രി സ​മ​യ​പു​രം അ​ശോ​ക് വി​ല്ല​യി​ല്‍ ഫ്രാ​ന്‍​സി​സ് കു​മാ​റി​ന്‍റെ മ​ക​ന്‍ കെ​വി​ന്‍ സ്റ്റാ​നി​സ് (21) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര ചെ​യ്ത സു​ഹൃ​ത്ത് അ​ഭി​ഷേ​കി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

വ​ൻ അ​പ​ക​ട​പ​ര​ന്പ​ര​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ അ​ര​ങ്ങേ​റി​യ​ത്. ചെ​ര്‍​പ്പു​ള്ള​ശേ​രി ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന കാ​റും കോ​ങ്ങാ​ട് ഭാ​ഗ​ത്തു​നി​ന്ന് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ട​ത്തി​ന്‍റെ തു​ട​ക്കം.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​ര്‍ വ​ട്ടം​ക​റ​ങ്ങി എ​തി​ര്‍ ദി​ശ​യി​ലേ​ക്ക് മാ​റി​യ​തോ​ടെ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നെ​ത്തി​യ മ​റ്റൊ​രു ബൈ​ക്ക് വീ​ണ്ടും കാ​റി​ല്‍ വ​ന്ന് ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പെ​ട്രോ​ള്‍ ടാ​ങ്ക് ത​ക​ര്‍​ന്ന് തീ ​പി​ടി​ച്ചു ബൈ​ക്ക് ക​ത്തി​ന​ശി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ല്‍ വ​ന്ന് ഇ​ടി​ച്ചു മ​റി​ഞ്ഞ ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു പേ​ര്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു.

Tags : road accident Tamil youth dies

Recent News

Corehub Up