കണ്ണൂർ: ഇരിക്കൂറിൽ ചെങ്കല്ലുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. കല്യാട് നിന്ന് ചെങ്കല്ലുമായി പോയ ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് പള്ളി വളപ്പിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെ ആയിരുന്നു അപകടം. അപകടത്തിൽ ലോറി തലകീഴായി മറിഞ്ഞതോടെ ഡ്രൈവർ കാബിനുള്ളിൽ കുടുങ്ങി. തുടർന്ന് മട്ടന്നൂർ അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഇടിച്ചുകയറി പള്ളി കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകട സമയം പള്ളിയിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ലോറിയുടെ പിൻവശത്തെ ചില്ല് തകർത്താണ് ഡ്രൈവറെ പുറത്തെടുത്തത്.
Tags : accident road accident kannur irkkur