എരുമപ്പെട്ടി: മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വരവൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. വരവൂർ കുമരപ്പനാലിൽ കുന്നത്ത് വീട്ടിൽ സുരേന്ദ്രന്റെ മകൾ ആര്യയാണ് (18)മരിച്ചത്.
മൈസൂർ ആദി ചുഞ്ചനഗിരി മെഡിക്കൽ കോളജിലെ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിയാണ് ആര്യ. ചൊവ്വാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
കോളജിൽ നിന്ന് പിതാവിനോടൊപ്പം കാറിൽ നാട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്നിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു.
പിതാവ് സുരേന്ദ്രനും പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും സാരമുള്ളതല്ല. കോളജിലെ ഭക്ഷണവും താമസവും ശരിയായ രീതിയിലല്ലാത്തതിനെ തുടർന്ന് പഠനം അവസാനിപ്പിച്ച് പിതാവിനോടൊപ്പം വീട്ടിലേക്ക് വരുകയായിരുന്നു ആര്യ. സംസ്കാരം പിന്നീട് നടക്കും. മാതാവ്: സിനി. സഹോദരൻ: ആകാശ്.
Tags : Nursing student dies road accident Mysore Arya death