തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ ഥാർ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ കുടപ്പന മൂടിന് സമീപം നുള്ളിയോടില്‍ വച്ചായിരുന്നു അപകടം നടന്നത്.
വാഹനത്തിലുണ്ടായിരുന്ന റിയാസ് (25), മുഹമ്മദ് ഷാഫി (22), സുഹൈന്‍ (14), സിയാന് (12), മുഹമ്മദ് (11 ) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുടപ്പന മൂട്ടില് നിന്നും നെടുമങ്ങാടേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് 25 അടി താഴ്ചയിലുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു.
കുഴിയിലേക്ക് വീണ വാഹനം വീടിന് സമീപത്തെ മരത്തിലിടിച്ച് നിന്നു. അപകടത്തെ തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിലുണ്ടായിരുന്നവരെ നാട്ടുകാർ പുറത്തെടുത്തത്. പരിക്കേറ്റവരെ കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags : accident trivandrum road accident