ഡോഡോമ: ആഫ്രിക്കയിലെ ടാൻസാനിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ പോർക്കുളം പള്ളിക്കര വീട്ടിൽ പരേതനായ ജയരാജന്റെ മകൻ തേജസ് (കണ്ണൻ - 30) ആണ് മരിച്ചത്.
സംസ്കാരം നടത്തി. ഈ മാസം എട്ടിന് ടാൻസാനിയയിലെ ഇറിഗ മേഖലയിലാണ് അപകടമുണ്ടായത്. തേജസ് സഞ്ചരിച്ചിരുന്ന ബസിൽ ലോറി വന്നിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ തേജസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വാഹനാപകടത്തിൽ തേജസിനൊപ്പം മറ്റു രാജ്യക്കാരായ നാല് പേർ കൂടി മരിച്ചിരുന്നു.
10 വർഷമായി തേജസ് ടാൻസാനിയയിലാണ് ജോലി ചെയ്യുന്നത്. അമ്മ: ഷീബ. സഹോദരി: ശ്രീലക്ഷ്മി.
Tags : malayali youth tanzania road accident