തിരുവനന്തപുരം: എംസി റോഡിൽ വെഞ്ഞാറമൂടിന് സമീപം കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം നടന്നത്.
വെഞ്ഞാറമൂട് ഭാഗത്ത് നിന്നു വന്ന ബൈക്ക് എതിർ ദിശയിൽ നിന്നു വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുബിൻ. ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാർഥ് പരിക്കുകളെ തുടർന്ന് ചികിത്സയിലാണ്.
വാമനപുരത്ത് നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ സഞ്ചരിച്ച കാർ ആണ് ബൈക്കിലിടിച്ചത്. ഉടൻതന്നെ യുവാക്കളെ ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും സുബിന്റെ ജീവൻ രക്ഷിക്കാനായില്ല.
Tags : accident road accident death venjaramoodu