x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മത്സ്യത്തൊഴിലാളി വിധവ പെൻഷൻ: മൂന്നു ഗഡു ഉടൻ


Published: March 5, 2026 08:15 PM IST | Updated: March 5, 2026 08:15 PM IST

തിരുവനന്തപുരം:മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് മൂന്ന് മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി അഞ്ച് കോടി ഇരുപത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം രൂപ അനുവദിച്ചതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

സർക്കാർ ധന സഹായം ഉപയോഗിച്ച് പെൻഷൻ വിതരണം ചെയ്യുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ 8842 ഗുണഭോക്താക്കള്‍ക്കാണ് തുക ലഭിക്കുക. 2026 ഏപ്രിൽ മാസം വരെയുള്ള പെൻഷൻ വിതരണത്തിനുള്ള തുകയാണിത്.

ഫെബ്രുവരിയിലെ പെൻഷൻ വിതരണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags : Fisherman widow pension installments

Recent News

Corehub Up