Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pension

ക്ഷേ​മ​പെ​ൻ​ഷ​ൻ അ​ട്ടി​മ​റി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്നു : എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്തു​വ​ന്നി​രു​ന്ന സാ​മൂ​ഹ്യ​ക്ഷേ​മ പെ​ൻ​ഷ​ൻ അ​ട്ടി​മ​റി​ക്കാ​ൻ സ​ർ​ക്കാ​ർ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ക​യാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ ഗോ​വി​ന്ദ​ൻ.

ക്ഷേ​മ​പെ​ൻ​ഷ​ൻ ഇ​നി മു​ത​ൽ വീ​ട്ടി​ലെ​ത്തി​ക്കി​ല്ലെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വു ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. 62 ല​ക്ഷം പാ​വ​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ ആ​ശാ​കേ​ന്ദ്ര​മാ​ണ് ക്ഷേ​മ പെ​ൻ​ഷ​ൻ. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന 62 ല​ക്ഷം ജ​ന​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി വ​ലി​യ പ്ര​ക്ഷോ​ഭം സി​പി​എം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​ന് എ​തി​രാ​യി​രു​ന്നു. ക്ഷേ​മ പെ​ൻ​ഷ​ൻ ന​ട​പ്പി​ലാ​ക്കി​യ​തും വ​ർ​ധി​പ്പി​ച്ച​തും ഇ​ട​തു​സ​ർ​ക്കാ​രു​ക​ളാ​ണ്. ഇ​പ്പോ​ൾ ക്ഷേ​മ പെ​ൻ​ഷ​ൻ ഇ​ല്ലാ​താ​ക്കാ​നാ​ണു യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തു​ന്ന​ത്. ക്ഷേ​മ​പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളെ എ​ല്ലാം പ​ങ്കെ​ടു​പ്പി​ച്ചു സ​മ​രം ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

സ്ത്രീ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ പ​ദ്ധ​തി;വേ​ണ്ട​പ്പെ​ട്ട​വ​രെ സി​പി​എം ഗു​ണ​ഭോ​ക്താ​ക്ക​ളാ​ക്കി: വി.ഡി. സതീശൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന കാ​​​​ല​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്കി​​​​യ സ്ത്രീ​​​​സു​​​​ര​​​​ക്ഷാ പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ലോ​​​​ക്ക​​​​ൽ, ഏ​​​​രി​​​​യാ ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ വേ​​​​ണ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

പ​​​​ദ്ധ​​​​തി കൃ​​​​ത്യ​​​​മാ​​​​യ​​​​ല്ല ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു കാ​​​​ല​​​​ത്ത് ധൃ​​​​തി​​​​പി​​​​ടി​​​​ച്ചു ത​​​​ട്ടി​​​​ക്കൂ​​​​ട്ടി​​​​യ പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത് ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ൻ സ​​​​മി​​​​തി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ല്ല, ഫീ​​​​ൽ​​​​ഡ് ത​​​​ല പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​ല്ല.

തോ​​​​ന്നി​​​​യ​​​​വ​​​​ർ​​​​ക്കാ​​​​ണ് പെ​​​​ൻ​​​​ഷ​​​​ൻ ന​​​​ൽ​​​​കി​​​​യ​​​​ത്. ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത് അ​​​​ട​​​​ക്കം കൃ​​​​ത്യ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തെ പ​​​​ദ്ധ​​​​തി തു​​​​ട​​​​രു​​​​മോ​​​​യെ​​​​ന്ന് പ​​​​റ​​​​യാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു കാ​​​​ല​​​​ത്തു സ്ത്രീ​​​​ക​​​​ളെ പ​​​​റ്റി​​​​ക്കാ​​​​നാ​​​​യി കൊ​​​​ണ്ടു​​​​വ​​​​ന്ന പ​​​​ദ്ധ​​​​തി​​​​യാ​​​​ണി​​​​ത്.

സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് സ്ത്രീ​​​​പ​​​​ക്ഷം. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് സ്ത്രീ ​​​​വി​​​​രു​​​​ദ്ധ​​​​പ​​​​ക്ഷ നി​​​​ല​​​​പാ​​​​ടാ​​​​ണ്. സ്ത്രീ​​​​സു​​​​ര​​​​ക്ഷാ പ​​​​ദ്ധ​​​​തി നി​​​​ർ​​​​ത്തു​​​​ന്ന​​​​ത് സ്ത്രീ​​​​ക​​​​ളോ​​​​ടു​​​​ള്ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്നും 16 ല​​​​ക്ഷം വീ​​​​ട്ട​​​​മ്മ​​​​മാ​​​​രു​​​​ടെ ക​​​​ണ്ണീ​​​​രു കാ​​​​ണാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നെ​​​​ന്നും അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച എ.​​​​സി മൊ​​​​യ്തീ​​​​ൻ പ​​​​റ​​​​ഞ്ഞു.

കെ-​​​​സ്മാ​​​​ർ​​​​ട്ട് വ​​​​ഴി അ​​​​പേ​​​​ക്ഷ​​​​ക​​​​രു​​​​ടെ അ​​​​ർ​​​​ഹ​​​​താ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി സു​​​​താ​​​​ര്യ​​​​മാ​​​​യാ​​​​ണ് ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ആ​​​​രോ​​​​പി​​​​ച്ചു. പ​​​​ദ്ധ​​​​തി അ​​​​ട്ടി​​​​മ​​​​റി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​ണി​​​​ത്.

ആ​​​​ധാ​​​​ർ, പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ സ​​​​ന്പ്ര​​​​ദാ​​​​യം, പെ​​​​ൻ​​​​ഷ​​​​ൻ പോ​​​​ർ​​​​ട്ട​​​​ലു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം വ​​​​ഴി അ​​​​ർ​​​​ഹ​​​​ത പ​​​​രി​​​​ശോ​​​​ധി​​​​ച്ചു. ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ അം​​​​ഗീ​​​​ക​​​​രി​​​​ച്ച ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്കാ​​​​ണ് ആ​​​​നു​​​​കൂ​​​​ല്യം ന​​​​ൽ​​​​കി​​​​യ​​​​ത്.

നി​​​​ല​​​​വി​​​​ൽ 16 ല​​​​ക്ഷം ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ണ്ട്. അ​​​​ഞ്ചു ല​​​​ക്ഷം അ​​​​പേ​​​​ക്ഷ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്നു. അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ രാ​​​​ഷ്ട്രീ​​​​യ​​​​മി​​​​ല്ല. പാ​​​​വ​​​​പ്പെ​​​​ട്ട സ്ത്രീ​​​​ക​​​​ളോ​​​​ട് അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ വീ​​​​റും വാ​​​​ശി​​​​യും കാ​​​​ട്ടു​​​​ക​​​​യാ​​​​ണ്. സ​​​​ർ​​​​ക്കാ​​​​ർ നി​​​​ല​​​​പാ​​​​ട് മാ​​​​റ്റു​​​​മെ​​​​ന്ന പ്ര​​​​തീ​​​​ക്ഷ​​​​യോ​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

Leader Page

വിസ്മയ ബജറ്റിന് കാതോർത്ത് കേരളം; ക​ർ​ഷ​കർക്ക് പെ​ൻ​ഷ​ൻ

ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​യി ഇ​​​​ന്ത്യ​​​​യി​​​​ലെത​​​​ന്നെ മി​​​​ക​​​​ച്ച ഒ​​​​രു പ​​​​ദ്ധ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു ക​​​​ർ​​​​ഷ​​​​ക പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി. ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ലാ​​​​ണ് ക​​​​ർ​​​​ഷ​​​​ക പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു തൊ​​​​ട്ടു​​​​മു​​​​ൻ​​​​പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച ക​​​​ർ​​​​ഷ​​​​ക പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. 22 പേ​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ക​​​​ർ​​​​ഷ​​​​ക ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡ് രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ക​​​​ഴി​​​​ഞ്ഞ 2021 ഡി​​​​സം​​​​ബ​​​​റി​​​​ലാ​​​​ണ് പ​​​​ദ്ധ​​​​തിക്കു തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത്. പ​​​​ദ്ധ​​​​തി​​​​യു​​​​ടെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ 20 ല​​​​ക്ഷം അം​​​​ഗ​​​​ങ്ങ​​​​ളെ ചേ​​​​ർ​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ 20,000 അം​​​​ഗ​​​​ങ്ങ​​​​ൾ പോ​​​​ലും ആ​​​​യി​​​​ട്ടി​​​​ല്ല.

തൃ​​​​ശൂ​​​​ർ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ഓ​​​​ഫീ​​​​സും കോ​​​​ഴി​​​​ക്കോ​​​​ടും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​വും റീ​​​​ജ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സു​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ക​​​​ർ​​​​ഷ​​​​ക ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം.

ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ഓ​​​​ഫീ​​​​സ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സേ​​​​വ​​​​ന-​​​​വേ​​​​ത​​​​ന വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്കും തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ല്ല. പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾത്തന്നെ പെ​​​​ൻ​​​​ഷ​​​​ൻ തു​​​​ക​​​​യു​​​​ടെ പ​​​​രി​​​​ധി​​​​യും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ടെ രീ​​​​തി​​​​യും അ​​​​ട​​​​ങ്ങു​​​​ന്ന ഫ​​​​യ​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം ക​​​​ഴി​​​​യാ​​​​റാ​​​​യി​​​​ട്ടും ഇ​​​​ട​​​​തു​​​​ സ​​​​ർ​​​​ക്കാ​​​​രി​​​​ലെ ധ​​​​ന​​​​വ​​​​കു​​​​പ്പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഫ​​​​യ​​​​ലി​​​​ൽ ഒ​​​​പ്പി​​​​ടു​​​​ക​​​​യോ കാ​​​​ബി​​​​ന​​​​റ്റി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ക​​​​യോ ചെ​​​​യ്തി​​​​ട്ടി​​​​ല്ല. 2021 ൽ ​​​​അം​​​​ശാ​​​​ദാ​​​​യം അ​​​​ട​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്ക് 2027 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ പെ​​​​ൻ​​​​ഷ​​​​ൻ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യേ​​​​ണ്ട​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ, കൊ​​​​ടു​​​​ക്കേ​​​​ണ്ട തു​​​​ക​​​​യെ​​​​ക്കു​​​​റി​​​​ച്ചോ ന​​​​ല്കേ​​​​ണ്ട ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചോ ഇ​​​​തു​​​​വ​​​​രെ​​​​യും ധാ​​​​ര​​​​ണ​​​​യാ​​​​യി​​​​ല്ല. ഈ ​​ബ​​ജ​​റ്റി​​ൽ വ‍്യ​​ക്ത​​ത​​യു​​ണ്ടാ​​കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ക​​ർ​​ഷ​​ക​​ർ.

National

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ന് അ​ർ​ഹ​ർ: സു​പ്രീം​കോ​ട​തി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​മാ​​​​​യി ജോ​​​​​ലി​ ചെ​​​​​യ്യു​​​​​ന്ന താ​​​​​ത്കാ​​​​​ലി​​​​​ക ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​രു​​​​​ടെ ജോ​​​​​ലി ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി സ്ഥി​​​​​ര​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ൽ​​​​പ്പോ​​​​ലും വി​​​​​ര​​​​​മി​​​​​ക്കു​​​​​ന്പോ​​​​​ൾ പെ​​​​​ൻ​​​​​ഷ​​​​​ൻ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​ർ​​​​​ഹ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി.

തൊ​​​​​ഴി​​​​​ലു​​​​​ട​​​​​മ ന​​​​​ൽ​​​​​കു​​​​​ന്ന ഔ​​​​​ദാ​​​​​ര്യ​​​​​മ​​​​​ല്ല പെ​​​​​ൻ​​​​​ഷ​​​​​നെ​​​​​ന്നും മ​​​​​റി​​​​​ച്ച് ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​ത്തെ സേ​​​​​വ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​ൻ നേ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​​​മാ​​​​​ണ​​​​​തെ​​​​​ന്നും ജ​​​​​സ്റ്റീ​​​​​സു​​​​​മാ​​​​​രാ​​​​​യ സ​​​​​ഞ്ജ​​​​​യ് ക​​​​​രോ​​​​​ൾ, അ​​​​​ഗ​​​​​സ്റ്റി​​​​​ൻ ജോ​​​​​ർ​​​​​ജ് മ​​​​​സി​​​​​ഹ് എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങി​​​​​യ ബെ​​​​​ഞ്ച് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. താ​​​​​ത്കാ​​​​​ലി​​​​​ക ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു പെ​​​​​ൻ​​​​​ഷ​​​​​ൻ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത് വ​​​​​ലി​​​​​യ സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​ബാ​​​​​ധ്യ​​​​​ത വ​​​​​രു​​​​​ത്തു​​​​​മെ​​​​​ന്ന കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വാ​​​​​ദം ത​​​​​ള്ളി​​​​​ക്കൊ​​​​​ണ്ടാ​​​​​ണ് കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വ്.

ഒ​​​​​രു സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ സു​​​​​ഗ​​​​​മ​​​​​മാ​​​​​യ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​നാ​​​​യി ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം സേ​​​​​വ​​​​​നം ന​​​​​ൽ​​​​​കി​​​​​യ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു കേ​​​​​വ​​​​​ലം ത​​​​​സ്തി​​​​​ക​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ സ്ഥി​​​​​രം ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു ന​​​​​ൽ​​​​​കു​​​​​ന്ന ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ക്കാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്ന് കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ഒ​​​​​രേ​​​​​ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ളും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ങ്ങ​​​​​ളും നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കു​​​​​ന്ന ഒ​​​​​രു​​​​​കൂ​​​​​ട്ടം ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു മാ​​​​​ത്രം ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് ത​​​​​രം​​​​​തി​​​​​രി​​​​​വു​​​​​ക​​​​​ൾ​​​​​ക്ക് കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​മെ​​​ന്നും ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​ധാ​​​​​ർ​​​​​മി​​​​​ക​​​​​ത​​​​​യ്ക്കു നി​​​​​ര​​​​​ക്കാ​​​​​ത്ത​​​​​താ​​​​​ണെ​​​​​ന്നും ബെ​​​​​ഞ്ച് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

ത​​​​​പാ​​​​​ൽ വ​​​​​കു​​​​​പ്പി​​​​​ൽ മൂ​​​​​ന്നു പ​​​​​തി​​​​​റ്റാ​​​​​ണ്ടാ​​​​​യി താ​​​​​ത്കാ​​​​​ലി​​​​​ക ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്ന, അ​​​​​ന്ത​​​​​രി​​​​​ച്ച സൂ​​​​​ര​​​​​ജ് സാ​​​​​ഹി എ​​​​​ന്ന ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​ന്‍റെ ഭാ​​​​​ര്യ ന​​​​​ൽ​​​​​കി​​​​​യ ഹ​​​​​ർ​​​​​ജി​​​​​യി​​​​​ലാ​​​​​ണ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വ്.

Kerala

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​ൽ​ക്കും മു​ന്പ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ചു​മ​ത​ല​യേ​ൽ​ക്കും മു​ന്പ് വി​ര​മി​ക്കാ​നി​രി​ക്കു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​കി​ന്‍റെ പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും മു​ൻ​കൂ​റാ​യി ഉ​ത്ത​ര​വാ​യി ഇ​റ​ക്കി​യ​തി​നെ​ച്ചൊ​ല്ലി വി​വാ​ദം.

ജൂ​ണ്‍ 30നു ​വി​ര​മി​ക്കാ​നി​രി​ക്കു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ധ​ന (പെ​ൻ​ഷ​ൻ) വ​കു​പ്പ് ഏ​പ്രി​ൽ 28നാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

അ​തേ​സ​മ​യം, അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വി​ര​മി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കു​ന്ന സാ​ധാ​ര​ണ ന​ട​പ​ടി ഉ​ത്ത​ര​വ് മാ​ത്ര​മാ​ണി​തെ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്ര​യെ​ന്ന് അ​റി​യി​ക്ക​ൽ മാ​ത്ര​മാ​ണി​ത്.

ഈ ​ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്നി​ട​ങ്ങ​ളി​ൽ മ​റ്റ് ബാ​ധ്യ​ത​ക​ളി​ല്ലെ​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ വാ​ങ്ങി ന​ൽ​ക​ണം. ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന ചി​ല ഓ​ഡി​റ്റ് നി​ർ​ദേശ​ങ്ങ​ൾ പോ​ലും ഇ​ക്കൂ​ട്ട​ത്തി​ൽ പ​രി​ഗ​ണി​ക്കും. ഇ​ത്ത​രം രേ​ഖ​ക​ളെ​ല്ലാം അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്.

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​നൊ​പ്പം അ​ടു​ത്ത മാ​സ​ത്തോ​ടെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി നി​യ​മ​ന​വു​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. നി​ല​വി​ൽ കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ള്ള മ​നോ​ജ് ജോ​ഷി തി​രി​കെ എ​ത്തി​യാ​ൽ അ​ദ്ദേ​ഹം ചീ​ഫ് സെ​ക്ര​ട്ട​റി​യാ​കും. 1989 ബാ​ച്ചു​കാ​ര​നാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​യാ​ണ്. 2027 ജ​നു​വ​രി​വ​രെ അ​ദ്ദേ​ഹ​ത്തി​ന് സേ​വ​ന കാ​ലാ​വ​ധി​യു​ണ്ട്.

സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യ വി​ശ്വ​നാ​ഥ് സി​ൻ​ഹ​യാ​ണ് പി​ന്നീ​ട് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. 1991 ബാ​ച്ചി​ലെ ര​ച​നാ ഷാ, 1992 ​ബാ​ച്ചി​ലെ സ​ഞ്ജീ​വ് കൗ​ശി​ക് എ​ന്നീ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നി​ലു​ണ്ട്.

Kerala

പെന്‍ഷന്‍ വാഗ്ദാനം ചെയ്ത് സൈബര്‍തട്ടിപ്പ്; നഷ്‌ടമായത് 3.91 ലക്ഷം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് വ്യാ​​​ജ പെ​​​ന്‍ഷ​​​ന്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പി​​​ല്‍ ന​​​ഷ്ട​​​മാ​​​യ​​​ത് 3.91 ല​​​ക്ഷം രൂ​​​പ. ഒ​​​രു കേ​​​സാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് സൈ​​​ബ​​​ര്‍ ക്രൈം ​​​പോ​​​ലീ​​​സ് സ്‌​​​റ്റേ​​​ഷ​​​നി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്‍സ്റ്റ​​​ഗ്രാം, ഫേ​​​സ്ബു​​​ക്ക് തു​​​ട​​​ങ്ങി​​​യ സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പ്ര​​​മു​​​ഖ ബാ​​​ങ്കു​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ പെ​​​ന്‍ഷ​​​ന്‍ കാ​​​ര്‍ഡ്, മ​​​ന്ത്‌​​​ലി പെ​​​ന്‍ഷ​​​ന്‍ സ്‌​​​കീം, സീ​​​നി​​​യ​​​ര്‍ സി​​​റ്റി​​​സ​​​ണ്‍ ബെ​​​ന​​​ഫി​​​റ്റ് കാ​​​ര്‍ഡ് എ​​​ന്നി​​​വ​​​യു​​​ടെ വ്യാ​​​ജ പ​​​ര​​​സ്യ ലി​​​ങ്കു​​​ക​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ച്ചാ​​​ണ് ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​ത്.

ഇ​​​ത്ത​​​രം പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ല്‍ കാ​​​ണു​​​ന്ന ലി​​​ങ്കു​​​ക​​​ളി​​​ല്‍ ക്ലി​​​ക്ക് ചെ​​​യ്യു​​​മ്പോ​​​ള്‍ നേ​​​രി​​​ട്ട് വാ​​​ട്‌​​​സ്ആ​​​പ് ചാ​​​റ്റി​​​ലേ​​​ക്ക് റീ​​​ഡ​​​യ​​​റ​​​ക്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു. തു​​​ട​​​ര്‍ന്ന് ത​​​ട്ടി​​​പ്പു​​​കാ​​​ര്‍, ബ​​​ന്ധ​​​പ്പെ​​​ട്ട ബാ​​​ങ്കി​​​ന്‍റെ ക​​​സ്റ്റ​​​മ​​​ര്‍ കെ​​​യ​​​ര്‍ അ​​​ല്ലെ​​​ങ്കി​​​ല്‍ ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്ന വ്യാ​​​ജേ​​​ന ഫോ​​​ണ്‍ കോ​​​ളു​​​ക​​​ള്‍ വ​​​ഴി​​​യോ, വാ​​​ട്‌​​​സ്ആ​​​പ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ വ​​​ഴി​​​യോ ബ​​​ന്ധ​​​പ്പെ​​​ടും.

പെ​​​ന്‍ഷ​​​ന്‍ കാ​​​ര്‍ഡ് ആ​​​ക്ടി​​​വേ​​​ഷ​​​നു വേ​​​ണ്ടി പെ​​​ന്‍ഷ​​​ന്‍ ഫോം ​​​എ​​​ന്ന പേ​​​രി​​​ല്‍ ഒ​​​രു ലി​​​ങ്ക് അ​​​യ​​​യ്ക്കു​​​ക​​​യും അ​​​ത് തു​​​റ​​​ന്ന് വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​രി​​​പ്പി​​​ക്കാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യും. ലി​​​ങ്ക് തു​​​റ​​​ക്കു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം ത​​​ന്നെ മൊ​​​ബൈ​​​ല്‍ ഫോ​​​ണി​​​ല്‍ മാ​​​ല്‍വെ​​​യ​​​ര്‍ അ​​​ട​​​ങ്ങി​​​യ എ​​​പി​​​കെ ഫ​​​യ​​​ല്‍ ഇ​​​ന്‍സ്റ്റാ​​​ള്‍ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു.

ഈ ​​​മാ​​​ല്‍വെ​​​യ​​​ര്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ വ​​​ഴി മൊ​​​ബൈ​​​ലി​​​ലെ ഒ​​​ടി​​​പി സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍, ബാ​​​ങ്കിം​​​ഗ് വി​​​വ​​​ര​​​ങ്ങ​​​ള്‍, എ​​​സ്എം​​​എ​​​സ് വി​​​വ​​​ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ക്ക് ല​​​ഭി​​​ക്കും. തു​​​ട​​​ര്‍ന്ന് ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ നി​​​ന്നും ക്രെ​​​ഡി​​​റ്റ് കാ​​​ര്‍ഡു​​​ക​​​ളി​​​ല്‍ നി​​​ന്നും അ​​​വ​​​ര്‍ അ​​​റി​​​യാ​​​തെ ത​​​ന്നെ സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​കാ​​​ര്‍ പ​​​ണം പി​​​ന്‍വ​​​ലി​​​ക്കും.

ത​​​ട്ടി​​​പ്പി​​​ൽ വീ​​​ഴാ​​​തി​​​രി​​​ക്കാ​​​ൻ

സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ല്‍ കാ​​​ണു​​​ന്ന ബാ​​​ങ്ക്, പെ​​​ന്‍ഷ​​​ന്‍ ഓ​​​ഫ​​​ര്‍ ലി​​​ങ്കു​​​ക​​​ളു​​​ടെ വി​​​ശ്വാ​​​സ്യ​​​ത ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

വാ​​​ട്‌​​​സ്ആ​​​പ് വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന എ​​​പി​​​കെ ഫ​​​യ​​​ലു​​​ക​​​ള്‍ ഒ​​​രി​​​ക്ക​​​ലും ഇ​​​ന്‍സ്റ്റാ​​​ള്‍ ചെ​​​യ്യ​​​രു​​​ത്

ബാ​​​ങ്കു​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ വ​​​രു​​​ന്ന പെ​​​ന്‍ഷ​​​ന്‍ ഫോം, ​​​വെ​​​രി​​​ഫി​​​ക്കേ​​​ഷ​​​ന്‍ ലി​​​ങ്ക് തു​​​ട​​​ങ്ങി​​​യ ലി​​​ങ്കു​​​ക​​​ളി​​​ല്‍ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം

ഒ​​​ടി​​​പി, ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ള്‍, കാ​​​ര്‍ഡ് ന​​​മ്പ​​​ര്‍, സി​​​വി​​​വി എ​​​ന്നി​​​വ ഒ​​​രി​​​ക്ക​​​ലും പ​​​ങ്കു​​​വയ്​​​ക്ക​​​രു​​​ത്

Install from Unknown Sourcse എ​​​ന്ന ഓ​​​പ്ഷ​​​ന്‍ മൊ​​​ബൈ​​​ലി​​​ല്‍ ഓ​​​ഫ് ചെ​​​യ്തി​​​രി​​​ക്ക​​​ണം

അ​​​ടി​​​യ​​​ന്ത​​​ര സ​​​മ്മ​​​ര്‍ദം സൃ​​​ഷ്ടി​​​ക്കു​​​ന്ന ഫോ​​​ണ്‍ കോ​​​ളു​​​ക​​​ളും സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും വി​​​ശ്വ​​​സി​​​ക്ക​​​രു​​​ത്

സൈ​​​ബ​​​ര്‍ സാ​​​മ്പ​​​ത്തി​​​ക ത​​​ട്ടി​​​പ്പ് സം​​​ഭ​​​വി​​​ച്ചാ​​​ല്‍ ഉ​​​ട​​​ന്‍ 1930 എ​​​ന്ന സൈ​​​ബ​​​ര്‍ ഹെ​​​ല്‍പ് ലൈ​​​ന്‍ ന​​​മ്പ​​​റി​​​ലോ https://cybercrime. gov.in എ​​​ന്ന ദേ​​​ശീ​​​യ സൈ​​​ബ​​​ര്‍ ക്രൈം ​​​പോ​​​ര്‍ട്ട​​​ലി​​​ലോ പ​​​രാ​​​തി ന​​​ല്‍കു​​​ക.

Kerala

കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ആറുമാസത്തെ പെന്‍ഷന്‍ കുടിശിക അനുവദിക്കുന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേരള കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡ് ആറു മാസത്തെ പെന്‍ഷന്‍ കുടിശികയും അംശാദായ റീഫണ്ടും അനുവദിക്കുന്നു. ഇന്നു കല്‍പ്പറ്റയില്‍ ചേര്‍ന്ന ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം.

പെന്‍ഷനും അംശാദായം റീഫണ്ടുമായി ഏകദേശം 400 കോടി രൂപയാണ് വിതരണം ചെയ്യുന്നതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ വി. ശശികുമാര്‍, ഡയറക്ടര്‍മാരായ കെ.പി. തമ്പി കണ്ണാടന്‍, മണ്ണാര്‍ രാമചന്ദ്രന്‍, സലിം തെന്നിലാപുരം, സി.പി. മുരളി, സെക്രട്ടറിയും അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായ കെ.എം. സുനില്‍ എന്നിവര്‍ പറഞ്ഞു.

16 മാസത്തെ പെന്‍ഷന്‍ കുടിശികയില്‍ ആറു മാസത്തേത് വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വണ്‍ ടൈം അസിസ്റ്റന്‍സായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള ചുമുട്ടുതൊഴിലാളി ബോര്‍ഡില്‍നിന്ന് 100 ഉം കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍നിന്ന് 50 ഉം കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 185 ഉം കോടി രൂപ വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്.

ആറു മാസത്തെ പെന്‍ഷന്‍ കുടിശികയായി 9,600 രൂപ വീതം 4.5 ലക്ഷത്തില്‍പരം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ എത്തും. 40 കോടി രൂപയാണ് അംശാദായം റീഫണ്ടായി നല്‍കുന്നത്. ക്ഷേമനിധി അംഗങ്ങളില്‍ 60 വയസ് തികഞ്ഞവര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ് അംശാദായമായി അടച്ച തുക തിരികെ നല്‍കണമെന്ന ആവശ്യം.

ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതാണ് 16 മാസമായി പെന്‍ഷന്‍ വിതരണം മുടങ്ങാന്‍ കാരണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഒരു മാസത്തെ പെന്‍ഷന്‍ വിതരണത്തിന് 65 കോടി രൂപയാണ് ആവശ്യം. സെസ് ഇനത്തിലും അംശാദായമായും ലഭിക്കുന്ന തുക പെന്‍ഷനും മറ്റാനുകൂല്യങ്ങളും മുടങ്ങാതെ വിതരണം ചെയ്യുന്നതിന് പര്യാപ്തമല്ല.

സെസ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയായതിനുശേഷമാണ് മാസം ഏകദേശം 50 കോടി രൂപ ബോര്‍ഡിന് ലഭിക്കാന്‍ തുടങ്ങിയത്. സെസ് ഇനത്തില്‍ എസ്റ്റിമേറ്റ് തുകയുടെ ഒരു ശതമാനമാണ് കെട്ടിടം ഉടമകളില്‍നിന്ന് ഈടാക്കുന്നത്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ നിര്‍മാണച്ചെലവുള്ള കെട്ടിടങ്ങള്‍ക്കാണ് സെസ് ബാധകം.

ക്ഷേമനിധി ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് ലേബര്‍ കോഡിലെ, 50 ലക്ഷം രൂപയില്‍ കൂടുതല്‍ നിര്‍മാണച്ചെലവുള്ള കെട്ടിട്ങള്‍ക്ക് സെസ് ചുമത്താനുള്ള വ്യവസ്ഥ. നിലവിലെ ബോര്‍ഡിന്‍റെ അവസാനത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്.

പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരിലെ ക്ഷേമ നിധി അംഗങ്ങളില്‍ 15 പേര്‍ക്ക് ആറ് ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു. നേരത്തേ 32 പേര്‍ക്ക് 15.35 ലക്ഷം രൂപ ആനുകൂല്യമായി നല്‍കിയിരുന്നു. ബോര്‍ഡ് അംഗങ്ങള്‍ ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചതായും ചെയര്‍മാന്‍ പറഞ്ഞു.

Kerala

അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രു​ടെ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കും

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള അ​​​​ങ്ക​​​​ണ​​​​വാ​​​​ടി വ​​​​ർ​​​​ക്കേ​​​​ർ​​​​സ് ആൻഡ് ഹെ​​​​ൽ​​​​പ്പേ​​​​ഴ്സ് ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​ൽ നി​​​​ന്നും ക്ഷേ​​​​മ​​​​നി​​​​ധി വി​​​​ഹി​​​​തം അ​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​ൽ മു​​​​ട​​​​ക്കം വ​​​​ന്നി​​​​ട്ടു​​​​ള്ള​​​​തും കു​​​​ടി​​​​ശി​​​​ക അ​​​​ട​​​​ച്ച് അം​​​​ഗ​​​​ത്വം പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തു​​​​മാ​​​​യ 30 മു​​​​ത​​​​ൽ 40 വ​​​​ർ​​​​ഷം വ​​​​രെ സേ​​​​വ​​​​ന​​​​കാ​​​​ല​​​​യ​​​​ള​​​​വു​​​​ള്ള അ​​​​ങ്ക​​​​ണ​​​​വാ​​​​ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ന​​​​ഷ്ട​​​​മാ​​​​യ പെ​​​​ൻ​​​​ഷ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഉ​​​​ത്ത​​​​ര​​​​വാ​​​​യ​​​​താ​​​​യി ആ​​​​രോ​​​​ഗ്യമ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ്.

2016 മു​​​​ത​​​​ൽ 2025 വ​​​​രെ വി​​​​ര​​​​മി​​​​ച്ച അ​​​​ങ്ക​​​​ണ​​​​വാ​​​​ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രി​​​​ൽ 2016ന് ​​​​ശേ​​​​ഷം അ​​​​നാ​​​​രോ​​​​ഗ്യം ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള വി​​​​വി​​​​ധ കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ൽ 500ൽ​​​​പ്പ​​​​രം അ​​​​ങ്ക​​​​ണ​​​​വാ​​​​ടി പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് പെ​​​​ൻ​​​​ഷ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യി​​​​രു​​​​ന്നു.

Kerala

ഈ ​മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ന് 1,050 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലെ സാ​​​മൂ​​​ഹ്യ സു​​​ര​​​ക്ഷ, ക്ഷേ​​​മ​​​നി​​​ധി പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ 25 മു​​​ത​​​ൽ വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങും. ഇ​​​തി​​​നാ​​​യി 1,050 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യി ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു.

62 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്കാ​​​ണ് 2,000 രൂ​​​പ​​​വീ​​​തം പെ​​​ൻ​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ക. 26.62 ല​​​ക്ഷം പേ​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ തു​​​ക എ​​​ത്തും. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ൾ വ​​​ഴി വീ​​​ട്ടി​​​ലെ​​​ത്തി നേ​​​രി​​​ട്ടു തു​​​ക കൈ​​​മാ​​​റും.

ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ അ​​​താ​​​തു ബോ​​​ർ​​​ഡു​​​ക​​​ൾ വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യും.

8.46 ല​​​ക്ഷം പേ​​​ർ​​​ക്ക് ദേ​​​ശീ​​​യ പെ​​​ൻ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലെ കേ​​​ന്ദ്ര വി​​​ഹി​​​തം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രാ​​​ണ് ന​​​ൽ​​​കേ​​​ണ്ട​​​ത്. ഇ​​​തു കൃ​​​ത്യ​​​മാ​​​യി ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര വി​​​ഹി​​​ത ഇ​​​ന​​​ത്തി​​​ലു​​​ള്ള 24.21 കോ​​​ടി രൂ​​​പ​​​യും സം​​​സ്ഥാ​​​നം മു​​​ൻ​​​കൂ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

ഈ ​​​വി​​​ഹി​​​തം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​എ​​​ഫ്എം​​​എ​​​സ് സം​​​വി​​​ധാ​​​നം വ​​​ഴി ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു ക്രെ​​​ഡി​​​റ്റ് ചെ​​​യ്യും.

എ​​​ന്നാ​​​ൽ, ഇ​​​തും പ​​​ല​​​പ്പോ​​​ഴും വൈ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഈ ​​​സ​​​ർ​​​ക്കാ​​​ർ ഇ​​​തു​​​വ​​​രെ 49,433.83 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ ഇ​​​ന​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

District News

ആ​ശ്വാ​സ് പെ​ൻ​ഷ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നടത്തി

 

മ​തി​ല​കം: പാ​പ്പി​നി​വ​ട്ടം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​തി​ർ​ന്ന എ ​ക്ലാ​സ് അം​ഗ​ങ്ങ​ൾ​ക്ക് വ​ർ​ഷം​തോ​റും ന​ൽ​കി​വ​രു​ന്ന ആ​ശ്വാ​സ് പെ​ൻ​ഷ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം ബാ​ങ്കി​ന്‍റെ കൂ​ളി​മു​ട്ടം ബ്രാ​ഞ്ച് അ​ങ്ക​ണ​ത്തി​ൽ മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ് ടി.​കെ. ര​മേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്് ബേ​ബി പ്ര​ഭാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ദേ​ശീ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ കൂ​ളി​മു​ട്ടം കു​ടും​ബാ രോ​ഗ്യ കേ​ന്ദ്ര​ത്തി​നെ മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സു​മ​തി സു​ന്ദ​ര​ൻ ആ​ദ​രി​ച്ചു. എ​സ്എ​സ്എ​ൽ​സി തു​ല്യ​താ പ​രീ​ക്ഷ പാ​സാ​യ 70 വ​യ​സു​തി​ക​ഞ്ഞ ബാ​ങ്കി​ന്‍റെ എ ​ക്ലാ​സ് അം​ഗ​ങ്ങ​ളാ​യ പ​ങ്ക​ജ ഗോ​പി​യെ​യും സു​ബൈ​ദ മ​ജീ​ദി​നെ​യും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി ഡ​ന്‍റ് പി.​എം. ആ​ൽ​ഫ ആ​ദ​രി​ച്ചു.
ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ പ്ര​സാ​ദ്, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പി. ​കെ. റ​ഫീ​ഖ്, മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ - വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എ. ബി​നേ​ഷ്, കൂ​ളി​മു​ട്ടം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ൻ ചാ​ർ​ജ് ഡോ. ​ന​മ്ര​ത, ബാ​ങ്ക് സെ​ക്ര​ട്ട​റി ടി.​സി. സി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

പെൻഷൻ, ശമ്പളപരിഷ്കരണം, വയോജനക്ഷേമം: വാരിക്കോരി പ്രഖ്യാപനങ്ങൾ, ലക്ഷ്യം തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ‍ നടത്തി ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ. നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കിയാണ് ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന സ​മ്പൂ​ര്‍​ണ ബ​ജ​റ്റ്. തെ​ര​ഞ്ഞെ​ടു​പ്പ് വ​ർ​ഷ​മാ​യ​തി​നാ​ൽ ജ​ന​ങ്ങ​ളെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വ​ലി​യ നി​കു​തി വ​ർധ​ന​ക​ൾ ഒന്നുംതന്നെ ഉണ്ടായില്ല.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, തീ​ര​ദേ​ശ വി​ക​സ​നം, കാർഷികം തുടങ്ങിയ മേ​ഖ​ല​കളെ തഴുകിയാണ് ബജറ്റ് പ്രഖ്യാപനങ്ങൾ. അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടിയതു മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വരെ കമ്മീഷൻ ഏർപ്പെടുത്തിയതാണ് പ്രധാന പ്രഖ്യാപനങ്ങൾ.

സർക്കാർ, പൊതുമേഖലാ ജീവനക്കാരുടെ കുടിശികയുള്ള മുഴുവൻ ഡിഎയും നൽകാനുള്ള തീരുമാനമാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ആദ്യ ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം വിതരണംചെയ്യും. ബാക്കിയുള്ള കുടിശിക മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും.

സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ഇത് ഏപ്രിൽ ഒന്നിന് നടപ്പിൽ വരുത്തുമെന്നുമുള്ള സുപ്രധാന പ്രഖ്യാപനവുമുണ്ടായി.

അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മെഡിസെപ്പ് 2.0, കെ റെയിലിന് പകരമായി ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാത തുടങ്ങിയ പ്രഖ്യാപനങ്ങളുമുണ്ട്. കൂടാതെ, 12-ാം ക്ലാസ് വരെ പഠിക്കുന്ന സ്‌കൂൾ വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമാണ്.

വയോജനങ്ങളെ പ്രത്യേകം പരിഗണിച്ചുള്ള എൽഡേർലി ബജറ്റ് പ്രഖ്യാപിച്ച ധനമന്ത്രി 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്ന് പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ കൂടാതെ പൊതുജനാരോഗ്യ മേഖലയിലും ഈ കാഴ്ചപ്പാട് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.

രാവിലെ ഒമ്പതോടെയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. രണ്ടു മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്.

സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക​മാ​യി ശ്വാ​സം മു​ട്ടി​ക്കു​ക​യും കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​കയും ചെയ്യുന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളെ​ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചാ​യി​രു​ന്നു ധ​ന​മ​ന്ത്രി​യു​ടെ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

കേ​ര​ള​ത്തി​ന്‍റെ വി​ഹി​തം വെ​ട്ടി​ക്കുറ​യ്ക്കു​ക​യും റ​വ​ന്യു ഗ്രാ​ന്‍റ് വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും ക​ട​മെ​ടു​പ്പുപ​രി​ധി കു​റ​യ്ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തെ ശ്വാ​സം മു​ട്ടി​ച്ചു​വെ​ന്ന് ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

വോ​ട്ട് ചോ​രി മാ​ത്ര​മ​ല്ല നോ​ട്ട് ചോ​രി​യും കേ​ന്ദ്രം ചെ​യ്തു. ഈ ​വ​ര്‍​ഷം 17,000 കോ​ടി രൂ​പ വെ​ട്ടി​ക്കുറ​ച്ചു. കേ​ന്ദ്ര​ത്തി​ന്‍റേത് കി​ഫ്ബി റ​ദ്ദ് ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തു​ട​രാ​ന്‍ 2000 കോ​ടി രൂ​പ അ​ധി​ക​മാ​യി വേ​ണം. കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​ള്ള ആ​നു​കു​ല്യം വാ​ങ്ങാ​ന്‍ ഒ​ത്തൊ​രു​മ​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ​ത്തെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

* 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്.

 * ഇഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ

* റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.12 ശതമാനം)

* ധനക്കമ്മി 55,420 കോടി (ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനം)

* റവന്യൂ വരുമാനത്തില്‍ 45,889.49 കോടി രൂപയുടെ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.

* തനത് നികുതി വരുമാനത്തില്‍ 10,271.51 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1595.05 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു.

* അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

* അങ്കണവാടി ഹെല്‍പ്പര്‍മാരുടെ പ്രതിമാസ വേതനം 500 രൂപ ഉയര്‍ത്തി

* ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

* പ്രീ-പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

* സ്കൂള്‍ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തില്‍ 25 രൂപ വര്‍ധിപ്പിച്ചു.

* സാക്ഷരതാ പ്രേരക്മാരുടെ പ്രതിമാസ വേതനം 1000 രൂപ ഉയര്‍ത്തി

* കരാര്‍/ദിവസവേതന ജീവനക്കാരുടെ പ്രതിദന വേതനത്തില്‍ 5 ശതമാനം വര്‍ധനവ് വരുത്തി

* പത്രപ്രവര്‍ത്തക പെന്‍ഷന്‍ പ്രതിമാസം 1500 രൂപ വര്‍ധിപ്പിച്ചു

* ലൈബ്രേറിയന്‍മാരുടെ പ്രതിമാസ അലവന്‍സില്‍ 1000 രൂപ വര്‍ധിപ്പിച്ചു

* കാന്‍സര്‍, ലെപ്രസി, എയ്ഡ്സ്, ക്ഷയ രോഗബാധിതരുടെ പ്രതിമാസ പെന്‍ഷന്‍ 1000 രൂപ വര്‍ധിപ്പിച്ചു.

* ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തില്‍ അഞ്ചുവര്‍ഷതത്വം പാലിക്കുക ഇടതുപക്ഷ സര്‍ക്കാരുകളുടെ നയം.

* 12-ാം ശമ്പള പരിഷ്കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു. 3 മാസത്തിനകം റിപ്പോര്‍ട്ട് വാങ്ങി സമയബന്ധിതമായി നടപ്പാക്കും.

* സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവശേഷിക്കുന്ന ഡിഎ, ഡിആർ ഗ‍ഡുക്കള്‍ പൂര്‍ണമായും നല്‍കും.

* ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം, അവശേഷിക്കുന്ന ഡിഎ, ഡി.ആര്‍ ഗഡുക്കള്‍ മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം.

* ഡിഎ, ഡിആര്‍ കുടിശിക ഘട്ടം ഘട്ടമായി കൊടുത്തുതീര്‍ക്കും. ആദ്യ ഗഡു ബജറ്റ് വര്‍ഷം നല്‍കും.

* സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും.

* പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ ഒന്നു മുതല്‍.

* അഷ്വേര്‍ഡ് പെന്‍ഷനില്‍ അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം തുക പരമാവധി പെന്‍ഷന്‍ ഉറപ്പാക്കും.

* അഷ്വേര്‍ഡ് പെന്‍ഷനില്‍ ഡിആര്‍ അനുവദിക്കും.

* മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ സ്മരണ നിലനിര്‍ത്താന്‍ തിരുവനന്തപുരത്ത് വി.എസ്. സെന്‍റര്‍ സ്ഥാപിക്കുന്നതിന് 20 കോടി.

* കട്ടപ്പന – തേനി തുരങ്കപാതയുടെ സാധ്യതാ പഠനത്തിന് 10 കോടി

* ഇസ്‌ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശൈഖ് സൈനുദീന്‍ മഖദൂം രണ്ടാമന്‍റെ പേരില്‍ പൊന്നാനിയില്‍ ചരിത്ര ഗവേഷണ സെന്‍റര്‍ സ്ഥാപിക്കാന്‍ മൂന്നുകോടി രൂപ.

* അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി

* കാവാരികുളം കണ്ടന്‍ കുമാരന്‍ പഠന കേന്ദ്രത്തിന് 1.5 കോടി

* മാര്‍ ഇവാനിയോസ് മ്യൂസിയത്തിന് 1.5 കോടി

* ജില്ലാ ആശുപത്രികളില്‍ മെനോപോസ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ മൂന്നു കോടി

* കുടുംബശ്രീ ഉത്പന്നങ്ങളുടെ പ്രചാരണവും വിതരണവും ലക്ഷ്യമിട്ട് മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.

* റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി. ആദ്യത്തെ അഞ്ചു ദിവസം പണരഹിത ചികിത്സ.

* അപൂര്‍വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സാ പദ്ധതിയായ KARE-ല്‍ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി രോഗത്തിന് മരുന്ന് ലഭ്യമാക്കാന്‍ 30 കോടി.

* തിരുവനന്തപുരം-അങ്കമാലി എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയുടെ കിഫ്ബി പദ്ധതി.

* കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍. വിവിധ ജംഗ്ഷനുകളുടെ വികസനവും പദ്ധതിയുടെ ഭാഗം.

* തിരുവനന്തപുരം – കാസര്‍ഗോഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം (RRTS) പദ്ധതി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി.

* ധനകാര്യ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിന് കൊച്ചിയില്‍ ഫിനാന്‍സ് ടവര്‍ സ്ഥാപിക്കും.

* വില്‍പ്പനനികുതി ചെക്ക് പോസ്റ്റുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ജിഎസ്ടി സമ്പ്രദായത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളാക്കും.

* കാര്‍ഷിക, അനുബന്ധ മേഖലയ്ക്ക് 2071.95 കോടി.

* മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതിക്ക് 3,720 കോടി

* മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് സ്കോളര്‍ഷിപ്പ് പദ്ധതിക്ക് 400 കോടി

* ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി 14,500 കോടി

* നികുതിദായകരെ ആദരിക്കാനും പുരസ്കാരം നല്‍കുന്നതിനും അഞ്ചു കോടി

* കേരളത്തിലെ എല്ലാ പൗരന്മാര്‍ക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്ന പദ്ധതിയ്ക്ക് 20 കോടി

* തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനറല്‍ പര്‍പ്പസ് ഫണ്ട് 3237 കോടിയും മെയിന്‍റനന്‍സ് ഫണ്ട് 4,316 കോടിയും പ്ലാന്‍ ഫണ്ട് 10,189 കോടിയും.

* പഞ്ചായത്ത് മെമ്പര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കും.

* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുന്‍ജനപ്രതിനിധികളുടെ ക്ഷേമത്തിനായി ക്ഷേമനിധി രൂപീകരിക്കും.

* വിഴിഞ്ഞം തുറമുഖത്തുനിന്നും ചവറയെയും കൊച്ചിയെയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ ചവറയില്‍ സ്ഥാപിക്കും. ഇതിലൂടെ 42,000 കോടി രൂപയുടെ നിക്ഷേപങ്ങളും 50,000 കോടിയുടെ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

* ക്രിട്ടിക്കല്‍ മിനറല്‍ മിഷന് 100 കോടി.

* പ്രതിരോധ ഇടനാഴിയ്ക്ക് 50 കോടി

* പി.പി.പി മാതൃകയില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മറ്റ് സാങ്കേതികവിദ്യകളും ചേര്‍ന്ന സൈബര്‍ വാലിയ്ക്ക് 30 കോടി.

* തൊഴില്‍ പരിശീലനത്തിനും നൈപുണി സമ്പാദനത്തിനും ആഗോള സ്കൂളിന് 10 കോടി.

* വര്‍ക്ക് നിയര്‍ ഹോം വ്യാപിപ്പിക്കുന്നതിന് 150 കോടി.

* ഗോത്ര മേഖലകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി 60 കോടി ചെലവില്‍ സ്പെഷല്‍ എന്‍‌റിച്ച്മെന്‍റ് പദ്ധതിക്ക് 60 കോടി.

* ഗിഗ് തൊഴിലാളികള്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ ഗിഗ് ഹബ് – 20 കോടി.

* പഴയ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ പൊളിച്ച് ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങുന്നവര്‍ക്ക് ഒറ്റത്തവണ സ്ക്രാപ്പേജ് ബോണസ് 40,000 രൂപ.

* ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങുന്നതിനായുള്ള വായ്പകള്‍ക്ക് 2% പലിശയിളവ്

* ഓട്ടോ സ്റ്റാന്‍ഡുകളില്‍ സോളാര്‍ അധിഷ്ഠിത ചാര്‍ജിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കാന‍് 20 കോടി.

* തൊഴിലുറപ്പ് പദ്ധതിയ്ക്കായി മുന്‍വര്‍ഷത്തില്‍ നിന്നും അധികമായി 1000 കോടി.

* റിട്ടയര്‍മെന്‍റ് ഹോമുകള്‍ സജ്ജമാക്കാന്‍ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും സര്‍ക്കാര്‍ സബ്സിഡി. ഇതിനായി 30 കോടി.

* വീടുകളില്‍ ഒറ്റപ്പെട്ടുപോകുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക് ഓണ്‍ കോള്‍ വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കും. ഇതിനായി 10 കോടി.

* അഡ്വക്കേറ്റ് വെല്‍ഫെയര്‍ ഫണ്ട് 20 ലക്ഷമായി ഉയര്‍ത്തും.

* ഒന്നു മുതല്‍ 12-ാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാർഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിക്ക് 15 കോടി.

* കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ മാനദണ്ഡ‍ങ്ങളുടെ പരിധിക്ക് പുറത്തുള്ള കുടുംബങ്ങള്‍ക്ക് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി – 50 കോടി.

* കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ വിപുലമായ പ്രചാരവും വിതരണവും ലക്ഷ്യമിട്ടുള്ള മാര്‍ക്കറ്റിംഗ് വിതരണ ശൃംഖലയ്ക്ക് 22.27 കോടി.

* സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസ് (CDS)-നെ രാജ്യത്തെ മുന്‍നിര മികവിന്‍റെ കേന്ദ്രമാക്കി മാറ്റുന്നതിന് 10 കോടി

* കേരള കലാകേന്ദ്രം സ്ഥിരം വേദികള്‍ സ്ഥാപിക്കാന്‍ 10 കോടി

Kerala

ക​ന്യാ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ർ​ഹ​രാ​യ സ്ത്രീ​ക​ൾ​ക്ക് സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം: മ​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മ​ന്ദി​ര​ങ്ങ​ൾ, മ​ഠ​ങ്ങ​ൾ, കോ​ൺ​വെ​ന്‍റു​ക​ൾ, ആ​ശ്ര​മ​ങ്ങ​ൾ, മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ക​ന്യാ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ർ​ഹ​രാ​യ സ്ത്രീ​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കാ​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി.

അ​വി​വാ​ഹി​ത​രാ​യ 50 വ​യ​സി​ൽ കൂ​ടു​ത​ൽ പ്രാ​യ​മു​ള്ള​തും ശ​മ്പ​ളം, പെ​ൻ​ഷ​ൻ, സ​ർ​ക്കാ​രി​ന്‍റെ മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ ല​ഭി​ക്കാ​ത്ത​തു​മാ​യ മേ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ്ത്രീ​ക​ളെ പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യി ക​ണ​ക്കാ​ക്കും.

ഇ​വ​ർ​ക്ക് 2001 മാ​ർ​ച്ച് 31ലെ ​ഉ​ത്ത​ര​വ് പ്ര​കാ​രം അ​നു​വ​ദി​ച്ച പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ന് പൊ​തു​വി​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, അ​വി​വാ​ഹി​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ ഒ​ഴി​വാ​ക്കി ന​ൽ​കും. പ​ക​രം പ്ര​ത്യേ​ക അ​പേ​ക്ഷ ഫോ​റം അം​ഗീ​ക​രി​ക്കാ​നും മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു.

National

പു​ന​ര്‍​വി​വാ​ഹം ചെ​യ്താ​ലും പെ​ന്‍​ഷ​ന് അ​ര്‍​ഹ​ത; സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍റെ വി​ധ​വ​യ്ക്ക് അ​നു​കൂ​ല​മാ​യി ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി വി​ധി

ന്യൂ​ഡ​ല്‍​ഹി: മ​രി​ച്ച സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ വി​ധ​വ​ക​ള്‍ പു​ന​ര്‍​വി​വാ​ഹം ചെ​യ്താ​ലും അ​വ​ര്‍​ക്ക് കു​ടും​ബ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. കേ​ന്ദ്ര റി​സ​ര്‍​വ് പോ​ലീ​സ് സേ​ന​യി​ലെ അ​ന്ത​രി​ച്ച ജ​വാ​ന്‍റെ വി​ധ​വ​യ്ക്ക് പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വ് ശ​രി​വെ​ച്ചു​കൊ​ണ്ടാ​ണ് ഡൽഹി ഹൈക്കോട​തി​യു​ടെ ഈ ​സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം.

1972ലെ ​സെ​ന്‍​ട്ര​ല്‍ സി​വി​ല്‍ സ​ര്‍​വീ​സ​സ് പെ​ന്‍​ഷ​ന്‍ ച​ട്ട​ങ്ങ​ളി​ലെ 54ാം വ​കു​പ്പി​ന്‍റെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സാ​ധു​ത കോ​ട​തി ശ​രി​വെ​ച്ചു. കു​ട്ടി​ക​ളി​ല്ലാ​ത്ത വി​ധ​വ​ക​ള്‍ പു​ന​ര്‍​വി​വാ​ഹം ചെ​യ്താ​ലും അ​വ​ര്‍​ക്ക് മ​റ്റ് വ​രു​മാ​ന​മാ​ര്‍​ഗ​ങ്ങ​ള്‍ ഇ​ല്ലെ​ങ്കി​ല്‍ പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​ത് നി​യ​മ​പ​ര​മാ​ണെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ജ​വാ​ന്‍റെ മ​ര​ണ​ശേ​ഷം പെ​ന്‍​ഷ​ന്‍ ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന വി​ധ​വ പു​ന​ര്‍​വി​വാ​ഹം ചെ​യ്ത​തോ​ടെ, പെ​ന്‍​ഷ​ന്‍ ത​ങ്ങ​ള്‍​ക്ക് ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​രി​ച്ച ജ​വാ​ന്‍റെ മാ​താ​പി​താ​ക്ക​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ധ​വ​യ്ക്ക് പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്ന ഇ​വ​രു​ടെ വാ​ദം കോ​ട​തി ത​ള്ളി.

നി​യ​മ​പ്ര​കാ​രം പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​തി​ല്‍ ആ​ദ്യ മു​ന്‍​ഗ​ണ​ന വി​ധ​വ​യ്‌​ക്കോ കു​ട്ടി​ക​ള്‍​ക്കോ ആ​ണ്. ഇ​വ​ര്‍ ഇ​ല്ലാ​ത്ത പ​ക്ഷം മാ​ത്ര​മേ മാ​താ​പി​താ​ക്ക​ള്‍​ക്ക് പെ​ന്‍​ഷ​ന് അ​ര്‍​ഹ​ത​യു​ണ്ടാ​വു​ക​യു​ള്ളൂ എ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ ഉ​ട​ൻ നി​യ​മി​ക്ക​ണം: കെ​എ​സ്എ​സ്പി​എ സംസ്ഥാന സമ്മേളനം

ക​​​ണ്ണൂ​​​ർ: പെ​​​ൻ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​നി​​​ശ്ചി​​​ത​​​മാ​​​യി നീ​​​ട്ടി​​​ക്കൊ​​ണ്ടു പോ​​​കാ​​​തെ ഉ​​​ട​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​നെ നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള സ്റ്റേ​​​റ്റ് സ​​​ർ​​​വീ​​​സ് പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​ഴി​​​ഞ്ഞ പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് പ്ര​​​ഖ്യാ​​​പി​​​ച്ച പെ​​​ൻ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​ര​​​ണ ക്ഷാ​​​മാ​​​ശ്വാ​​​സ കു​​​ടി​​​ശി​​​ക​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക, ക്ഷാ​​​മാ​​​ശ്വാ​​​സം അ​​​നു​​​വ​​​ദി​​​ക്കു​​​മ്പോ​​​ൾ മു​​​ൻ​​കാ​​​ല പ്രാ​​​ബ​​​ല്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക, മെ​​​ഡി​​​സെ​​​പ്പ് തു​​​ട​​​ർ​​പ​​​ദ്ധ​​​തി​​​യി​​​ൽ ഒപി​​​യും ഓ​​​പ്ഷ​​​നും ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ക, വ​​​ർ​​​ധി​​​പ്പി​​​ച്ച പ്രീ​​​മി​​​യം തു​​​ക സ​​​ർ​​​ക്കാ​​​ർത​​​ന്നെ ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക, പെ​​​ൻ​​​ഷ​​​ൻകാ​​​രു​​​ടെ സ​​​ർ​​​വീ​​​സ് സം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക​​​മാ​​​യി പെ​​​ൻ​​​ഷ​​​ൻ വ​​​കു​​​പ്പ് രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ പ്ര​​​മേ​​​യ​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​നം പാ​​​സാ​​​ക്കി.

മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്നുവ​​​ന്ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ സ​​​മാ​​​പ​​​ന കൗ​​​ൺ​​​സി​​​ൽ കെ​​​പി​​​സി​​​സി ട്ര​​​ഷ​​​റ​​​ർ വി.​​​എ. നാ​​​രാ​​​യ​​​ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​എ​​​സ്എ​​​സ്പിഎ ​​​സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ പി. ​​​ഗോ​​​പാ​​​ലകൃ​​​ഷ്ണ​​​ൻ നാ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഫെ​​​ബ്രു​​​വ​​​രി മൂ​​​ന്നി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കു​​​ന്ന പു​​​തി​​​യ കൗ​​​ൺ​​​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും.

District News

സ്ത്രീ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ: മു​ദ്ര​പ​ത്ര​ത്തി​നാ​യി തി​ര​ക്ക്

തേ​ഞ്ഞി​പ്പ​ലം: പ്ര​തി​മാ​സം 1000 രൂ​പ ല​ഭി​ക്കു​ന്ന സ്ത്രീ​സു​ര​ക്ഷാ പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കാ​ൻ പ്രാ​യം തെ​ളി​യി​ക്കു​ന്ന രേ​ഖ​യി​ല്ലാ​ത്ത​വ​ർ​ക്ക് പെ​ടാ​പ്പാ​ട്. പ്രാ​യം തെ​ളി​യി​ക്കാ​നു​ള്ള രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ 100 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ത്തി​ൽ സ​ത്യ​വാ​ങ് മൂ​ലം ന​ൽ​ക​ണം.

എ​ങ്കി​ലേ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കൂ. ഒൗ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സം നി​ർ​വ​ഹി​ച്ചി​ട്ടി​ല്ലെ​ന്നും പ്രാ​യം തെ​ളി​യി​ക്കാ​ൻ മ​റ്റ് രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലെ​ന്നു​മു​ള്ള സ​ത്യ​പ്ര​സ്താ​വ​ന 100 രൂ​പ​യു​ടെ മു​ദ്ര​പ​ത്ര​ത്തി​ലാ​ണ് ന​ൽ​കേ​ണ്ട​ത്.

ഇ​തി​നാ​ൽ വെ​ണ്ട​ർ ഓ​ഫീ​സു​ക​ളി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ജ​ന​ത്തി​ര​ക്കാ​ണ്. മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും സ്ത്രീ​ക​ൾ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ട സ്ഥി​തി​യു​മാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​മു​ന്പാ​ണ് പ്ര​തി​മാ​സം 1,000 രൂ​പ ല​ഭി​ക്കു​ന്ന സ്ത്രീ ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് സ്ഥി​ര​താ​മ​സ​ക്കാ​രാ​യ ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളി​ലെ 35നും 60 ​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്കാ​ണ് ഈ ​പെ​ൻ​ഷ​ന് അ​ർ​ഹ​ത. എ​ന്നാ​ൽ പ​ല​ർ​ക്കും പെ​ൻ​ഷ​ന് അ​പേ​ക്ഷി​ക്കേ​ണ്ട​ത് സം​ബ​ന്ധി​ച്ച് ക്യ​ത്യ​മാ​യ അ​റി​വി​ല്ലാ​ത്ത​തി​നാ​ൽ പ​ല​രും ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.
മു​ദ്ര​പ​ത്രം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ട​ത്ര വെ​ണ്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തും ജ​ന​ങ്ങ​ളെ ബാ​ധി​ച്ചി​ട്ടു​ണ്ട്.

District News

കാ​ണാ​താ​യ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​ക്കു പെ​ൻ​ഷ​ൻ

തൃ​ശൂ​ർ: ഓ​ഫീ​സി​ലെ സാ​ന്പ​ത്തി​ക​തി​രി​മ​റി​യെ​ത്തു​ട​ർ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ പ്യൂ​ണാ​യി ജോ​ലി​ചെ​യ്തി​രു​ന്ന​യാ​ളെ 1990 ഡി​സം​ബ​ർ മു​ത​ൽ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ര്യ​ക്കു കു​ടും​ബ പെ​ൻ​ഷ​ൻ അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി. ​ഗീ​ത​യു​ടെ ഇ​ട​പെ​ട​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി.


സ​ർ​ക്കാ​ർ തീ​രു​മാ​നം വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ര​ൻ അ​പ​ഹ​രി​ച്ച 46,359 രൂ​പ സ​ർ​ക്കാ​ർ എ​ഴു​തി​ത്ത​ള്ളി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.


സ്വ​ഭാ​വ​ദൂ​ഷ്യ​ത്തി​നു സ​ർ​വീ​സി​ൽ​നി​ന്നു പു​റ​ത്താ​യ​തി​നാ​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ നി​ല​പാ​ട്.

Kerala

ക്രിസ്മസ്-പുതുവത്സരം; ക്ഷേമ പെൻഷൻ നേരത്തെ നൽകും

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.

ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം.

Kerala

ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ഇ​ന്നു മു​ത​ല്‍; 62 ല​ക്ഷം പേ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: സെ​പ്റ്റം​ബ​റി​ലെ സാ​മൂ​ഹ്യ​സു​ര​ക്ഷ, ക്ഷേ​മ​നി​ധി പെ​ന്‍​ഷ​നു​ക​ള്‍ ഇ​ന്നു​മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. 62 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് 1,600 രൂ​പ​വീ​തം ല​ഭി​ക്കും. ഇ​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 841 കോ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​റി​യി​ച്ചു.

26.62 ല​ക്ഷം പേ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലും മ​റ്റു​ള്ള​വ​ര്‍​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ വ​ഴി വീ​ട്ടി​ലും പെ​ന്‍​ഷ​നെ​ത്തും. ഓ​ണ​ത്തി​ന് ര​ണ്ടു മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ 3200 രൂ​പ വീ​തം വി​ത​ര​ണം ചെ​യ്തി​രു​ന്നു.

8.46 ല​ക്ഷം പേ​ര്‍​ക്ക് ദേ​ശീ​യ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ലെ കേ​ന്ദ്ര​വി​ഹി​തം കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് ന​ല്‍​കേ​ണ്ട​ത്. ഇ​തി​നാ​വ​ശ്യ​മാ​യ 24. 21 കോ​ടി രൂ​പ​യും സം​സ്ഥാ​നം മു​ന്‍​കൂ​ര്‍ അ​നു​വ​ദി​ച്ചു. ഈ ​വി​ഹി​തം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പി​എ​ഫ്എം​എ​സ് സം​വി​ധാ​നം വ​ഴി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ ക്രെ​ഡി​റ്റ് ചെ​യ്യേ​ണ്ട​ത്.

Latest News

Corehub Up