x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ന് അ​ർ​ഹ​ർ: സു​പ്രീം​കോ​ട​തി


Published: June 3, 2026 03:09 AM IST | Updated: June 3, 2026 03:09 AM IST

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: സ​​​​​ർ​​​​​ക്കാ​​​​​ർ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളി​​​​​ൽ ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​മാ​​​​​യി ജോ​​​​​ലി​ ചെ​​​​​യ്യു​​​​​ന്ന താ​​​​​ത്കാ​​​​​ലി​​​​​ക ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​രു​​​​​ടെ ജോ​​​​​ലി ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി സ്ഥി​​​​​ര​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ങ്കി​​​​​ൽ​​​​പ്പോ​​​​ലും വി​​​​​ര​​​​​മി​​​​​ക്കു​​​​​ന്പോ​​​​​ൾ പെ​​​​​ൻ​​​​​ഷ​​​​​ൻ ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​ർ​​​​​ഹ​​​​​ത​​​​​യു​​​​​ണ്ടെ​​​​​ന്ന് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി.

തൊ​​​​​ഴി​​​​​ലു​​​​​ട​​​​​മ ന​​​​​ൽ​​​​​കു​​​​​ന്ന ഔ​​​​​ദാ​​​​​ര്യ​​​​​മ​​​​​ല്ല പെ​​​​​ൻ​​​​​ഷ​​​​​നെ​​​​​ന്നും മ​​​​​റി​​​​​ച്ച് ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ല​​​​​ത്തെ സേ​​​​​വ​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​ൻ നേ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്ന ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​​​മാ​​​​​ണ​​​​​തെ​​​​​ന്നും ജ​​​​​സ്റ്റീ​​​​​സു​​​​​മാ​​​​​രാ​​​​​യ സ​​​​​ഞ്ജ​​​​​യ് ക​​​​​രോ​​​​​ൾ, അ​​​​​ഗ​​​​​സ്റ്റി​​​​​ൻ ജോ​​​​​ർ​​​​​ജ് മ​​​​​സി​​​​​ഹ് എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങി​​​​​യ ബെ​​​​​ഞ്ച് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. താ​​​​​ത്കാ​​​​​ലി​​​​​ക ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു പെ​​​​​ൻ​​​​​ഷ​​​​​ൻ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത് വ​​​​​ലി​​​​​യ സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​ബാ​​​​​ധ്യ​​​​​ത വ​​​​​രു​​​​​ത്തു​​​​​മെ​​​​​ന്ന കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ വാ​​​​​ദം ത​​​​​ള്ളി​​​​​ക്കൊ​​​​​ണ്ടാ​​​​​ണ് കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വ്.

ഒ​​​​​രു സ്ഥാ​​​​​പ​​​​​ന​​​​​ത്തി​​​​​ന്‍റെ സു​​​​​ഗ​​​​​മ​​​​​മാ​​​​​യ ന​​​​​ട​​​​​ത്തി​​​​​പ്പി​​​​​നാ​​​​യി ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം സേ​​​​​വ​​​​​നം ന​​​​​ൽ​​​​​കി​​​​​യ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു കേ​​​​​വ​​​​​ലം ത​​​​​സ്തി​​​​​ക​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ സ്ഥി​​​​​രം ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു ന​​​​​ൽ​​​​​കു​​​​​ന്ന ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ക്കാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്ന് കോ​​​​​ട​​​​​തി വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ഒ​​​​​രേ​​​​​ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ചു​​​​​മ​​​​​ത​​​​​ല​​​​​ക​​​​​ളും ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വ​​​​​ങ്ങ​​​​​ളും നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കു​​​​​ന്ന ഒ​​​​​രു​​​​​കൂ​​​​​ട്ടം ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കു മാ​​​​​ത്രം ആ​​​​​നു​​​​​കൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​ത് ത​​​​​രം​​​​​തി​​​​​രി​​​​​വു​​​​​ക​​​​​ൾ​​​​​ക്ക് കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​മെ​​​ന്നും ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​ധാ​​​​​ർ​​​​​മി​​​​​ക​​​​​ത​​​​​യ്ക്കു നി​​​​​ര​​​​​ക്കാ​​​​​ത്ത​​​​​താ​​​​​ണെ​​​​​ന്നും ബെ​​​​​ഞ്ച് ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി.

ത​​​​​പാ​​​​​ൽ വ​​​​​കു​​​​​പ്പി​​​​​ൽ മൂ​​​​​ന്നു പ​​​​​തി​​​​​റ്റാ​​​​​ണ്ടാ​​​​​യി താ​​​​​ത്കാ​​​​​ലി​​​​​ക ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്ന, അ​​​​​ന്ത​​​​​രി​​​​​ച്ച സൂ​​​​​ര​​​​​ജ് സാ​​​​​ഹി എ​​​​​ന്ന ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ര​​​​​ന്‍റെ ഭാ​​​​​ര്യ ന​​​​​ൽ​​​​​കി​​​​​യ ഹ​​​​​ർ​​​​​ജി​​​​​യി​​​​​ലാ​​​​​ണ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വ്.

Tags : Temporary employees pension Supreme Court

Recent News

Corehub Up