x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക പെ​ൻ​ഷ​ൻ: യു​ഡി​എ​ഫും കൈ​വി​ടു​ന്നോ ?

റെ​​​നീ​​​ഷ് മാ​​​ത്യു
Published: July 16, 2026 12:12 AM IST | Updated: July 16, 2026 12:12 AM IST

പ്രതീകാത്മക ചിത്രം

കോ​​​​ഴി​​​​ക്കോ​​​​ട്: എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ണ്ടു​​​​വ​​​​ന്ന ക​​​​ർ​​​​ഷ​​​​ക പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യെ യു​​​​ഡി​​​​എ​​​​ഫും കൈ​​​​വി​​​​ടു​​​​ന്നോ? ബ​​​​ജ​​​​റ്റി​​​​ൽ കേ​​​​ര​​​​ള ക​​​​ർ​​​​ഷ​​​​ക ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​നു​​​​ള്ള തു​​​​ക വെ​​​​ട്ടി​​​​ച്ചു​​​​രു​​​​ക്കി. ഇ​​​​തോ​​​​ടെ ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം അ​​​​വ​​​​താ​​​​ള​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന ബ​​​​ജ​​​​റ്റി​​​​ൽ ബോ​​​​ർ​​​​ഡി​​​​നു​​​​ള്ള വി​​​​ഹി​​​​തം ര​​​​ണ്ടു കോ​​​​ടി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, യു​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ബ​​​​ജ​​​​റ്റി​​​​ൽ 50 ല​​​​ക്ഷ​​​​മാ​​​​യി ചു​​​​രു​​​​ക്കി. ഇ​​​​തോ​​​​ടെ, ബോ​​​​ർ​​​​ഡി​​​​ന്‍റെ തു​​​​ട​​​​ർ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ഫ​​​​ണ്ടി​​​​ല്ലാ​​​​താ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള ശ​​​​ന്പ​​​​ള​​​​ത്തി​​​​നു പോ​​​​ലും ഈ ​​​​തു​​​​ക തി​​​​ക​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് പ​​​​റ​​​​യു​​​​ന്ന​​​​ത്. 2023ൽ ​​​​ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ബോ​​​​ർ​​​​ഡി​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി തീ​​​​ർ​​​​ന്നെ​​​​ങ്കി​​​​ലും എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ തു​​​​ട​​​​രാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

നി​​​​ല​​​​വി​​​​ലു​​​​ള്ള, ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ർ ബോ​​​​ർ​​​​ഡ്ത​​​​ന്നെ​​​​യാ​​​​ണു തു​​​​ട​​​​രു​​​​ന്ന​​​​ത്. 2021ൽ ​​​​അം​​​​ശ​​​​ദാ​​​​യം അ​​​​ട​​​​ച്ചു​​​തു​​​​ട​​​​ങ്ങി​ 60 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ 294 പേ​​​ർ​​​ക്ക് ഈ ​​​​വ​​​​ർ​​​​ഷം ഡി​​​​സം​​​​ബ​​​​ർ ഒ​​​ന്നു മു​​​ത​​​ൽ പെ​​​ൻ​​​ഷ​​​നും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വി​​​​ത​​​​ര​​​​ണം ചെ​​​​യ്യേ​​​​ണ്ട​​​​താ​​​​ണ്. ഓ​​​രോ മാ​​​സം ക​​​ഴി​​​യു​​​ന്പോ​​​ൾ പെ​​​ൻ​​​ഷ​​​ൻ ന​​​ല്കേ​​​ണ്ട​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കും.

എ​​​​ന്നാ​​​​ൽ, കൊ​​​​ടു​​​​ക്കേ​​​​ണ്ട തു​​​​ക​​​​യെ​​​​ക്കു​​​​റി​​​​ച്ചോ ന​​​​ല്കേ​​​​ണ്ട ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചോ ഇ​​​​തു​​​​വ​​​​രെ​​​​യും ധാ​​​​ര​​​​ണ​​​​യാ​​​​യി​​​​ല്ല.

ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 2021ലാ​​​​ണ് ക​​​​ർ​​​​ഷ​​​​ക പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്ത് തൃ​​​​ശൂ​​​​ർ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട ഓ​​​​ഫീ​​​​സും കോ​​​​ഴി​​​​ക്കോ​​​​ടും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​വും റീ​​​​ജ​​​​ണ​​​​ൽ ഓ​​​​ഫീ​​​​സു​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ക​​​​ർ​​​​ഷ​​​​ക ക്ഷേ​​​​മ​​​​നി​​​​ധി ബോ​​​​ർ​​​​ഡി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം.

പ​​​​ദ്ധ​​​​തി തു​​​​ട​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾത്ത​​ന്നെ പെ​​​​ൻ​​​​ഷ​​​​ൻ തു​​​​ക​​​​യു​​​​ടെ പ​​​​രി​​​​ധി​​​​യും ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളു​​​​ടെ രീ​​​​തി​​​​യും അ​​​​ട​​​​ങ്ങു​​​​ന്ന ഫ​​​​യ​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും ധ​​​​ന​​​​വ​​​​കു​​​​പ്പ് ഇ​​​​തി​​​​നെ അ​​​​നു​​​​മ​​​​തി കൊ​​​​ടു​​​​ത്തി​​​​രു​​​​ന്നി​​​​ല്ല.

Tags : Farmers pension UDF GivingUp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up