x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് കേ​സ്: ഇ​ഡി റെ​യ്ഡി​ല്‍ 3.35 കോ​ടി​യു​ടെ​ക്രി​പ്‌​റ്റോ ക​റ​ന്‍​സി രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു

വെബ് ഡെസ്ക്
Published: July 16, 2026 12:24 AM IST | Updated: July 16, 2026 12:24 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് കേ​സി​ല്‍ കേ​ര​ള​ത്തി​ലെ ര​ണ്ടി​ട​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലെ 19 കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് (ഇ​ഡി) ന​ട​ത്തി​യ റെ​യ്ഡി​ല്‍ 3.35 കോ​ടി​യു​ടെ ക്രി​പ്‌​റ്റോ ക​റ​ന്‍​സി രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. ത​മി​ഴ്‌​നാ​ട്ടി​ല്‍ 16ഉം ​ക​ശ്മീ​രി​ലെ ഒ​രു കേ​ന്ദ്ര​ത്തി​ലു​മാ​ണ് ഇ​ഡി​യു​ടെ ചെ​ന്നൈ സോ​ണ​ല്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്.

3.35 കോ​ടി​യു​ടെ ക്രി​പ്‌​റ്റോ ക​റ​ന്‍​സി രേ​ഖ​ക​ള്‍, 14.50 ല​ക്ഷം രൂ​പ​യു​ടെ ക​റ​ന്‍​സി, ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ക്രി​പ്‌​റ്റോ ക​റ​ന്‍​സി വാ​ല​റ്റു​ക​ള്‍, ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ള്‍ എ​ന്നി​വ റെ​യ്ഡി​ല്‍ പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​ക​ളു​ടെ പേ​രി​ലു​ള്ള 40 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചു. വ​ര്‍​ക്ക് ഫ്രം ​ഹോം, നി​ക്ഷേ​പം എ​ന്നി​വ​യു​ടെ പേ​രി​ല്‍ 14.95 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് ഇ​ഡി ക​ണ്ടെ​ത്ത​ല്‍.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash case Online Cryptocurrency

Recent News

Corehub Up