റിഷീസ് യോഗ സെന്ററിനു പി. മമ്മിക്കുട്ടി എംഎൽഎ ട്രോഫി സമ്മാനിക്കുന്നു.
പറളി: പാലക്കാട് യോഗ അസോസിയേഷൻ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ പറളി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ എലപ്പുള്ളി റിഷീസ് യോഗ സെന്റർ ചാമ്പ്യന്മാരായി. പനങ്ങാട്ടിരി വികെ യോഗ സെന്റർ രണ്ടാംസ്ഥാനവും മംഗലം ആയൂർയോഗ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് പി. മമ്മിക്കുട്ടി എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. രേഖ മനോജ് അധ്യക്ഷത വഹിച്ചു. പറളി പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ സ്റ്റേറ്റ് ഫാക്കൽറ്റി ഡോ. വിജയൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖിൽ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ജയപ്രകാശ് പറളി, പഞ്ചായത്ത് മെംബർമാരായ സുജിത്ത്, ജയന്തി പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി വഹീദ സ്വാഗതവും മുഹമദ് ബഷീർ നന്ദിയും പറഞ്ഞു. വിവിധയിനങ്ങളിലായി 300 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.