പാലക്കാട്: ദേശീയ വായനദിന മാസാചരണത്തിന്റെ ജില്ലാതല സമാപനം നാളെ ഉച്ചയ്ക്കു രണ്ടിന് നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കും.
പാലക്കാട് സൗഹൃദം ദേശീയവേദി അവതരിപ്പിക്കുന്ന നാടകം അരങ്ങേറും. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം കെ. പ്രേമന് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ പ്രസിഡന്റ് ഇ.വി. കോമളം അധ്യക്ഷയാകും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.എസ്. സതികുമാര്‍, ഐപിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അജോയ്, കവയിത്രിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ രചന കെ. കൃഷ്ണന്‍കുട്ടി, കാന്‍ഫെഡ് ജില്ലാ ചെയര്മാന് പി.എസ്. നാരായണന്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് ജില്ലാ റീഡിംഗ് മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.കെ. സാജിത പ്രസംഗിക്കും.