x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​ർ​ഡ് അ​റ്റ്‌ലസ് സ​ർ​വേ​യ്ക്കു തു​ട​ക്കം

വെബ് ഡെസ്ക്
Published: July 21, 2026 02:12 AM IST | Updated: July 21, 2026 02:12 AM IST

ബേ​ർ​ഡ് അ​റ്റ്‌ലസ് സ​ർ​വേ സം​ഘം ചി​റ്റൂ​ർ ന​റ​ണി പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പം.

ചി​റ്റൂ​ർ: ജി​ല്ല​യി​ലെ പ​ക്ഷി​സ​മ്പ​ത്തി​നെ​ക്കു​റി​ച്ചും അ​വ​യു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു​മു​ള്ള സ​മ​ഗ്ര​മാ​യ വി​വ​ര​ശേ​ഖ​ര​ണം- ബേ​ർ​ഡ് അ​റ്റ്‌ലസ് സീ​സ​ൺ 2.0 തു​ട​ങ്ങി.
വ​നം​വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ പ​രി​സ്ഥി​തി- പ​ക്ഷി​നി​രീ​ക്ഷ​ണ സം​ഘ​ട​ന​ക​ളാ​ണ് പ​ക്ഷി​സ​ർ​വേ ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചി​റ്റൂ​ർ ന​റ​ണി പു​ഴ​പ്പാ​ല​ത്തി​നു സ​മീ​പം സ​ർ​വേ​യ്ക്കു തു​ട​ക്ക​മി​ട്ടു.

ജി​ല്ല​യു​ടെ പാ​രി​സ്ഥി​തി​ക ഭൂ​പ​ട​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ മാ​റ്റം ല​ക്ഷ്യ​മി​ടു​ന്ന ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത ശാ​സ്ത്ര ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചി​റ്റൂ​ർ എം​എ​ൽ​എ അ​ഡ്വ. സു​മേ​ഷ് അ​ച്യു​ത​ൻ നി​ർ​വ​ഹി​ച്ചു. നാ​ച്ചു​റ​ൽ​ഹി​സ്റ്റ​റി സൊ​സൈ​റ്റി പാ​ല​ക്കാ​ട് പ്ര​സി​ഡ​ന്‍റ് ഡോ. ​രാ​ജേ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി​യു​ടെ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​വേ​ക് സു​ധാ​ക​ര​ൻ സ​ർ​വേ​യു​ടെ രീ​തി​ശാ​സ്ത്ര​ത്തെ​യും ല​ക്ഷ്യ​ങ്ങ​ളെ​യും കു​റി​ച്ച് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എ​ൻ​എ​ച്ച്എ​സ്പി ര​ക്ഷാ​ധി​കാ​രി കൃ​ഷ്ണ​മൂ​ർ​ത്തി മാ​സ്റ്റ​ർ, സെ​ക്ര​ട്ട​റി ല​തി​ക ആ​നോ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​യോ​ഡൈ​വേ​ഴ്സി​റ്റി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗം അ​ഡ്വ. ലി​ജോ പ​ന​ങ്ങാ​ട​ൻ ജോ​ർ​ജ്, എ​ൻ​ജി​ഐ സെ​ക്ര​ട്ട​റി നാ​രാ​യ​ണ സ്വാ​മി, വ​നം വ​കു​പ്പ് ബി​എ​ഫ്ഒ ബി​ൻ​സി, ഡോ. ​വി​വേ​ക് വൈ​ദ്യ​നാ​ഥ​ൻ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും പ​ക്ഷി നി​രീ​ക്ഷ​ക​രും അ​ട​ങ്ങു​ന്ന ടീ​മു​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രം​ഗ​ത്തി​റ​ങ്ങും. മ​ഴ​ക്കാ​ല​ത്തും വേ​ന​ൽ​ക്കാ​ല​ത്തു​മാ​യി ര​ണ്ടു​ഘ​ട്ട​മാ​യാ​ണ് ഒ​രു​വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ക. മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി സ​മ​ഗ്ര​ പ​ക്ഷി​ഭൂ​പ​ടം ത​യാ​റാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up