x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​ക്ക​ല്ലൂ​രി​ല്‍ ചാ​ന്ദ്ര​ദി​നം ആ​ഘോ​ഷി​ച്ചു

വെബ് ഡെസ്ക്
Published: July 21, 2026 02:16 AM IST | Updated: July 21, 2026 02:16 AM IST

ചീ​ക്ക​ല്ലൂ​ര്‍ ദ​ര്‍​ശ​ന ലൈ​ബ്ര​റി​യി​ല്‍ ന​ട​ന്ന ചാ​ന്ദ്ര​ദി​നാ​ഘോ​ഷ​ത്തി​ല്‍​നി​ന്ന്.

ചീ​ക്ക​ല്ലൂ​ര്‍: ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് യൂ​ണി​റ്റി​ലെ ജാ​ന​കി ദ​ര്‍​ശ​ന യു​റീ​ക്ക ബാ​ല​വേ​ദി​യു​ടെ​യും ദ​ര്‍​ശ​ന ലൈ​ബ്ര​റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ചാ​ന്ദ്ര​ദി​നം ആ​ഘോ​ഷി​ച്ചു.

ക്വി​സ് മ​ത്സ​രം, ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ര്‍​ശ​നം എ​ന്നി​വ ന​ട​ത്തി. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എം. ​ശി​വ​ന്‍ പ​ള്ളി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി പി. ​ബി​ജു, യു​റീ​ക്ക ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് ഋ​തി​ക ജ​യ​കു​മാ​ര്‍, ബാ​ല​വേ​ദി കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ഷീ​ബ, അ​തു​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​രി​ഷ​ത്ത് ബാ​ല​വേ​ദി സം​സ്ഥാ​ന ക​ണ്‍​വീ​ന​ര്‍ കെ. ​എ. അ​ഭി​ജി​ത്ത് നേ​തൃ​ത്വം ന​ല്‍​കി​യ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ആ​ര്‍. ദേ​വ​തീ​ര്‍​ഥ, അ​നാ​മി​ക ര​ജീ​ഷ്, ഇ. ​ആ​ത്മി​യ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്ന് മു​ത​ല്‍ മൂ​ന്നു വ​രെ സ്ഥാ​നം നേ​ടി.

Tags : Moon Day Nattuvishesham DistrictNews

Recent News

Corehub Up