മലപ്പുറം: ഫിഫ ലോകകപ്പ് ഫുട്ബോള്‍ കാലത്ത് മലപ്പുറത്തും ലക്ഷകണക്കിന് രൂപയുടെ ബിസിനസ്. ജേഴ്സികള്‍, പതാകകള്‍, കൂറ്റന്‍ കട്ടൗട്ടുകള്‍ എന്നിവയുടെ വില്‍പ്പനയിലൂടെയും തയാറാക്കലിലൂടെയും വന്‍ തുകയുടെ ബിസിനസാണ് പ്രത്യേകിച്ച് മലപ്പുറത്ത് ഉണ്ടായത്.
മത്സരങ്ങള്‍ അധികവും രാത്രികാലങ്ങളില്‍ ആയിരുന്നതിനാല്‍ തട്ടുകടകളും ഹോട്ടലുകളും വലിയ സ്ക്രീനുകള്‍ വെച്ച ക്ലബ്ബുകളും കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള രാത്രികാല കച്ചവടമായിരുന്നു ഈ ലോകകപ്പ് സീസണിലും.
പഴയതുപോലെ പാടത്തും പറമ്പിലും മാത്രമല്ല, ഫ്ളഡലൈറ്റ് വെളിച്ചമുള്ള ടര്‍ഫുകളിലാണ് ഇത്തവണത്തെ ഫാന്‍സ് അസോസിയേഷന് മത്സരങ്ങളും പെനാല്‍റ്റി ഷൂട്ടൗട്ടുകളും അധികവും നടന്നത്.
കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകള്‍ മുതല്‍ മലപ്പുറത്തെ ഫ്ളെക്സ് യുദ്ധങ്ങള്‍ വരെ ഫിഫയുടെ ഔദ്യോഗിക പേജുകളില്‍ വരെ ഇടം നേടി. രാജ്യം മത്സരിക്കുന്നില്ലെങ്കിലും കാല്പന്തുകളിയുടെ ആവേശം മലബാറുകാര്‍ ഇത്തവണയും നെഞ്ചേറ്റി.
32 രാജ്യങ്ങള്‍ മാത്രം മാറ്റുരച്ചിരുന്ന ലോകകപ്പില്‍ ഇത്തവണ 48 ടീമുകള്‍ പങ്കെടുത്തത് ലോക ഫുട്ബോള്‍ ചരിത്രമാണ്.
Tags : Business stories football extravaganza