x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​ത​ക​ളെ വ​ള​ര്‍​ത്താ​ന്‍ "ഉ​യ​രെ; ആ​ദ്യ​ഘ​ട്ട​ം‍ 700 പേർ‍​ക്ക് പ​രി​ശീ​ല​നം


Published: July 20, 2026 07:23 AM IST | Updated: July 20, 2026 07:23 AM IST

മ​ല​പ്പു​റം: കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ വ​നി​ത​ക​ളു​ടെ ചെ​റു​കി​ട ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍​ക്ക് പ്രൊ​ഫ​ഷ​ണ​ല്‍ പ​രി​ശീ​ല​ന​വും പി​ന്തു​ണ​യും ന​ല്‍​കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള "ഉ​യ​രെ' പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ മി​ക​ച്ച പ്ര​തി​ക​ര​ണം.കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ​യും ഐ​ഐ​എം കോ​ഴി​ക്കോ​ടി​​ന്‍റെയും നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ വ​നി​താ സം​രം​ഭ​ക​ര്‍​ക്കാ​യി വി​പു​ല​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ഫീ​ല്‍​ഡ് ത​ല​ത്തി​ല്‍ തു​ട​രു​ക​യാ​ണ്.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ 40 ഓ​ളം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 700-ഓ​ളം വ​നി​ത​ക​ള്‍​ക്കാ​ണ് തീ​വ്ര ബി​സി​ന​സ് പ​രി​ശീ​ല​നം.

ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കീ​ഴി​ലാ​ണ് നി​ല​വി​ല്‍ ക്യാ​മ്പു​ക​ള്‍ ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍നി​ന്നു​ള്ള ചെ​റു​കി​ട വ​നി​താ സം​രം​ഭ​ക​ര്‍, മൈ​ക്രോ എ​​ന്‍റ​ര്‍​പ്രൈ​സ​സ് ന​ട​ത്തു​ന്ന​വ​ര്‍, കൃ​ഷി-​ഭ​ക്ഷ്യ​സം​സ്‌​ക​ര​ണ മേ​ഖ​ല​യി​ലു​ള്ള കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍.

ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പാ​ക്കിം​ഗ് ത​നി​മ​യു​ള്ള​താ​ക്കാ​നും, ഓ​ണ്‍​ലൈ​ന്‍ വി​പ​ണി​യി​ലേ​ക്ക് മാ​റ്റാ​നു​മു​ള്ള താ​ത്പ​ര്യം ജി​ല്ല​യി​ലെ സം​രം​ഭ​ക​രി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ബി​സി​ന​സ് ആ​ശ​യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​നു​ള്ള ആ​ക്റ്റി​വി​റ്റി ബു​ക്കും ഭാ​വി​യി​ല്‍ ബാ​ങ്ക് ലോ​ണു​ക​ള്‍​ക്കും ലൈ​സ​ന്‍​സു​ക​ള്‍​ക്കും ഗൈ​ഡാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ര​ത്യേ​ക ഹാ​ന്‍​ഡ്ബു​ക്കും ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ മി​ക​ച്ച ബി​സി​ന​സ് സാ​ധ്യ​ത​യു​ള്ള സം​രം​ഭ​ങ്ങ​ള്‍​ക്ക് ഐ​ഐ​എം ഗ​വേ​ഷ​ക​രു​ടെ​യും വ്യ​വ​സാ​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​രി​ട്ടു​ള്ള മെ​​ന്‍റ​റിം​ഗ് ല​ഭ്യ​മാ​ക്കും.

ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ ബ്രാ​ന്‍​ഡിം​ഗും വാ​യ്പാ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​നാ​ണ് അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്‌ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗാ​ണ് ഉ​യ​രെ പ​ദ്ധ​തി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
ജി​ല്ലാ ഭ​ര​ണ​കൂ​ടം, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി നി​ര്‍​വ​ഹ​ണം. എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്മെ​​ന്‍റ‌് സൊ​സൈ​റ്റി​ക്കാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല.

പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ള്‍

ഗ്രാ​മീ​ണ/​അ​ര്‍​ധ ന​ഗ​ര മേ​ഖ​ല​ക​ളി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ വ​നി​താ സം​രം​ഭ​ക​രി​ല്‍ ബി​സി​ന​സ് ക​ഴി​വു​ക​ളും സാ​മ്പ​ത്തി​ക സാ​ക്ഷ​ര​ത​യും വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളി​ല്‍നി​ന്ന് മാ​റി ഡി​ജി​റ്റ​ല്‍ വി​പ​ണി​ക​ളി​ലേക്ക് ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ സ്ത്രീ​ക​ളെ സ​ഹാ​യി​ക്കും.


ബാ​ങ്കു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഔ​ദ്യോ​ഗി​ക സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ളി​ല്‍നി​ന്ന് വാ​യ്പ​ക​ളും മ​റ്റ് സ​ഹാ​യ​ങ്ങ​ളും എ​ളു​പ്പ​ത്തി​ല്‍ നേ​ടി​യെ​ടു​ക്കാ​നു​ള്ള പ്രാ​പ്തി വ​ള​ര്‍​ത്തും.

Tags : Uyare to Empower Women

Recent News

Corehub Up