x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ങ്കോ​ട് മേ​ഖ​ല​യി​ലെ പു​ലിസാ​ന്നി​ധ്യം: നാ​ട്ടു​കാ​ർ ഭീ​തി​യി​ൽ 

വെബ് ഡെസ്ക്
Published: July 21, 2026 02:06 AM IST | Updated: July 21, 2026 02:06 AM IST

കൊ​ല്ല​ങ്കോ​ട്: മാ​ത്തൂ​രി​ൽ വീ​ണ്ടും പു​ലി​യു​ടെ സാ​ന്നി​ധ്യം വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്തി​യി​ൽ.
ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മാ​ത്തൂ​ർ ഷ​ൺ​മു​ഖ​ന്‍റെ വീ​ട്ടി​ലാ​ണ് പു​ലി നാ​യ​യെ അ​ക്ര​മി​ച്ച സം​ഭ​വം ന​ട​ന്ന​ത്.

അ​ർ​ധ​രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. നാ​യ​ക​ൾ തു​ട​രെ കു​ര​ച്ച​തോ​ടെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഷ​ൺ​മു​ഖ​നും പു​ലി​യെ ക​ണ്ടു.

നാ​യ​യു​ടെ ക​ഴു​ത്തി​ൽ പു​ലി ആ​ക്ര​മി​ച്ച മു​റി​വു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. വ​ന​പാ​ല​ക​രെ​ത്തി കാ​ൽ​പാ​ദ അ​ട​യാ​ളം വ​ന്യ​മൃ​ഗ​ത്തി​ന്‍റേ​തെ​ന്നു സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
നി​ല​വി​ൽ മാ​ത്തൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന​പാ​ല​ക​സം​ഘം പ​ട്രോ​ളിം​ഗ് തു​ട​രു​ക​യാ​ണ്. നാ​ട്ടു​കാ​ർ​ക്ക് ക​ന​ത്ത സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്.
ര​ണ്ടു​ദി​വ​സം മു​ന്പ് കാ​ളി​ക്കു​ള​ന്പി​ൽ ഒ​രു​ക്കി​യ കൂ​ട്ടി​ൽ പു​ലി അ​ക​പ്പെ​ട്ടി​രു​ന്നു.
പി​ന്നീ​ടി​തി​നെ പ​റ​ന്പി​ക്കു​ളം വ​ന​മേ​ഖ​ല​യി​ലേ​ക്ക് തു​റ​ന്നു​വി​ട്ടി​രു​ന്നു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up