x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി ആ​ശ്ര​മ​ത്തി​ലേ​ക്കു ച​രി​ത്ര​പ​ഠ​ന​യാ​ത്ര

വെബ് ഡെസ്ക്
Published: July 21, 2026 02:07 AM IST | Updated: July 21, 2026 02:07 AM IST

ശ​ബ​രി ആ​ശ്ര​മം സന്ദർശിച്ച മം​ഗ​ലം ഗാ​ന്ധി സ്മാ​ര​ക സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.

വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം ഗാ​ന്ധി​സ്‌​മാ​ര​ക യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​ക​ത്തേ​ത്ത​റ ശ​ബ​രി ആ​ശ്ര​മ​ത്തി​ലേ​ക്ക് അ​ധ്യാ​പ​ക​രു​ടേ​യും ര​ക്ഷി​താ​ക്ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ച​രി​ത്ര പ​ഠ​ന​യാ​ത്ര ന​ട​ത്തി.
ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളും ജീ​വി​ത മൂ​ല്യ​ങ്ങ​ളും അ​ടു​ത്ത​റി​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു യാ​ത്ര.

ആ​ശ്ര​മ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് ഗാ​ന്ധി​യ​നും ശ​ബ​രി ആ​ശ്ര​മ​ത്തി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും ആ​ശ്ര​മം സെ​ക്ര​ട്ട​റി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ ടി. ​ദേ​വ​ൻ വി​ശ​ദീ​ക​ര​ണം ന​ൽ​കി.

ഗാ​ന്ധി​ജി മൂ​ന്നു​പ്രാ​വ​ശ്യം ആ​ശ്ര​മം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ താ​മ​സി​ച്ച ഗാ​ന്ധി​കു​ടീ​റി​നു മു​ന്നി​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം. അ​ധ്യാ​പ​ക​രാ​യ എ. ​ശ്രീ​നി​വാ​സ​ൻ , കെ.​എ​ഫ്. ലി​റ്റി , അ​ഞ്ജു മോ​ഹ​ൻ, പി​ടി​എ അം​ഗ​ങ്ങ​ളാ​യ പി. ​സ​ൽ​മ​ത്ത്, എ. ​നൗ​ഫി​യ എ​ന്നി​വ​രും വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up