x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടു​വൊ​ടി​ച്ച് റോ​ഡു​ക​ള്‍; തീ​രാ​തെ യാ​ത്രാ​ദു​രി​തം


Published: July 20, 2026 07:21 AM IST | Updated: July 20, 2026 07:21 AM IST

ക​രു​വാ​ര​കു​ണ്ട്: ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ​തി​നാ​ല്‍ യാ​ത്രാ​ദു​രി​തം. മാ​സ​ങ്ങ​ളാ​യി റോ​ഡു​ക​ള്‍ ത​ക​ര്‍​ന്നി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. കു​ഴി​ക​ളി​ല്‍ ചാ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്. മ​ഴ​ക്കാ​ല​ത്ത് കു​ഴി​ക​ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​തും അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള തെ​രു​വ് വി​ള​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തി​നാ​ല്‍ ജ​ന​ങ്ങ​ളു​ടെ രാ​ത്രി​കാ​ല യാ​ത്ര​യും ഭീ​തി​യോ​ടെ​യാ​ണ്. ഇ​രു​ട്ട് മൂ​ടു​ന്ന റോ​ഡു​ക​ള്‍ മോ​ഷ​ണ​ത്തി​നും അ​പ​ക​ട​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ത​ക​ര്‍​ന്ന റോ​ഡു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​വീ​ക​രി​ക്കു​ക​യും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ തെ​രു​വുവി​ള​ക്കു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : Roads that break one's back

Recent News

Corehub Up