x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ലാ​ട്ടി ബി​ഇ​എ​സ്എ​സ് പ​ദ്ധ​തി ഒ​ക്ടോ​ബ​റി​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ്യും

വെബ് ഡെസ്ക്
Published: July 21, 2026 02:01 AM IST | Updated: July 21, 2026 02:01 AM IST

വൈ​ദ്യു​തി​മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് മൈ​ലാ​ട്ടി ബി​ഇ​എ​സ്എ​സ് പ​ദ്ധ​തി സ​ന്ദ​ര്‍​ശി​ക്കു​ന്നു

പൊ​യി​നാ​ച്ചി: മൈ​ലാ​ട്ടി ബി​ഇ​എ​സ്എ​സ് പ​ദ്ധ​തി ഒ​ക്ടോ​ബ​റി​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ്യു​മെ​ന്ന് വൈ​ദ്യു​തി​മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. പ​ദ്ധ​തി​പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് അ​വ​ലോ​ക​നം ന​ട​ത്തി ഒ​ക്ടോ​ബ​റോ​ടെ ക​മ്മീ​ഷ​ന്‍ ചെ​യ്യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല​യെ കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​വും വി​ശ്വ​സ​നീ​യ​വു​മാ​ക്കാ​ന്‍ കെ​എ​സ്ഇ​ബി​എ​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ച​രി​ത്ര​പ്ര​ധാ​ന​മാ​യ ബാ​റ്റ​റി എ​ന​ര്‍​ജി സ്റ്റോ​റേ​ജ് സി​സ്റ്റം പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യാ​ണ് മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ച് നേ​രി​ട്ട് വി​ല​യി​രു​ത്തി​യ​ത്. ജി​ല്ല​യെ സു​രക്ഷി​തവും ആ​ധു​നി​ക​വു​മാ​യ പു​ന​രു​പ​യോ​ഗ ഊ​ര്‍​ജ അ​ധി​ഷ്ഠി​ത സം​വി​ധാ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക​ള്‍ നി​ര്‍​ദ്ദി​ഷ്ട സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ല്‍​കി.

പ​ക​ല്‍​സ​മ​യ​ത്തെ അ​ധി​ക സൗ​രോ​ര്‍​ജം സം​ഭ​രി​ച്ച്, വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ​യും പീ​ക്ക് ലോ​ഡ് സ​മ​യ​ങ്ങ​ളി​ലെ​യും ഉ​യ​ര്‍​ന്ന ആ​വ​ശ്യ​ക​ത നി​റ​വേ​റ്റു​ന്ന​താ​ണ് ബി​ഇ​എ​സ്എ​സ് സാ​ങ്കേ​തി​ക​വി​ദ്യ. ഇ​തു​വ​ഴി വോ​ള്‍​ട്ടേ​ജ് വ്യ​തി​യാ​ന​വും വൈ​ദ്യു​തി​ക്ഷാ​മ​വും പ​രി​ഹ​രി​ക്കാ​നും, ഉ​യ​ര്‍​ന്ന നി​ര​ക്കി​ല്‍ പു​റ​ത്തു​നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കി കെ​എ​സ്ഇ​ബി​എ​ല്ലി​ന്‍റെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത കു​റ​യ്ക്കാ​നും സാ​ധി​ക്കും.

ഉ​ദു​മ പ​ഞ്ചാ​യ​ത്ത്, ബാ​ര മൈ​ലാ​ട്ടി 220 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍റെ ശേ​ഷി 125 മെ​ഗാ​വാ​ട്ട് / 500 എം​ഡ​ബ്ല്യു​എ​ച്ച് ആ​ണ്. ദി​നം​പ്ര​തി അ​ഞ്ചു ല​ക്ഷം യൂ​ണി​റ്റ് സം​ഭ​ര​ണ ശേ​ഷി. ഇ​ന്ത്യ​യി​ലെ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ 4-പവ​ര്‍ സ്റ്റോ​റേ​ജ് പ​ദ്ധ​തി​യാ​ണി​ത്. എ​സ്ഇ​സി​ഐ ഇം​പ്ലി​മെ​ന്‍റിം​ഗ് ഏ​ജ​ന്‍​സി​യാ​യും ജെ​എ​സ്ഡ​ബ്ല്യു എ​ന​ര്‍​ജി ലി​മി​റ്റ​ഡ് പ​ദ്ധ​തി ഡെ​വ​ല​പ്പ​റാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു ബി​ഒ​ഒ മാ​തൃ​ക​യി​ലാ​ണ് പ​ദ്ധ​തി യാ​ഥാ​ര്‍​ത്ഥ്യ​മാ​ക്കു​ന്ന​ത് പ്ര​ധാ​ന സി​വി​ല്‍ ജോ​ലി​ക​ള്‍ ഈ ​മാ​സം പൂ​ര്‍​ത്തി​യാ​കും. വി​ദേ​ശ​ത്തു​നി​ന്നു​ള്ള ഇ​ന്‍​വെ​ര്‍​ട്ട​ര്‍ സ​പ്ലൈ ഈ ​മാ​സ​വും, ബാ​റ്റ​റി ക​ണ്ടെ​യ്ന​റു​ക​ള്‍ ഓ​ഗ​സ്റ്റ് അ​വ​സ​ന​ത്തോ​ടെ​യും എ​ത്തും. ഈ ​വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 16ഓ​ടെ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ മു​ള്ളേ​രി​യ 110 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍ ശേ​ഷി 15 മെ​ഗാ​വാ​ട്ട് / 60 എം​ഡ​ബ്ല്യു​എ​ച്ച് ആ​ണ്. ദി​നം​പ്ര​തി 60,000 യൂ​ണി​റ്റ് സം​ഭ​ര​ണ ശേ​ഷി. എ​ന്‍​എ​ച്ച്പി​സി ഇം​പ്ലി​മെ​ന്‍റിം​ഗ് ഏ​ജ​ന്‍​സി​യാ​യും ഓ​പ്പ​റ എ​ന​ര്‍​ജി ലി​മി​റ്റ​ഡ് ഡെ​വ​ല​പ്പ​റാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. പ​വ​ര്‍ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ ഡെ​ലി​വ​റി​യും ഇ​ന്‍​വെ​ര്‍​ട്ട​ര്‍ സ​പ്ലൈ​യും പൂ​ര്‍​ത്തി​യാ​യി സാ​മ്പി​ള്‍ ടെ​സ്റ്റിം​ഗ് ന​ട​ക്കു​ക​യാ​ണ്. ഓ​ഗ​സ്റ്റ് 20ഓ​ടെ ബാ​റ്റ​റി ക​ണ്ടെ​യ്‌​ന​റു​ക​ള്‍ എ​ത്തും. 2026 ഒ​ക്ടോ​ബ​ര്‍ 15ഓ​ടെ പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കും.

കാ​സ​ര്‍​ഗോ​ഡി​ന്‍റെ ഊ​ര്‍​ജ ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്നി​ല്‍ ക​ണ്ടു​ള്ള ദീ​ര്‍​ഘ​കാ​ല നി​ക്ഷേ​പ​മാ​ണ് 12 വ​ര്‍​ഷ​ത്തെ പ്രൊ​ജ​ക്റ്റ് ലൈ​ഫു​ള്ള ഈ ​പ​ദ്ധ​തി​ക​ള്‍. വ്യ​വ​സാ​യം, ഐ​ടി, ടൂ​റി​സം, കൃ​ഷി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്കും ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ര്‍​ജിം​ഗ് ശൃം​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ബാ​ക്ക്-​അ​പ്പ് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​നും ഇ​തു സ​ഹാ​യി​ക്കും. കെ.​നീ​ല​ക​ണ്ഠ​ന്‍ എം​എ​ല്‍​എ, സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ എം.​പി.​രാ​ജ​ന്‍, ട്രാ​ന്‍​സ്മി​ഷ​ന്‍ ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ഷ​ജി സു​ധാ​ക​ര​ന്‍, ആ​ര്‍​ഇ​എ​സ് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന‍​ജി​നി​യ​ര്‍ ആ​ശ മാ​ര്‍​ട്ടി​ന്‍, കാ​സ​ര്‍​ഗോ​ഡ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഇ​എ​സ്.​ശി​വ​ദാ​സ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up