കാര ജംഗ്ഷനിൽ ലോകകപ്പ് ഫൈനൽ എൽഇഡി സ്ക്രീനിൽ പ്രദർശിപ്പിച്ചപ്പോൾ.
ചിറ്റാരിക്കാൽ: സംസ്ഥാന എക്സൈസ് വകുപ്പ്, വിമുക്തി മിഷൻ, വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്, ബ്രദേഴ്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചിറ്റാരിക്കാൽ കാര ജംഗ്ഷനിൽ ലോകകപ്പ് ഫൈനൽ എൽഇഡി സ്ക്രീനിൽ പ്രദർശിപ്പിച്ചു.
ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഷാജി ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഷിജിത്ത് കുഴുവേലിൽ അധ്യക്ഷത വഹിച്ചു. ഉല്ലാസ് പുളിമൂട്ടിൽ, റോഷൻ എഴുത്തുപുരയ്ക്കൽ, ഷൈൻ ജോർജ്, വിപിൻ, പ്രിയേഷ്, ടിന്റോ എന്നിവർ പ്രസംഗിച്ചു. ഫുട്ബോൾ കോച്ച് വിനോദ്, ചെസ് താരം മനോജൻ രവി, സാബു സ്രാക്കത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.