വെള്ളത്തിലിറങ്ങി നിന്ന് കളിയാസ്വദിക്കുന്നവർ.
ആലുവ: ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരം ഓളപ്പരപ്പിൽ നീന്തിക്കണ്ട് വളാശേരി നീന്തൽ ക്ലബ് അംഗങ്ങൾ. പെരിയാറിന് നടുവിൽ ഒരുക്കിയ പ്രത്യേക സ്ക്രീനിൽ കളി പ്രദർശിപ്പിച്ചപ്പോൾ വെള്ളത്തിൽ നീന്തിയും തുഴഞ്ഞും നിന്നാണ് ക്ലബ് അംഗങ്ങൾ ആസ്വദിച്ചത്.
സൗജന്യ നീന്തൽ പരിശീലകൻ സജി വാളശേരിയുടെ നേതൃത്വത്തിലാണ് നീന്തൽ വിദ്യാർഥികളായിരുന്ന അമ്പതോളം പേർ കളി കണ്ടത്. ഒന്നര മണിക്കൂറിലധികം നേരം എല്ലാവരും പുഴയിൽ ചെലവഴിച്ചു.
Tags : spectators Nattuvishesham DistrictNews