x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സണ്ണി ജോസഫിനും റോജി എം. ജോണിനും ഡിസിസി ഓഫീസിൽ സ്വീകരണം

വെബ് ഡെസ്ക്
Published: July 21, 2026 01:59 AM IST | Updated: July 21, 2026 01:59 AM IST

സ്നേഹോപഹാരം കൈമാറുന്നു.

കാ​സ​ർ​ഗോ​ഡ്: വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യി ജി​ല്ല​യി​ലെ​ത്തി​യ മ​ന്ത്രി​മാ​രാ​യ സ​ണ്ണി ജോ​സ​ഫി​നും റോ​ജി എം. ​ജോ​ണി​നും ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. ലോ​ക​ക​പ്പ് ഫൈ​ന​ൽ ന​ട​ക്കു​മ്പോ​ൾ വൈ​ദ്യു​തി മു​ട​ങ്ങാ​തി​രി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ നാ​മ​മാ​ത്ര​മാ​യ തു​ക​യ്ക്ക് സൗ​രോ​ർ​ജ്ജം ല​ഭ്യ​മാ​ണ്. പ​ക്ഷേ അ​ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള സം​ഭ​ര​ണ സം​വി​ധാ​ന​മി​ല്ല. ഇ​തി​നാ​യി ബാ​റ്റ​റി, ഇ​ൻ​വ​ർ​ട്ട​ർ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളെ​യും വ​ള​ർ​ച്ച​യേ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ഠ​ന പ​ദ്ധ​തി​ക​ൾ സം​സ്ഥാ​ന​ത്തും ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മ​ന്ത്രി റോ​ജി എം. ​ജോ​ൺ പ​റ​ഞ്ഞു. വി​ക​ല​മാ​യ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ മ​ലീ​മ​സ​മാ​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​യ്യാ​റാ​കി​ല്ല. വി​വാ​ദ​ങ്ങ​ൾ​ക്കു പി​റ​കെ പാ​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യി​ൽ ഇ​രു​ൾ വീ​ഴ്ത്തി​യ ഇ​ട​തു​സ​ർ​ക്കാ​രി​നെ ജ​നം ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. ഇ​തി​ൽ​നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ പു​ന​രു​ദ്ധ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ തേ​ടു​ക​യാ​ണെ​ന്നും റോ​ജി എം. ​ജോ​ൺ പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ണ്ടു മ​ന്ത്രി​മാ​ർ​ക്കും അ​ദ്ദേ​ഹം ഡി​സി​സി​യു​ടെ സ്നേ​ഹോ​പ​ഹാ​രം കൈ​മാ​റി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​നീ​ല​ക​ണ്ഠ​ൻ എം​എ​ൽ​എ, ഹ​ക്കീം കു​ന്നി​ൽ, സേ​വാ​ദ​ൾ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ര​മേ​ശ​ൻ ക​രു​വാ​ച്ചേ​രി, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, നേ​താ​ക്ക​ളാ​യ അ​ഡ്വ. എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, പി.​ജി. ദേ​വ്, ബി.​പി. പ്ര​ദീ​പ് കു​മാ​ർ, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, എം.​സി. പ്ര​ഭാ​ക​ര​ൻ, സോ​മ​ശേ​ഖ​ര ഷേ​ണി, മാ​മു​നി വി​ജ​യ​ൻ, ഡോ.​കെ.​വി. ശ​ശി​ധ​ര​ൻ, കെ. ​ബ​ല​രാ​മ​ൻ ന​മ്പ്യാ​ർ, കെ. ​ഖാ​ലി​ദ്, കെ. ​ല​ക്ഷ്മ​ണ​പ്ര​ഭു, കെ. ​വാ​രി​ജാ​ക്ഷ​ന്‍, ശ്രീ​ജി​ത്ത് മാ​ട​ക്ക​ല്ല്, സി.​വി. ജ​യിം​സ്, എം. ​രാ​ജീ​വ​ൻ ന​മ്പ്യാ​ർ, ടി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ, കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, മി​നി ച​ന്ദ്ര​ൻ, എ. ​വാ​സു​ദേ​വ​ൻ, സാ​ജി​ദ് മൗ​വ്വ​ൽ, ഹ​രീ​ഷ് പി. ​നാ​യ​ർ, ധ​ന്യ സു​രേ​ഷ്, ഗീ​ത കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up