x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഠി​താ​ക്ക​ൾ​ക്ക് താ​റാ​വു​ക​ളെ ന​ൽ​കി രാ​ജു​ മാ​ഷ്


Published: July 20, 2026 07:30 AM IST | Updated: July 20, 2026 07:30 AM IST

വേ​ങ്ങ​ര: ത​ന്‍റെ വി​ദ്യാ​ല​യ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ശു, ആ​ട്, കോ​ഴി, പോ​ത്ത്
തു​ട​ങ്ങി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ന​ൽ​കു​ന്ന​ത് രാ​ജു​ വ​ർ​ഗീ​സ് മാ​ഷി​ന് ശീ​ല​മാ​ണ്. പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കൊ​രു ഉ​പ​ജീ​വ​ന​മാ​ർ​ഗം അ​താ​ണ് രാ​ജു മാ​ഷ് മു​ന്നി​ൽ കാ​ണു​ന്ന​ത്. ഇ​ത്ത​വ​ണ​യും ആ ​പ​തി​വ് തു​ട​ർ​ന്നു. സ്കൂ​ളി​ലെ 22 കു​ട്ടി​ക​ൾ​ക്കാ​യി 22 ജോ​ഡി കു​ട്ട​നാ​ട​ൻ താ​റാ​വു​ക​ളെ​യാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​ത്.

ജീ​വി​തം പ്ര​കൃ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്നെ​ന്നും ആ​രും ഉ​പ​ജീ​വ​ന​ത്തി​ന് പ്ര​യാ​സ​പ്പെ​ട​രു​തെ​ന്നു​മാ​ണ് ത​ന്‍റെ പോ​ളി​സി​യെ​ന്ന് കു​റ്റൂ​ർ നോ​ർ​ത്ത് എം​എ​ച്ച്എം​എ​ൽ​പി സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ രാ​ജു വ​ർ​ഗീ​സ് പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ ര​ണ്ട​ര​മാ​സം പ്രാ​യ​മു​ള്ള ചാ​ര താ​റാ​വു​ക​ളെ​യാ​ണ് ന​ൽ​കി​യ​ത്. ഒ​രു​മാ​സം​കൂ​ടി തീ​റ്റ ന​ൽ​കി​യാ​ൽ മു​ട്ട​യി​ടു​ന്ന പ്രാ​യ​മാ​കു​മെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ കോ​ട്ട​ക്ക​ലി​ൽ സ്ഥി​ര​താ​മ​സ​മാ​ണ്.

താ​റാ​വ് വി​ത​ര​ണ ച​ട​ങ്ങ് സ്കൂ​ൾ മാ​നേ​ജ​ർ കെ.​പി. ഹു​സൈ​ൻ ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ മു​ഹ​സീ​ന മു​നീ​ർ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് കാ​ന്പ്രാ​ൻ, മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം. ​ഉ​ണ്ണി, എം. ​മു​ബ​ഷി​റ, ജ​യ്ഫ​ർ, ഷം​സു, നി​ഷ, ഷീ​ബ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Raju Mash distributes ducks

Recent News

Corehub Up