Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strong

വെനസ്വേലയിൽ ശക്തമായ തുടർചലനം

കാ​​​​ര​​​​ക്കാസ്: വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ​​​​യു​​​​ണ്ടാ​​​​യ ശ​​​​ക്ത​​​​മാ​​​​യ തു​​​​ട​​​​ർ​​​​ച​​​​ല​​​​നം ഏ​​​റെ​​​നേ​​​രം ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു ത​​​ട​​​സം സൃ​​​ഷ്ടി​​​ച്ചു. ഇ​​​​ന്ന​​​​ലെ പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം രാ​​​​വി​​​​ലെ 7.01നു ​​​​വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ ക​​​​രീ​​​​ബി​​​​യ​​​​ൻ തീ​​​​ര​​​​ത്താ​​​​യി​​​​രു​​​​ന്നു ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്.

റി​​​​ക്ട​​​​ർ സ്കെ​​​​യി​​​​ലി​​​​ൽ 4.6 രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​മെ​​​​ന്നാ​​​​ണ് യു​​​​എ​​​​സ് ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ അ​​​​റി​​​​യി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ, കൊ​​​​ളം​​​​ബി​​​​യ​​​​യു​​​​ടെ ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ പ​​​​റ​​​​യു​​​​ന്ന​​​​ത് റി​​​​ക്ട​​​​ർ സ്കെ​​​​യി​​​​ലി​​​​ൽ 5.1 രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​മു​​​​ണ്ടാ​​​​യെ​​​​ന്നാ​​​​ണ്.

ആ​​​​ള​​​​പാ​​​​യ​​​​മോ മ​​​​റ്റു നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളോ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല​. കാ​​​​ര​​​​ക്കാസി​​​​ൽ പ​​​​രി​​​​ഭ്രാ​​​​ന്ത​​​​രാ​​​​യ ജ​​​​നം തെ​​​​രു​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് ഓ​​​​ടി. ലാ ​​​ഗ്വാ​​​യ സം​​​സ്ഥാ​​​ന​​​ത്തും ഭൂ​​​ച​​​ല​​​ന​​​ത്തി​​​ന്‍റെ പ്ര​​​ക​​​ന്പ​​​ന​​​മു​​​ണ്ടാ​​​യി. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ ഇ​​​തു​​​വ​​​രെ 1450 മ​​​ര​​​ണ​​​മാ​​​ണു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

അ​​​ന്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ലേ​​​റെ പേ​​​രെ കാ​​​ണാ​​​താ​​​യി. ഇ​​​ന്ന​​​ലെ​​​യും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഊ​​​ർ​​​ജി​​​ത​​​മാ​​​യി ന​​​ട​​​ന്നു. ഭൂ​​​ക​​​ന്പ​​​മു​​​ണ്ടാ​​​യ 106 മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം ഇ​​​രു​​​പ​​​ത്തി​​​യൊ​​​ന്നു​​​കാ​​​ര​​​നെ ജീ​​​വ​​​നോ​​​ടെ പു​​​റ​​​ത്തെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് ഇ​​​ര​​​ട്ട ഭൂ​​​ക​​​ന്പം വെ​​​ന​​​സ്വേ​​​ല​​​യെ ത​​​ക​​​ർ​​​ത്ത​​​ത്.

Latest News

Corehub Up