തിരുവനന്തപുരം: വേറിട്ട സിനിമകൾ ഒരുക്കിയ സംവിധായകൻ ആർ. ശരത്ത് (63) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു,
നിരവധി സംസ്ഥാന ദേശീയ അവാർഡുകൾ നേടി. രണ്ട് സിനിമകൾക്ക് ദേശീയ പുരസ്കാരം ലഭിച്ചു. ആദ്യ സനിമയായ സായാഹ്നം നേടിയത് ഏഴ് സംസ്ഥാന പുരസ്കാരങ്ങൾ. സായാഹ്നം, സ്ഥിതി, ശീലാബതി, ഡിസൈർ, ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു, സ്വയം, പറുദീസ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ഷാജി എൻ. കരുണിന്റെ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം.
Tags : Director R. Sarath passed away Film Movie Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash