Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Film

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭം: ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​ന് സി​നി​മാ ലോ​ക​ത്തി​ന്‍റെ പി​ന്തു​ണ

ഡ​ൽ​ഹി ജ​ന്ത​ർ​മ​ന്ത​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ​ക്കെ​തി​രെ ഇ​ട​തു​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ഐ​സ​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ജെ​എ​ൻ​യു ഗ​വേ​ഷ​ക​യു​മാ​യ നേ​ഹ ബോ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് സി​നി​മാ ലോ​ക​ത്തു​നി​ന്നും വ​ലി​യ പി​ന്തു​ണ. വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പ്ര​മു​ഖ താ​ര​ങ്ങ​ളാ​ണ് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന നേ​ഹ ബോ​റ​യു​ടെ ഒ​രു റീ​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​ൻ ഇ​ൻ​സ്റ്റാ​ഗ്രാം സ്റ്റോ​റി​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്. 'അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞ് വ​ള​രു​ന്ന ഒ​രു മ​ക​ളെ​യാ​ണ് എ​നി​ക്ക് വേ​ണ്ട​ത്! ഈ ​ലോ​ക​ത്ത് കേ​വ​ലം അ​തി​ജീ​വ​ന​ത്തി​നാ​യി മാ​ത്രം പ​ഠി​ച്ച് വ​ള​രു​ന്ന​തും, പ​ങ്കാ​ളി​യെ പ​രി​പാ​ലി​ക്കു​ക​യാ​ണ് ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​ക ല​ക്ഷ്യം എ​ന്ന് ചി​ന്തി​ക്കു​ന്ന​തും എ​നി​ക്കി​ഷ്ട​മ​ല്ല. സ്വ​ന്തം മൂ​ല്യ​മ​റി​യു​ന്ന, ആ​രു​ടെ​യും സ​ഹാ​യം ആ​വ​ശ്യ​മി​ല്ലാ​ത്ത, നി​ശ​ബ്ദ​യാ​ക്ക​പ്പെ​ടാ​നോ സ്വ​ന്ത​മാ​യി​രി​ക്കാ​ൻ അ​നു​വാ​ദം വാ​ങ്ങാ​നോ നി​ൽ​ക്കാ​ത്ത, ലോ​കം മു​ഴു​വ​ൻ എ​തി​രാ​യാ​ലും ത​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന ഒ​രു സ്ത്രീ​യാ​യി അ​വ​ൾ വ​ള​ര​ണം. എ​ന്‍റെ മ​ക​ൾ ആ​രാ​യി വ​ള​ര​ണ​മെ​ന്നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് അ​റി​യാ​മോ? അ​വ​ൾ'.-വി​നീ​ത് ശ്രീ​നി​വാ​സ​ൻ പ​ങ്കു​വ​ച്ച റീ​ലി​ൽ പ​റ​യു​ന്നു.

വി​നീ​തി​ന് പു​റ​മെ നി​ര​വ​ധി താരങ്ങളും സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ന​ടി ന​സ്രി​യ ന​സീം നേ​ഹ ബോ​റ​യു​ടെ ചി​ത്ര​മു​ള്ള പോ​സ്റ്റ​ർ സ്റ്റോ​റി​യി​ൽ പ​ങ്കു​വ​ച്ചു. 'ദ​സ​റ​യു​ടെ ആ​ദ്യ ദി​വ​സം' എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം ഇ​ത് ഷെ​യ​ർ ചെ​യ്ത​ത്. തി​ന്മ​യ്ക്ക് മേ​ലു​ള്ള ന​ന്മ​യു​ടെ വി​ജ​യ​ത്തെ ഡ​ൽ​ഹി​യി​ലെ സ​മ​ര പ​ശ്ചാ​ത്ത​ല​വു​മാ​യി കോ​ർ​ത്തി​ണ​ക്കു​ന്ന​താ​ണ് ഈ ​പോ​സ്റ്റ​ർ. കൂ​ടാ​തെ, പ്ര​ശ​സ്ത അ​വ​താ​ര​ക ര​ഞ്ജി​നി ഹ​രി​ദാ​സും സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Business

ജിഡിഎന്‍ ഇന്നുമുതല്‍ തിയറ്ററുകളില്‍

കൊ​ച്ചി: മാ​ധ​വ​ന്‍ നാ​യ​ക​നാ​കു​ന്ന ‘ജി​ഡി​എ​ന്‍’ ഇ​ന്നു​മു​ത​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ലോ​ക​ത്തു​ള്ള 32 രാ​ജ്യ​ങ്ങ​ളി​ല്‍ അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യാ​ണു പ്ര​ദ​ര്‍​ശ​നം.
കേ​ര​ള​ത്തി​ല്‍ ഉ​ര്‍​വ​ശി തി​യ​റ്റേ​ഴ്‌​സാ​ണ് നൂ​റോ​ളം തി​യ​റ്റ​റു​ക​ളി​ല്‍ ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ല്‍ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് ലോ​ഞ്ച് ക​ഴി​ഞ്ഞ​ദി​വ​സം ലു​ലു മാ​ളി​ല്‍ ന​ട​ന്നു. സ​ത്യ​രാ​ജ്, ദു​ഷാ​ര വി​ജ​യ​ന്‍, വി​ജ​യ് യേ​ശു​ദാ​സ്, സം​വി​ധാ​യ​ക​ന്‍ കൃ​ഷ്ണ​കു​മാ​ര്‍, സി​നി​മ​റ്റോ​ഗ്രാ​ഫ​ര്‍ കെ. ​അ​ര​വി​ന്ദ്, സി​ദ്ധാ​ര്‍​ഥ് മേ​നോ​ന്‍, നി​ത്യ മാ​മ​ന്‍, ഷ​ഫ്‌​ന, ശി​ഖ സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

2022ലെ ​മി​ക​ച്ച ഫീ​ച്ച​ര്‍ ഫി​ലി​മി​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം ല​ഭി​ച്ച റോ​ക്ക​ട്രി: ദ് ​ന​മ്പി ഇ​ഫ​ക്റ്റ് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം വ​ര്‍​ഗീ​സ് മൂ​ല​ന്‍ പി​ക്‌​ചേ​ഴ്‌​സ്, ട്രൈ​ക​ള​ര്‍ ഫി​ലിം​സ്, മീ​ഡി​യ മാ​ക്‌​സ് എ​ന്‍റ​ര്‍​ടൈ​ന്‍​മെ​ന്‍റ്സ് എ​ന്നി​വ ചേ​ര്‍​ന്നൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ജി​ഡി​എ​ന്‍.

വ​ര്‍​ഗീ​സ് മൂ​ല​ന്‍, വി​ജ​യ് മൂ​ല​ന്‍, ആ​ര്‍. മാ​ധ​വ​ന്‍, സ​രി​ത മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു നി​ര്‍​മി​ച്ച​ത്. രാ​ജ്യ​ത്തെ പ്ര​മു​ഖ എ​ൻ​ജി​നി​യ​റും സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​നു​മാ​യി​രു​ന്ന ഗോ​പാ​ല്‍​സ്വാ​മി ദൊ​രൈ​സ്വാ​മി നാ​യി​ഡു​വി​ന്‍റെ ജീ​വി​ത​വും ശാ​സ്ത്ര​ജ്ഞ​നെ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹം ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

മാ​ധ​വ​നെ കൂ​ടാ​തെ പ്രി​യാ​മ​ണി, ജ​യ​റാം, സ​ത്യ​രാ​ജ്, വി​ന​യ് റാ​യ്, ദു​ഷാ​ര വി​ജ​യ​ന്‍, ക​നി​ഹ, ഷീ​ല, ക​രു​ണാ​ക​ര​ന്‍, ടീ​ജ​യ് അ​രു​ണാ​ച​ലം, ത​മ്പി രാ​മ​യ്യ, വി​ജ​യ് യേ​ശു​ദാ​സ്, ആ​ടു​ക​ളം ന​രേ​ന്‍, ജോ​ണി വി​ജ​യ്, ജ​ന്‍​സ​ണ്‍ ദി​വാ​ക​ര്‍, ബ്രി​ജി​ഡ സാ​ഗ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

Movies

ജൂ​ലൈ​യി​ൽ എ​ത്തി​ല്ല, റി​ലീ​സ് നീ​ട്ടി ര​ഞ്ജി​ത്തി​ന്‍റെ ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ  

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ് എ​ന്‍റ​ർ​ടൈ​ന​ർ ചി​ത്രം ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ സെ​പ്റ്റം​ബ​ർ നാ​ലി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. നേ​ര​ത്തെ ജൂ​ലൈ 24-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​യി​രു​ന്നു ആ​ദ്യം അ​റി​യി​ച്ച​ത്.

സ​ത്യം സി​നി​മാ​സ് ഇ​ൻ അ​സോ​സി​യേ​ഷ​ൻ വി​ത്ത് മ​ഹാ സു​ബൈ​ർ മൂ​വി ക്ഷേ​ത്ര​യു​ടെ ബാ​ന​റി​ൽ പ്രേ​മ​ച​ന്ദ്ര​ൻ എ. ​ജി​യും മ​ഹാ​സു​ബൈ​റും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ്പേ​ർ​സ് - അ​തു​ൽ പ്രേം, ​സൈ​നു​ദ്ദീ​ൻ. ഉ​ദ​യ്കൃ​ഷ്‌​ണ​യാ​ണ് ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രി​ക​ര​ണം.

അ​ഭി​നേ​താ​ക്ക​ളു​ടെ നി​ര​യി​ൽ നി​ര​വ​ധി കൗ​തു​ക​ങ്ങ​ൾ ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ പ്ര​കാ​ശ് വ​ർ​മ്മ​യും, അ​ഭി​രാ​മി​യും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു.

ഒ​പ്പം ഋ​തു​ദേ​വ് അ​യ്യ​പ്പ​ൻ, ഷ​നൂ​ദ് ഇ​ബ്രാ​ഹിം, ഡോ​ൺ മൈ​ക്കി​ൾ, സ​ജ​ൽ സു​ദ​ർ​ശ​ൻ, നി​ജാ​ദ് ബാ​ബു തോ​മ​സ് ഷേ​ർ​ഷ ഷെ​രി​ഫ്, റി​നോ​ഷ് ജോ​ർ​ജ്, അ​മ​ൽ ജോ​സ് ആ​ൻ്റ​ണി, ബോ​ബി കു​ര്യ​ൻ, വി.​കെ. പ്ര​കാ​ശ്, സു​രേ​ഷ് കൃ​ഷ്‌​ണ , ജോ​യ് മാ​ത്യു , ദേ​വ​ൻ, ആ​ന​ന്ദ് മ​ൻ​മ​ഥ​ൻ, ജോ​ണി ആ​ന്‍റ​ണി, ഭീ​മ​ൻ​ര​ഘു, ന​ന്ദു, ജെ​യ്സ് ജോ​സ്, അ​സിം ജ​മാ​ൽ, ഗാ​യ​ത്രി അ​ശോ​ക്, അ​ജ​യ് വാ​സു​ദേ​വ്, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, ന​ന്ദ​ൻ ഉ​ണ്ണി, അ​ക്ഷ​യ് രാ​ധാ​കൃ​ഷ്ണ​ൻ , മോ​ഹ​ൻ ജോ​സ്, മാ​ധു​രി, സാ​ബു​മോ​ൻ, ഗു​ണ്ടു​കാ​ട് സാ​ബു, മു​രു​ക​ൻ, സ​ന്ധ്യാ രാ​ജേ​ന്ദ്ര​ൻ, വൈ​ഷ്‌​ണ​വി, ര​മാ​ദേ​വി, അം​ബി​കാ​നാ​യ​ർ, എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ഗാ​ന​ങ്ങ​ൾ - ഷി​ബു ച​ക്ര​വ​ർ​ത്തി, സം​ഗീ​തം - ജോ ​ഡാ​നി​യേ​ൽ, പ​ശ്ചാ​ത്ത​ല സം​ഗീ​തം ബി​ജി​ബാ​ൽ, ഛായാ​ഗ്ര​ഹ​ണം - പ്ര​ശാ​ന്ത് ര​വീ​ന്ദ്ര​ൻ, എ​ഡി​റ്റിം​ഗ് - മ​നോ​ജ് ക​ണ്ണോ​ത്ത്. ക​ലാ​സം​വി​ധാ​നം - സാ​ബു റാം. ​മേ​ക്ക​പ്പ് - റോ​ഷ​ൻ എ​ൻ. ജി. ​കോ​സ്റ്റ്യും ഡി​സൈ​ൻ- സ​മീ​റാ സ​നീ​ഷ്. സ്റ്റി​ൽ​സ്- പ്രേം​ലാ​ൽ പ​ട്ടാ​ഴി .സൗ​ണ്ട് ഡി​സൈ​ൻ - കി​ഷ​ൻ സ​പ്താ. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ -സു​നി​ൽ സിം​ഗ്-​ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - വി ​ബോ​സ്. പോ​സ്റ്റ​ർ ഡി​സൈ​ൻ - ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ. ആ​ക്ഷ​ൻ - ക​ലൈ കിം​ഗ്സ്റ്റ​ൺ, ഫീ​നി​ക്സ് പ്ര​ഭു, മാ​ഫി​യാ ശ​ശി, പി.​സി. സ്റ്റ​ണ്ട്‌​സ്, കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ർ - ശാ​ലി​നി. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - പ്ര​സാ​ദ് ന​മ്പ്യാ​ങ്കാ​വ്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Kerala

മന്ത്രിയുടെ സിനിമാ സംഘടനാ ചർച്ച ചൊവ്വാഴ്ച

തിരുവനന്തപുരം: മലയാള സിനിമയിലെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളുമായി സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നേരിട്ട് ചര്‍ച്ച നടത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലാണ് ചര്‍ച്ച.

ബജറ്റിന് മുന്നോടിയായാണ് എല്ലാ സംഘടനകളുടെയും യോഗം വിളിക്കുന്നത്. അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിനിധികളെ യോഗത്തിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. സംഘടനാ പ്രതിനിധികളെ കാണുന്നതിന് മുന്നോടിയായി വകുപ്പ് മേധാവികളുമായി മന്ത്രി അവലോകന യോഗം നടത്തിയിരുന്നു.

Kerala

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി; സി​നി​മ സ​ഹ​സം​വി​ധാ​യ​ക​നെ​തി​രെ കേ​സെ​ടു​ത്തു

കൊ​ച്ചി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ സി​നി​മ സ​ഹ​സം​വി​ധാ​യ​ക​നെ​തി​രെ കേ​സെ​ടു​ത്ത് മ​ര​ട് പൊ​ലീ​സ്. ജോ​ജോ ​മോ​ൻ എ​ന്ന ജോ​ജോ കു​രി​ശി​ങ്ക​ലി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

വി​വാ​ഹ​വാ​ഗ്‌​ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്ന മോ​ഡ​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. ജോ​ജോ മു​ൻ​പ് ര​ണ്ടു വി​വാ​ഹം ക​ഴി​ച്ചി​രു​ന്നെ​ന്നും ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചെ​ന്നും യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ലൈം​ഗി​ക ബ​ന്ധ​ത്തി​നു സ​മ്മ​തി​ക്കാ​തി​രു​ന്ന​തോ​ടെ പ്ര​തി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെന്നു യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡേ​റ്റിം​ഗ് ആ​പ്പാ​യ ബം​ബി​ൾ വ​ഴി​യാണ് ഇരുവരും പരിചയപ്പെട്ടത്.

ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും യു​വ​തി​യു​ടെ മൊ​ഴി​യി​ൽ പ​റ​യു​ന്നു. കേ​സി​ൽ പ്ര​തി​യാ​യ​തോ​ടേ ജോ​ജോ കു​രി​ശി​ങ്ക​ൽ ഒ​ളി​വി​ൽ പോ​യി. അതേസമയം, ഒ​ളി​വി​ൽ ക​ഴി​യാ​ൻ പ്ര​തി​ക്കു ചില പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യം ല​ഭി​ക്കു​ന്ന​താ​യും ആ​ക്ഷേ​പം ഉയർന്നിട്ടുണ്ട്. 

 

 

National

‘ജ​ന​നാ​യ​ക​ൻ' വി​വാ​ദ​ത്തി​ൽ മൗ​നം വെ​ടി​ഞ്ഞ് വി​ജ​യ്

ചെ​ന്നൈ: ‘ജ​ന​നാ​യ​ക​ൻ' സി​നി​മ ത​ട​ഞ്ഞ​തി​നു കാ​ര​ണം ഭ​യ​മാ​ണെ​ന്ന് ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വി​ജ​യ്‍. തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന പേ​ടി​യി​ലാ​ണ് സി​നി​മ ത​ട​ഞ്ഞ​ത്. ത​നി​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നും അ​തി​നാ​ണ് ജ​ന​ങ്ങ​ളു​ടെ അ​ടു​ത്ത് എ​ത്തി​യ​തെ​ന്നും വി​ജ​യ് വ്യ​ക്ത​മാ​ക്കി. തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ൽ പ​ത്രി​ക ന​ൽ​കി​യ​തി​ന് ശേ​ഷ​മാ​യി​രു​ന്നു വി​ജ​യ്‍​യു​ടെ പ്ര​തി​ക​ര​ണം.

എ​ൽ​പി​ജി പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചും പ്ര​തി​ക​ര​ണ​ത്തി​ൽ വി​ജ​യ് പ​രാ​മ​ർ​ശി​ച്ചു. ഒ​രു​പാ​ട് ഹോ​ട്ട​ലു​ക​ളും ടീ ​ഷോ​പ്പും പൂ​ട്ടി. എ​ന്നാ​ൽ ത​നി​ക്ക്‌ ബ​ന്ധം ഇ​ല്ലെ​ന്ന് സ്റ്റാ​ലി​ൻ പ​റ​യു​ന്നു. സ്വ​ന്തം കാ​ര്യ​ത്തി​നാ​യി സ്റ്റാ​ലി​ൻ ഡ​ൽ​ഹി​യി​ൽ പോ​യ​ല്ലോ എ​ന്നും വി​ജ​യ് ചോ​ദി​ച്ചു. ഒ​റ്റ ചാ​ൻ​സ്‌ ചോ​ദി​ച്ച വി​ജ​യ് ത​നി​ക്ക് ഒ​രു അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ത​ന്നെ വി​ശ്വ​സി​ക്കാ​മെ​ന്നും പ​റ​ഞ്ഞു.

Kerala

ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ; സിനിമയുടെ പശ്ചാത്തലസംഗീതം ലൈവ് അവതരണം കൊച്ചിയിൽ

കൊ​​​ച്ചി: വി​​​ഖ്യാ​​​ത​​​മാ​​​യ ‘ദ ​​​പാ​​​ഷ​​​ൻ ഓ​​​ഫ് ദ ​​​ക്രൈ​​​സ്റ്റ്’ സി​​​നി​​​മ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​സം​​​ഗീ​​​തം ലൈ​​​വ് ഓ​​​ർ​​​ക്ക​​​സ്ട്ര​​​യാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു.

കൊ​​​ച്ചി​​​ൻ ചേം​​​ബ​​​ർ ഓ​​​ർ​​​ക്ക​​​സ്ട്ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ നാ​​​ളെ മു​​​ത​​​ൽ ഏ​​​പ്രി​​​ൽ ര​​​ണ്ടു വ​​​രെ കൊ​​​ച്ചി​​​യി​​​ലെ ഫൈ​​​ൻ ആ​​​ർ​​​ട്സ് ഹാ​​​ളി​​​ലാ​​​ണ് അ​​​വ​​​ത​​​ര​​​ണം.

ഹൃ​​​ദ​​​യ​​​സ്പ​​​ർ​​​ശി​​​യാ​​​യ സി​​​നി​​​മ​​​യി​​​ലെ പ​​​ശ്ചാ​​​ത്ത​​​ല​​​സം​​​ഗീ​​​തം അ​​​തി​​​ന്‍റെ പൂ​​​ർ​​​ണ​​​ത​​​യോ​​​ടെ അ​​​നു​​​ഭ​​​വ​​​വേ​​​ദ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു പ​​​രി​​​പാ​​​ടി ഒ​​​രു​​​ക്കു​​​ന്ന​​​തെ​​​ന്ന് സം​​​ഘാ​​​ട​​​ക​​​ർ പ​​​റ​​​ഞ്ഞു.

സി​​​നി​​​മ​​​യു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നൊ​​​പ്പം അ​​​മ്പ​​​തോ​​​ളം ക​​​ലാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ്യ​​​ത്യ​​​സ്ത സം​​​ഗീ​​​തോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു ത​​​ത്‌​​​സ​​​മ​​​യം അ​​​തി​​​ലെ സം​​​ഗീ​​​തം അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ദി​​​വ​​​സ​​​വും വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നാ​​​ണ് അ​​​വ​​​ത​​​ര​​​ണം. സം​​​ഗീ​​​ത​​​രം​​​ഗ​​​ത്തെ പ്ര​​​ഗ​​​ത്ഭ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കൊ​​​ച്ചി​​​ൻ ചേം​​​ബ​​​ർ ഓ​​​ർ​​​ക്ക​​​സ്ട്ര, ശ്ര​​​ദ്ധേ​​​യ​​​മാ​​​യ പാ​​​ശ്ചാ​​​ത്യ​​​സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഫോ​​​ൺ- 91 9567259130.

National

രണ്ടുദിനംകൊണ്ട് 226 കോടി; ബോക്‌സ് ഓഫീസിൽ തരംഗമായി ധുരന്ധർ: 2

മുംബൈ: സ​​​​​ർ​​​​​വ​​​​​കാ​​​​​ല റിക്കാ​​​​​ർ​​​​​ഡു​​​​​ക​​​​​ളും ഭേ​​​​​ദി​​​​​ച്ച് ബോ​​​​​ക്‌​​​​​സോ​​​​​ഫീ​​​​​സി​​​​​ൽ ത​​​​​രം​​​​​ഗം സൃ​​​​​ഷ്ടി​​​​​ച്ച് ധു​​​​​ര​​​​​ന്ധ​​​​​ർ; ദി ​​​​​റി​​​​​വ​​​​​ഞ്ച്. ര​​​​​ൺ​​​​​വീ​​​​​ർ സിം​​​​​ഗ് നാ​​​​​യ​​​​​ക​​​​​നാ​​​​​യ ധു​​​​​ര​​​​​ന്ധ​​​​​ർ-2 റീ​​​​​ലി​​​​​സ് ചെ​​​​​യ്ത് ര​​​​​ണ്ടാം ദി​​​​​നം 80.72 കോ​​​​​ടി​​​​​യാ​​​​​ണ് ബോ​​​​​ക്‌​​​​​സോ​​​​​ഫീ​​​​​സി​​​​​ൽ നി​​​​​ന്ന് നേ​​​​​ടി​​​​​യ​​​​​ത്. ഇ​​​​​തോ​​​​​ടെ സി​​​​​നി​​​​​മ​​​​​യു​​​​​ടെ മൊ​​​​​ത്തം ക​​​​​ള​​​​​ക്ഷ​​​​​ൻ ര​​​​​ണ്ട് ദി​​​​​വ​​​​സം കൊ​​​​​ണ്ട് 200 കോ​​​​​ടി പി​​​​​ന്നി​​​​​ട്ടു.

ആ​​​​​ദി​​​​​ത്യ ധ​​​​​ർ സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്ത ചി​​​​​ത്രം റി​​​​​ലീ​​​​​സ് ദി​​​​​ന​​​​​ത്തി​​​​​ൽ റെ​​​​​ക്കോ​​​​​ർ​​​​​ഡ് ഓ​​​​​പ്പ​​​​​ണി​​​​​ങ്ങാ​​​​​ണ് നേ​​​​​ടി​​​​​യ​​​​​ത്. ബു​​​​​ധ​​​​​നാ​​​​​ഴ്ച പെ​​​​​യ്ഡ് പ്രി​​​​​വ്യൂ​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്ന് 43 കോ​​​​​ടി രൂ​​​​​പ​​​​​യും വ്യാ​​​​​ഴാ​​​​​ഴ്ച ആ​​​​​ദ്യ​​​​​ദി​​​​​നം 102.55 കോ​​​​​ടി രൂ​​​​​പ​​​​​യും നേ​​​​​ടി.

ര​​​​​ണ്ടാം ദി​​​​​ന​​​​​ത്തി​​​​​ൽ 80.72 കോ​​​​​ടി​​​​​യാ​​​​​ണ് സ​​​​​മാ​​​​​ഹ​​​​​രി​​​​​ച്ച​​​​​ത്. ട്രേ​​​​​ഡ് ട്രാ​​​​​ക്കിം​​​​​ഗ് വെ​​​​​ബ്‌​​​​​സൈ​​​​​റ്റാ​​​​​യ സാ​​​​​ക്‌​​​​​നി​​​​​ൽ​​​​​ക്കി​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ്ര​​​​​കാ​​​​​രം ര​​​​​ണ്ട് ദി​​​​​വ​​​​​സ​​​​​ത്തെ മൊ​​​​​ത്തം ക​​​​​ള​​​​​ക്ഷ​​​​​ൻ നി​​​​​ല​​​​​വി​​​​​ൽ 226.27 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​ണ്.

അ​​​​​തേ​​​​​സ​​​​​മ​​​​​യം ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ നി​​​​​ർ​​​​​മാ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ ജി​​​​​യോ സ്റ്റു​​​​​ഡി​​​​​യോ​​​​​സ് ക​​​​​ള​​​​​ക്‌ഷ​​​​​ൻ സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഔ​​​​​ദ്യോ​​​​​ഗി​​​​​ക പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​ക​​​​​ളൊ​​​​​ന്നും പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​ട്ടി​​​​​ല്ല. റെ​​​​​ക്കോ​​​​​ർ​​​​​ഡ് അ​​​​​ഡ്വാ​​​​​ൻ​​​​​സ് ബു​​​​​ക്കി​​​​​ംഗാ​​​​​ണ് ധു​​​​​ര​​​​​ന്ത​​​​​ർ 2-ന് ​​​​​ല​​​​​ഭി​​​​​ച്ച​​​​​ത്. ബു​​​​​ധ​​​​​നാ​​​​​ഴ്ച മാ​​​​​ത്രം പ​​​​​ണ​​​​​മ​​​​​ട​​​​​ച്ചു​​​​​ള്ള പ്രി​​​​​വ്യു​​​​​ക​​​​​ൾ സ​​​​​ഹി​​​​​തം 15 ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം ടി​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളാ​​​​​ണ് വി​​​​​റ്റ​​​​​ഴി​​​​​ച്ച​​​​​ത്.

നി​​​​​ല​​​​​വി​​​​​ൽ ധു​​​​​ര​​​​​ന്ധ​​​​​ർ -1ന്‍റെ ​ബോ​​​​​ക്‌​​​​​സോ​​​​​ഫീ​​​​​സ് റെ​​​​​ക്കോ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ ര​​​​​ണ്ടാം ഭാ​​​​​ഗം ആ​​​​​ഴ്ച​​​​​ക​​​​​ൾ കൊ​​​​​ണ്ട് മ​​​​​റി​​​​​ക​​​​​ട​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണ് ബോ​​​​​ളി​​​​​വു​​​​​ഡി​​​​​ലെ സം​​​​​സാ​​​​​രം.

Kerala

കേ​ര​ളാ സ്റ്റോ​റി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തെ​യും കേ​ര​ളം ത​ള്ളി​ക്ക​ള​യും: ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടു മ​​​നു​​​ഷ്യ​​​ർ സ്നേ​​​ഹ​​​ത്താ​​​ൽ പ​​​ര​​​സ്പ​​​രം ഒ​​​ന്നു​​​ചേ​​​രു​​​ന്പോ​​​ൾ അ​​​തി​​​നു മ​​​ത​​​ത്തി​​​ന്‍റെ​​​യും വ​​​ർ​​​ഗീ​​​യ​​​ത​​​യു​​​ടെ​​​യും മു​​​ഖ​​​വും നി​​​റ​​​വും ന​​​ൽ​​​കി അ​​​വ​​​യെ നി​​​ർ​​​ബ​​​ന്ധി​​​ത മ​​​ത​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​മെ​​​ന്ന വ്യാ​​​ജ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ക്കി​​​യി​​​ടാ​​​നും അ​​​തു​​​വ​​​ഴി വെ​​​റു​​​പ്പ് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നും ഫാ​​​സി​​​സ്റ്റ് ശ​​​ക്തി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളെ കേ​​​ര​​​ളം ത​​​ള്ളി​​​ക്ക​​​ള​​​യു​​​മെ​​​ന്നും കോ​​​ണ്‍​ഗ്ര​​​സ് വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല വ്യ​​​ക്ത​​​മാ​​​ക്കി.

‘ദി ​​​കേ​​​ര​​​ളാ സ്റ്റോ​​​റി ’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ ര​​​ണ്ടാം ഭാ​​​ഗം പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ളം സം​​​ഘ​​​പ​​​രി​​​വാ​​​റി​​​നും അ​​​വ​​​രു​​​ടെ വി​​​ധ്വം​​​സ​​​ക ശ​​​ക്തി​​​ക​​​ൾ​​​ക്കും ഇ​​​പ്പോ​​​ഴും ഒ​​​രു ബാ​​​ലി​​​കേ​​​റാ​​​മ​​​ല​​​യാ​​​ണ്. ന​​​മ്മു​​​ടെ മ​​​തേ​​​ത​​​ര ബോ​​​ധ​​​ത്തെ​​​യും കൂ​​​ട്ടാ​​​യ്മ​​​ക​​​ളെ​​​യും അ​​​വ​​​ർ അ​​​വ​​​ഹേ​​​ളി​​​ക്കും.

എ​​​ന്നാ​​​ൽ അ​​​വ​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടും. ഈ ​​​വി​​​കൃ​​​ത​​​സൃ​​​ഷ്ടി​​​ക​​​ളൊ​​​ന്നും മ​​​ല​​​യാ​​​ളി​​​യു​​​ടെ സാ​​​മൂ​​​ഹ്യ, സാം​​​സ്കാ​​​രി​​​ക ബോ​​​ധ​​​ത്തെ ഒ​​​ന്നു സ്പ​​​ർ​​​ശി​​​ക്കു​​​ക പോ​​​ലും ചെ​​​യ്യി​​​ല്ല​​​ന്നു ന​​​മു​​​ക്കു​​​റ​​​പ്പി​​​ച്ചു പ​​​റ​​​യാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞു.

Kerala

സി​നി​മ നി​ർ​മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​നെ​തി​രേ കേ​സ്

തൃ​പ്പൂ​ണി​ത്തു​റ: സി​നി​മ​യു​ടെ ചെ​ല​വ് കൂ​ട്ടി​യെ​ന്നും സി​നി​മ​യു​ടെ മാ​സ്റ്റ​ർ പ്രി​ന്‍റ് കൈ​ക്ക​ലാ​ക്കി വ​ഞ്ചി​ക്കു​ക​യും ചെ​യ്തെ​ന്ന നി​ർ​മാ​ണ ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് പാ​ർ​ട്‌​ണ​റു​ടെ പ​രാ​തി​യി​ൽ ഹി​ൽ​പാ​ല​സ് പോ​ലീ​സ് കേ​സെ​ടു​ത്തു.

‘അ​ഭി​ലാ​ഷം’ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്കെ​തി​രേ​യാ​ണ് നി​ർ​മാ​താ​വ് പ​രാ​തി ന​ൽ​കി​യ​ത്. ക്ര​മ​ക്കേ​ടി​ലൂ​ടെ നി​ർ​മാ​താ​വി​ന്‍റെ സ്ഥാ​പ​ന​ത്തി​നു നേ​രി​ട്ട 97 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്‌​ട​വും പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ലാ​ഭ​മ​ട​ക്കം നാ​ലു കോ​ടി രൂ​പ​യു​ടെ ന​ഷ്‌​ട​മു​ണ്ടാ​യെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

National

രാജമൗലിയുടെ വാരാണസി 2027 ഏപ്രിൽ ഏഴിന്

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​സ്.​​​എ​​​സ്. രാ​​​ജ​​​മൗ​​​ലി​​​യു​​​ടെ ബ്രാ​​​ഹ്മാ​​​ണ്ഡ ചി​​​ത്രം വാ​​​രാ​​​ണ​​​സി 2027 ഏ​​​പ്രി​​​ൽ ഏ​​​ഴി​​​ന് തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തും.

രാ​​​ജ​​​മൗ​​​ലി ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ലൂ​​​ടെ​​​യാ​​​ണ് ഈ ​​​വി​​​വ​​​രം പ​​​ങ്കു​​​വ​​​ച്ച​​​ത്. തെ​​​ലു​​​ങ്ക് സൂ​​​പ്പ​​​ർ​​​താ​​​രം മ​​​ഹേ​​​ഷ് ബാ​​​ബു രും​​​ദ്ര​​​നാ​​​യെ​​​ത്തു​​​ന്ന ചി​​​ത്ര​​​ത്തി​​​ൽ പൃ​​​ഥ്വി​​​രാ​​​ജ് കും​​​ഭ​​​നാ​​​യും പ്രി​​​യ​​​ങ്ക ചോ​​​പ്ര മ​​​ന്ദാ​​​കി​​​നി​​​യാ​​​യും വേ​​​ഷ​​​മി​​​ടു​​​ന്നു.

എം.​​​എം. കീ​​​ര​​​വാ​​​ണി​​​യാ​​​ണ് സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ന​​​വം​​​ബ​​​ർ 25നാ​​​ണ് ചി​​​ത്ര​​​ത്തി​​​ന്‍റെ ടൈ​​​റ്റി​​​ൽ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

Kerala

സജി ചെറിയാന്‍റെ ഉറപ്പ് ബജറ്റില്‍ ഇല്ല; ഇടഞ്ഞ് പ്രൊഡ്യൂസേഴ്‌സ് അസോ.

കൊച്ചി: മലയാള സിനിമയുടെ ആവശ്യങ്ങള്‍ സംസ്ഥാന ബജറ്റില്‍ പരിഗണിക്കാത്തതിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു പ്രതിഷേധം. ഇരട്ട നികുതി ഒഴിവാക്കാല്‍ അടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ജനുവരി 21ന് നടത്തിയ സൂചന പണിമുടക്കിനെ തുടര്‍ന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചര്‍ച്ചയ്ക്കു വിളിക്കുകയും കാര്യങ്ങള്‍ പരിഗണിക്കാമെന്നു പറയുകയും ചെയ്തിരുന്നു. ബജറ്റില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാവത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

വാക്ക് പാലിച്ചില്ല

21ന് മലയാള സിനിമ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രി സജി ചെറിയാന്‍ ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു. ഇതുകൊണ്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. വിനോദ നികുതിയായി ഈടാക്കുന്നത് ഇരട്ടി നികുതിയാണ്. അത് എടുത്തു കളയണമെന്നായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഈ കാര്യം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കാമെന്നും വേണ്ട ഇളവുകള്‍ നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്നത്തെ ബജറ്റില്‍ ആ ഉറപ്പു കാണാനില്ല - പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ പ്രസിഡന്‍റും തങ്ങളും ധനകാര്യമന്ത്രിയെ പോയി കാണുകയും കേരള ഫിലിം ചേംബറില്‍നിന്നു കത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ബജറ്റില്‍ സിനിമ വ്യവസായത്തെ സംബന്ധിച്ചു കാതലായ ഒരു സഹായവും ഉണ്ടായിട്ടില്ല. ഇരട്ട നികുതി പിടിച്ചുപറിയാണ്. കഴിഞ്ഞ ഒൻപതു വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാരിനോട് ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ബജറ്റിലും അതില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല.

നികുതിയോടു നികുതി

ഇന്ത്യയില്‍ ഒരു പ്രോഡക്ടിനും ഇല്ലാത്ത നികുതിയാണ് മലയാള സിനിമയ്ക്ക് ഇടാക്കുന്നത്. ഏകദേശം 47 ശതമാനം ടാക്‌സ് നല്‍കണം. സിനിമ നിര്‍മിക്കാന്‍ ഒരു കോടി രൂപയുമായി ഒരു നിര്‍മാതാവ് ഇറങ്ങിയാല്‍ അപ്പോള്‍തന്നെ 18 ലക്ഷം രൂപ ജിഎസ്ടിക്കായി സംഘടിപ്പിക്കണം. തിയേറ്ററില്‍ നാലു കോടി രൂപ നേടിയാല്‍ മാത്രമേ ഈ ഒരു കോടി 18 ലക്ഷം രൂപ തിരിച്ചു കിട്ടുകയുള്ളു. സിനിമ ടിക്കറ്റിനും 18 ശതമാനം ജിഎസ്ടി വാങ്ങും. അതിന്‍റെ കൂടെ 8.5 ശതമാനം അഡീഷണല്‍. പിന്നെ ക്ഷേമനിധി, കെഎസ്എഫ്ഡിസി, ചലച്ചത്ര അക്കാദമി എന്നിങ്ങനെയുള്ള വിഹിതങ്ങള്‍ എല്ലാം കൂട്ടി മൂന്നു ശതമാനം വേറെയും. മറ്റൊരു പ്രോഡക്ടിനും ഇത്രയും നികുതിയില്ല - അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

Movies

20 ല​ക്ഷ​മ​ല്ല വാ​ങ്ങി​യ​ത്, ഹ​രീ​ഷ് ക​ണാ​ര​ന് മ​റു​പ​ടി​യു​മാ​യി ബാ​ദു​ഷ

കൊ​ച്ചി: ക​ടം വാ​ങ്ങി​യ 20 ല​ക്ഷം രൂ​പ തി​രി​കെ ന​ല്‍​കി​യി​ല്ലെ​ന്നും സി​നി​മ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നു​മു​ള്ള ന​ട​ന്‍ ഹ​രീ​ഷ് ക​ണാ​ര​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യു​മാ​യി നി​ര്‍​മാ​താ​വും പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റു​മാ​യ എ​ന്‍.​എം. ബാ​ദു​ഷ.

ഹ​രീ​ഷി​ല്‍ നി​ന്ന് പ​ണം വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച ബാ​ദു​ഷ, ഹ​രീ​ഷ് പ​റ​ഞ്ഞ തു​ക​യി​ല്‍ മാ​റ്റ​മു​ള്ള​താ​യി പ്ര​തി​ക​രി​ച്ചു. 20 ല​ക്ഷ​മാ​ണ് വാ​യ്പ​യാ​യി ചോ​ദി​ച്ച​ത്. ല​ഭി​ച്ച​ത് 14 ല​ക്ഷ​മാ​ണ്. ഏ​ഴു ല​ക്ഷ​ത്തോ​ളം രൂ​പ തി​രി​കെ ന​ല്‍​കി.

ബാ​ക്കി തു​ക ഹ​രീ​ഷി​ന്‍റെ 72 സി​നി​മ​ക​ളു​ടെ ഡേ​റ്റ് മാ​നേ​ജ് ചെ​യ്ത​തി​ന്‍റെ പ്ര​തി​ഫ​ല​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് ക​രു​തി​യെ​ന്നും കൊ​ച്ചി​യി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ബാ​ദു​ഷ പ​റ​ഞ്ഞു. ചെ​യ്ത സേ​വ​ന​ത്തി​ന് ഒ​രു പ​ണ​വും വാ​ങ്ങി​യി​ല്ലെ​ന്നും പ്ര​തി​ഫ​ലം ത​രാ​ന്‍ ഹ​രീ​ഷ് മ​ന​സ് കാ​ണി​ച്ചി​ല്ലെ​ന്നും ബാ​ദു​ഷ ആ​രോ​പി​ച്ചു.

ഹ​രീ​ഷി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് ശേ​ഷം മ​ക​ന്‍ കോ​ള​ജി​ല്‍ പോ​യി​ട്ടി​ല്ല. മ​ക​ളു​ടെ പേ​ജി​ല്‍ വ​രെ സൈ​ബ​റാ​ക്ര​മ​ണം ഉ​ണ്ടാ​യി. സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ര്‍​ക്കെ​തി​രെ നി​യ​മ പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഹ​രീ​ഷി​ന് അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് സ്വ​ഭാ​വം കൊ​ണ്ടാ​ണെ​ന്നും ബാ​ദു​ഷ പ​റ​ഞ്ഞു.

National

ജ​ന​നാ​യ​ക​ൻ സെ​ൻ​സ​ർ വി​വാ​ദം: ത​മി​ഴ് ശ​ബ്ദ​ത്തെ മോ​ദി അ​ടി​ച്ച​മ​ർ​ത്തു​ന്നു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: വി​ജ​യ് ചി​ത്രം ‘ജ​ന​നാ​യ​ക​ൻ’ ത​ട‍​യാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ്ര​മം ത​മി​ഴ് സം​സ്കാ​ര​ത്തി​നു മേ​ലു​ള്ള ആ​ക്ര​മ​ണ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ത​മി​ഴ​രു​ടെ ശ​ബ്ദ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഒ​രി​ക്ക​ലും സാ​ധി​ക്കി​ല്ലെ​ന്നും ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശി​ക്ക​വേ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​മാ​ണു സി​നി​മ​യു​ടെ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം. പൊ​ങ്ക​ൽ റി​ലീ​സാ​യി ഈ ​മാ​സം ഒ​ൻ​പ​തി​നാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി വൈ​കി​യ​തി​നാ​ൽ നി​ർ​മാ​താ​ക്ക​ൾ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് സി​നി​മ​യ്ക്ക് അ​നു​കൂ​ല​മാ​യി​രു​ന്നെ​ങ്കി​ലും ഡി​വി​ഷ​ൻ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു. ഹ​ർ​ജി ഇ​നി 21ന് ​പ​രി​ഗ​ണി​ക്കും. സു​പ്രീം കോ​ട​തി​യെ നി​ർ​മാ​താ​ക്ക​ൾ സ​മീ​പി​ച്ചെ​ങ്കി​ലും പൊ​ങ്ക​ലി​ന് റി​ലീ​സ് ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല.

Movies

പ്ര​തി​ഫ​ല ച​ർ​ച്ച പ​രാ​ജ​യം; ചി​ര​ഞ്ജീ​വി ചി​ത്ര​ത്തി​ൽ നി​ന്നും മോ​ഹ​ൻ​ലാ​ൽ പി​ന്മാ​റി​യ​താ​യി റി​പ്പോ​ർ​ട്ട്

ചി​ര​ഞ്ജീ​വി ചി​ത്ര​ത്തി​ൽ നി​ന്നും മോ​ഹ​ൻ​ലാ​ൽ പി​ന്മാ​റി​യ​താ​യി റി​പ്പോ​ർ​ട്ട്. പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ലാ​ൽ ചി​ത്ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​തെ​ന്നാ​ണ് വി​വ​രം. സം​വി​ധാ​യ​ക​ൻ ബോ​ബി ഒ​രു​ക്കു​ന്ന "മെ​ഗാ 158' എ​ന്ന ചി​ത്ര​ത്തി​ൽ നി​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ പി​ന്മാ​റി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​ഫ​ലം വാ​ങ്ങാ​തെ ലാ​ൽ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​മെ​ന്നാ​യി​രു​ന്നു നി​ർ​മാ​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ. സം​വി​ധാ​യ​ക​ൻ ബോ​ബി​യു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത ബ​ന്ധ​മാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഈ ​പ്ര​തീ​ക്ഷ ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, മോ​ഹ​ൻ​ലാ​ൽ 30 കോ​ടി രൂ​പ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി. ഇ​ത്ര​യും വ​ലി​യ തു​ക താ​ങ്ങാ​നാ​കി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ച​തോ​ടെ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചി​ത്ര​ത്തി​ൽ സ്പെ​ഷ്യ​ൽ കാ​മി​യോ ആ​യി ലാ​ൽ അ​ഭി​ന​യി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ര​ഞ്ജീ​വി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ച്ച് സ്ക്രീ​നി​ലെ​ത്തു​ന്ന ആ​ദ്യ ചി​ത്ര​മാ​യി മെ​ഗാ 158 മാ​റു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ, ഈ ​റോ​ളി​നാ​യി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഒ​രു തെ​ലു​ങ്ക് താ​ര​ത്തെ തേ​ടു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

National

സൽമാന്‍ ചിത്രം "ബാറ്റിൽ ഓഫ് ഗൽവാനെ'തിരേ ചൈന

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലെ ഗ​​​​ൽ​​​​വാ​​​​ൻ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ൽ 2020ലു​​ണ്ടാ​​യ ഇ​​ന്ത്യാ-​​ചൈ​​ന സം​​ഘ​​ർ​​ഷ​​ത്തെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി​​​​യു​​​​ള്ള സ​​​​ൽ​​​​മാ​​​​ൻ ഖാ​​​​ൻ ചി​​​​ത്രം ബാ​​​​റ്റി​​​​ൽ ഓ​​​​ഫ് ഗ​​​​ൽ​​​​വാ​​​​നെ​​​​തി​​​​രേ ചൈ​​​​ന.

ചി​​​​ത്ര​​​​ത്തി​​​​ന്‍റെ 1.12 മി​​​​നി​​​​റ്റ് ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള ടീ​​​​സ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​ ചൈ​​​​നീ​​​​സ് മാ​​​​ധ്യ​​​​മ​​​​മാ​​​​യ ഗ്ലോ​​​​ബ​​​​ൽ​​​​ടൈം​​​​സ് വി​​മ​​ർ​​ശ​​നം ഉ​​ന്ന​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

അ​​​​പൂ​​​​ർ​​​​വ ല​​​​ഖി​​​​യ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ചി​​​​ത്ര​​​​ത്തി​​​​ൽ 19 സൈ​​​​നി​​​​ക​​​​ർ​​​​ക്കൊ​​​​പ്പം ജീ​​​​വ​​​​ൻ ബ​​​​ലി​​​​യ​​​​ർ​​​​പ്പി​​​​ച്ച ബി​​ഹാ​​ർ റ​​ജി​​മ​​ന്‍റി​​ലെ ബി​​​​ക്കു​​​​മ​​​​ല്ല സ​​​​ന്തോ​​​​ഷ് ബാ​​​​ബു​​​​വാ​​യാ​​ണ് സ​​ൽ​​മാ​​ൻ എ​​ത്തു​​ന്ന​​ത്.

രാ​​ജ്യ​​ത്തി​​ന്‍റെ ര​​​​ണ്ടാ​​​​മ​​​​ത്തെ ഉ​​​​യ​​​​ർ​​​​ന്ന സൈ​​നി​​ക​​ബ​​ഹു​​മ​​തി മ​​​​ഹാ​​​​വീ​​​​ർ ച​​​​ക്ര മ​​ര​​ണാ​​ന​​ന്ത​​ര പു​​ര​​സ്കാ​​ര​​മാ​​യി ന​​ൽ​​കി അ​​ദ്ദേ​​ഹ​​ത്തെ ആ​​ദ​​രി​​ച്ചി​​രു​​ന്നു.

Kerala

നർമചക്രവർത്തി, അഭിനയ പ്രതിഭ, ഡബ്ബിംഗ് ആർട്ടിസ്റ്റ്; ഇതു ശ്രീനിവാസൻ ടച്ച്

മലയാള സിനിമയുടെ ഏതാണ്ട് എല്ലാ തലങ്ങളിലും കൈവച്ച അതുല്യപ്രതിഭയായിരുന്നു ശ്രീനിവാസൻ. ഡബ്ബിംഗ് ആർട്ടിസ്റ്റ്, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ മേഖലകളിലെല്ലാം ശ്രീനിവാസന്‍റെ പ്രതിഭാസ്പർശമുണ്ടായി. കാലാതീതമായ നർമങ്ങളിലൂടെ സാധാരണക്കാരന്‍റെ ജീവിതപ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു ശ്രീനിവാസന്‍റെ ശൈലി. അതുകൊണ്ട് തന്നെ ഇന്നും കാഴ്ചക്കാർ പൊട്ടിച്ചിരിയോടെ ആസ്വദിക്കുന്നവയാണ് അദ്ദേഹം തിരക്കഥയും കഥയും ഒരുക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമകൾ. വലിയൊരു ജീവിത സന്ദേശം കൂടി അദ്ദേഹത്തിന്‍റെ പല സിനിമകളുടെയും പ്രത്യേകതകളായായിരുന്നു.

കണ്ണൂർ കൂത്തുപറമ്പ് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസന്‍റെ ജനനം. പിതാവ് ഉണ്ണി സ്കൂൾ അധ്യാപകനും കമ്യൂണിസ്റ്റുകാരനുമായിരുന്നു. അമ്മ ലക്ഷ്മി വീട്ടമ്മ. അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. കതിരൂർ ഗവ. സ്കൂളിൽ പഠിച്ചു. മട്ടന്നൂരിലെ പഴശിരാജ എൻ. എസ്. എസ്. കോളജിൽ കോളജ് പഠനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.1977ൽ മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു സിനിമാ അഭിനയത്തിൽ ഡിപ്ലോമ. പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്

അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976ൽ പി.എ. ബക്കർ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ തുടക്കം. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ച അക്കാലത്തെ വൈസ് പ്രിൻസിപ്പൽ എ. പ്രഭാകരൻ തന്നെ ശ്രീനിവാസനു തന്‍റെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുത്തു. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായിരുന്നു ശ്രീനിവാസൻ. വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്‍റെ കഥ, കെ.ജി. ജോർജിന്‍റെ മേള എന്നി സിനിമകളിൽ മമ്മൂട്ടിക്കും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനും ശബ്ദം നൽകി.

പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്കു കഥ എഴുതി. ഗാന്ധിനഗർ സെക്കൻഡ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ തുടങ്ങിയവയൊക്കെ ശ്രീനിവാസന്‍റെ ടച്ചിൽ മലയാളിയുടെ ഹൃദയത്തിൽ ഇടംനേടിയ ചിത്രങ്ങളാണ്. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ, നടനും സംവിധായകനുമായ ധ്യാൻ എന്നിവർ മക്കളാണ്.

Kerala

പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​നും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കും. ജൂ​റി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, ഹോ​ട്ട​ൽ ബു​ക്കിം​ഗ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും ആ​വ​ശ്യ​പ്പെ​ടും.

ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഐ​എ​ഫ്എ​ഫ്കെ​യു​ടെ സി​നി​മ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ജൂ​റി അം​ഗ​ങ്ങ​ളാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യും പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദും. ക​ഴി​ഞ്ഞ മാ​സം ആ​റി​ന് ഹോ​ട്ട​ലി​ൽ വ​ച്ച് കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​റി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ങ്ങി​നെ​യൊ​രു പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ക്കാ​ദ​മി ഉ​പാ​ധ്യ​ക്ഷ​യാ​യ കു​ക്കു പ​ര​മേ​ശ്വ​ര​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. എ​പ്പോ​ഴാ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം ആ​റി​ന് ഐ​എ​ഫ്എ​ഫ്കെ സി​നി​മാ സെ​ല​ക്ഷ​ന് വേ​ണ്ടി എ​ത്തി​യ പ​രാ​തി​ക്കാ​രി, അ​ക്കാ​ദ​മി എ​ടു​ത്തു ന​ൽ​കി​യ ഹോ​ട്ട​ലി​ലാ​ണ് താ​മ​സി​ച്ച​ത്. അ​ന്ന് മ​റ്റ് ജൂ​റി അം​ഗ​ങ്ങ​ളും ഇ​തേ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്നു.

സി​നി​മാ സ്ക്രീ​നിം​ഗി​ന് ശേ​ഷം ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി കു​ഞ്ഞു​മു​ഹ​മ്മ​ദ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. തു​ട​ർ​ന്ന് അ​ക്കാ​ദ​മി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​ക്കാ​രി പോ​ലീ​സി​ന് മോ​ഴി കൊ​ടു​ത്തു . എ​ന്നി​ട്ട് അ​ക്കാ​ദ​മി എ​ന്തു​ന​ട​പ​ടി​യെ​ടു​ത്തു എ​ന്ന് വ്യ​ക്ത​മ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ക്കാ​ദ​മി​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Movies

തിരിച്ചുവരവിന്‍റെ പാതയിലോ ദിലീപ്? ഇനി എന്ത്? എങ്ങനെ?

ദി​ലീ​പ് കു​റ്റ​വി​മു​ക്ത​ൻ. എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം, വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ​നി​ന്നു സു​പ്ര​ധാ​ന വി​ധി വ​ന്നി​രി​ക്കു​ന്നു. ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​യി കോ​ട​തി​യു​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി​യ ദി​ലീ​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത് ഇ​ങ്ങ​നെ​യാ​ണ്- എ​നി​ക്കെ​തി​രെ പോ​ലീ​സ് ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന​യാ​ണി​ത്..

2018ൽ ​ദി​ലീ​പ് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്പോ​ൾ റി​ലീ​സ് ചെ​യ്ത രാ​മ​ലീ​ല എ​ന്ന സി​നി​മ​യു​ടെ രം​ഗ​ങ്ങ​ളി​ലൊ​ന്നി​ൽ പോ​ലീ​സി​നെ​തി​രെ ദി​ലീ​പ് ഉ​പ​യോ​ഗി​ക്കു​ന്ന ഡ​യ​ലോ​ഗു​ണ്ട്- എ​ന്താ​ണ് സാ​റെ പ്ര​തി ഞാ​ൻ ത​ന്നെ​യാ​ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​തു​പോ​ലെ..?

സ്വാ​ഭാ​വി​ക​മാ​യ ര​ണ്ടു​കാ​ര്യ​ങ്ങ​ൾ. അ​തി​ന്‍റെ വി​ല​യോ ഒ​രു ന​ട​ന്‍റെ ജീ​വി​തം..! ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​നി​ന്ന താ​രം വ​ൻ ആ​രോ​പ​ണ​ങ്ങ​ൾ​ക്കാ​ണി​ര​യാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ന്യൂ​ജെ​ൻ മീ​ഡി​യ​ക​ളി​ലും ദി​ലീ​പി​നെ​തി​രെ വ​ൻ ആ​ക്ഷേ​പ​ങ്ങ​ളും പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ജ​ന​പ്രി​യ​നാ​ക​ൻ, ജ​നം ഏ​റ്റ​വും കൂ​ടു​ത​ൽ വെ​റു​ക്കു​ന്ന ന​ട​നാ​യി മാ​റി. അ​മ്മ ഉ​ൾ​പ്പെ​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ട​ന​ക​ളി​ൽ​നി​ന്നു താ​ര​ത്തെ പു​റ​ത്താ​ക്കി. ജ​ന​പ്രി​യ നാ​യ​ക​ന്‍റെ വീ​ഴ്ച​യാ​യി​രു​ന്നു പി​ന്നീ​ട് സം​ഭ​വി​ച്ച​ത്. സു​ഹ‌ൃ​ത്തു​ക്ക​ളി​ൽ​നി​ന്നു പോ​ലും ദി​ലീ​പ് ഒ​റ്റ​പ്പെ​ട്ടു. താ​ര​ത്തി​നാ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങി​യ പ്രോ​ജ​ക്ടു​ക​ൾ മു​ട​ങ്ങി. ചി​ല താ​ര​ങ്ങ​ളും ടെ​ക്നീ​ഷ​ന്മാ​രും ദി​ലീ​പി​ന്‍റെ പ്രോ​ജ​ക്ടു​ക​ളോ​ടു സ​ഹ​ക​രി​ക്കാ​തെ​യാ​യി.

കോ​ടി​ക​ളു​ടെ സാ​റ്റ​ലൈ​റ്റ് ബി​സി​ന​സ് ഉ​ണ്ടാ​യി​രു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ​ക്ക് കു​ത്ത​നെ ഇ​ടി​വു സം​ഭ​വി​ച്ചു. സ്ത്രീ​പ്രേ​ക്ഷ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു ശ​ക്ത​മാ​യ എ​തി​ർ​പ്പു​യ​ർ​ന്നു. രാ​മ​ലീ​ല​യ്ക്കു​ശേ​ഷം വ​ന്ന ചി​ത്ര​ങ്ങ​ൾ തി​യ​റ്റ​റു​ക​ളി​ൽ സാ​ന്പ​ത്തി​ക​നേ​ട്ടം കൈ​വ​രി​ച്ചി​ല്ല. ന​ല്ല സി​നി​മ പോ​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ക​ഴ്ത്തി​ക്കാ​ണി​ക്ക​പ്പെ​ട്ടു. കു​റ്റ​വാ​ളി​യോ​ടെ​ന്ന​പോ​ലെ പ​ക​യോ​ടെ​യാ​ണ് പൊ​തു​സ​മൂ​ഹം ദി​ലീ​പി​നോ​ട് പെ​രു​മാ​റി​യ​ത്. ക​മ്മാ​ര​സം​ഭ​വം, കോ​ട​തി സ​മ​ക്ഷം ബാ​ല​ൻ വ​ക്കീ​ൽ, ശു​ഭ​രാ​ത്രി, ജാ​ക്ക് ആ​ൻ​ഡ് ഡാ​നി​യേ​ൽ, മൈ ​സാ​ന്‍റ, കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ൻ, വോ​യി​സ് ഓ​ഫ് സ​ത്യ​നാ​ഥ​ൻ, ബാ​ന്ദ്ര, ത​ങ്ക​മ​ണി, പ​വി കെ​യ​ർ ടേ​ക്ക​ർ, പ്രി​ൻ​സ് ആ​ൻ​ഡ് ഫാ​മി​ലി എ​ന്നി​വ​യാ​ണ് കേ​സി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ദി​ലീ​പ് ചി​ത്രം. പ​ല​തും മി​ക​ച്ച സി​നി​മ​യാ​യി​രു​ന്നി​ട്ടും നെ​ഗ​റ്റീ​വ് പ്ര​ച​ര​ണ​ത്തി​ൽ കൂ​പ്പു​കു​ത്തു​ക​യാ​യി​രു​ന്നു.

വെ​ള്ളി​ത്തി​ര​യി​ലും പി​ന്നി​ലും

പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ക​മ​ലി​ന്‍റെ സം​വി​ധാ​ന സ​ഹാ​യി ആ​യാ​ണ് ദി​ലീ​പ് സി​നി​മാ​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്ക​വെ എ​ന്നോ​ടി​ഷ്ടം കൂ​ടാ​മോ എ​ന്ന ക​മ​ല്‍ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് മാ​ത്തെ കൊ​ട്ടാ​രം എ​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷം ചെ​യ്തു. ഖു​ശ്ബു​വും സു​രേ​ഷ് ഗോ​പി​യു​മാ​യി​രു​ന്നു മ​റ്റു താ​ര​ങ്ങ​ൾ. തു​ട​ർ​ന്ന്, ദി​ലീ​പി​ന്‍റെ ക​രി​യ​ർ ആ​കാ​ശ​ത്തോ​ളം ഉ​യ​രു​ക​യാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ വാ​ണി​ജ്യ​ചേ​രു​വ​ക​ളി​ലൊ​ന്നാ​യി ആ​ലു​വ​ക്കാ​ര​ൻ മാ​റി. സ​ല്ലാ​പം എ​ന്ന സി​നി​മ​യാ​ണ് ദി​ലീ​പി​ന്‍റെ ക​രി​യ​ർ​ത​ന്നെ മാ​റ്റി​യ​ത്. ഈ ​പു​ഴ​യും ക​ട​ന്ന്, മീ​ന​ത്തി​ല്‍ താ​ലി​കെ​ട്ട്, പ​ഞ്ചാ​ബി ഹൗ​സ്, ഈ ​പ​റ​ക്കും ത​ളി​ക, ജോ​ക്ക​ര്‍ തു​ട​ങ്ങി​യ ജ​ന​പ്രി​യ​ഹി​റ്റു​ക​ൾ പു​റ​ത്തി​റ​ങ്ങി.

മ​ഞ്ജു​വു​മാ​യു​ള്ള വി​വാ​ഹം

മ​ഞ്ജു വാ​ര്യ​രു​ടെ വി​വാ​ഹ​ശേ​ഷം ദി​ലീ​പി​ന്‍റെ ക​രി​യ​റി​ൽ വീ​ണ്ടും വ​ൻ​ഹി​റ്റു​ക​ൾ പി​റ​ന്നു. മ​ഞ്ജു​വി​ന്‍റെ ഭ​ർ​ത്താ​വ് എ​ന്ന നി​ല​യി​ലി​ൽ അ​വ​രു​ടെ ആ​രാ​ധ​ക​രും ദി​ലീ​പി​നെ സ്നേ​ഹി​ച്ചു. നി​ർ​മാ​ണ​മേ​ഖ​ല​യി​ലും ദി​ലീ​പ് കൈ​വ​ച്ചു. ചാ​ന്തു​പൊ​ട്ട്, കു​ഞ്ഞി​ക്കൂ​ന​ന്‍, പ​ച്ച​ക്കു​തി​ര, സൗ​ണ്ട് തോ​മ, ച​ക്ക​ര​മു​ത്ത്, മാ​യാ​മോ​ഹി​നി എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണ​ക​ഥ​പാ​ത്ര​ങ്ങ​ളാ​യും താ​രം എ​ത്തി. മി​സ്റ്റ​ർ മ​രു​മ​ക​ൻ, മീ​ശ​മാ​ധ​വ​ൻ, ല​യ​ൺ, റ​ൺ​വേ, സി​ഐ​ഡി മൂ​സ, വെ​ട്ടം, പാ​ണ്ടി​പ്പ​ട തു​ട​ങ്ങി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളും ദി​ലീ​പി​ന്‍റെ താ​ര​സിം​ഹാ​സ​നം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം മ​ല​യാ​ള​ത്തി​ല താ​ര​ങ്ങ​ളെ​യെ​ല്ലാം അ​ണി​നി​ര​ത്തി നി​ര്‍​മി​ച്ച 20 -ട്വ​ന്‍റി എ​ന്ന ചി​ത്രം സി​നി​മാ​ലോ​ക​ത്തെ ദി​ലീ​പി​ന്‍റെ മേ​ൽ​ക്കോ​യ്മ ശ​ക്ത​മാ​ക്കി.

ഇ​നി​യെ​ന്ത്

താ​രം ത​ന്‍റെ സു​വ​ർ​ണ​ത്തി​ള​ക്ക​ത്തി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് കേ​സി​ൽ അ​ക​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ൾ‌ കു​റ്റ​വി​മു​ക്ത​നാ​യി തി​ര​ച്ചെ​ത്തി​യെ​ങ്കി​ലും താ​ര​ത്തി​ന്‍റെ ശ​ത്രു​താ​കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള നീ​ക്കം ഭാ​വി​സി​നി​മ​ക​ളെ​യും ബാ​ധി​ക്കു​മോ എ​ന്നു കാ​ണേ​ണ്ട​താ​ണ്. ഭ​ഭ​ബ- ആ​ണ് റി​ലീ​സി​നാ​യി ഒ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സം രാ​ത്രി ഡ​ബ്ബിം​ഗ് ജോ​ലി​ക​ൾ ദി​ലീ​പ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​നി താ​ര​ത്തി​ന്‍റെ ഭാ​വി പ്രോ​ജ​ക്ട​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​റി​യാ​ൻ ക​ഴി​യും. കു​റ്റ​വി​മു​ക്ത​നാ​യ​തി​നെ​ത്തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ താ​ര​ത്തെ തി​രി​ച്ചെ​ടു​ക്കും.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി ഇ​ന്ന്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പ് അ​ട​ക്കം 10 പ്ര​തി​ക​ൾ കു​റ്റ​ക്കാ​ര​ണോ എ​ന്ന​തി​ൽ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. രാ​വി​ലെ 11ന് ​ശേ​ഷ​മാ​യി​ര​ക്കും വി​ധി​യു​ണ്ടാ​വു​ക.

കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത പ​ൾ​സ​ർ സു​നി​യ​ട​ക്കം ആ​റു പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ട്ട ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഗൂ​ഢാ​ലോ​ച​ന കു​റ്റ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കൃ​ത്യ​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും സം​ഭ​വ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​നെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പി​ക്കു​ന്ന എ​ട്ടാം പ്ര​തി ദി​ലീ​പി​നെ​തി​രെ​യും ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

ന​ട​ൻ ദി​ലീ​പി​ന് ത​ന്നോ​ട് വി​രോ​ധ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി വി​ചാ​ര​ണ​യ്ക്കി​ടെ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ത​ന്നെ അ​റി​യി​ല്ലെ​ന്ന എ​ട്ടാം പ്ര​തി ന​ട​ൻ ദി​ലീ​പി​ന്‍റെ വാ​ദം പ്ര​തി പ​ൾ​സ​ർ സു​നി ഏ​റ്റ​വും ഒ​ടു​വി​ൽ കോ​ട​തി​യി​ൽ ത​ള്ളി​യ​ത് ദി​ലീ​പി​ന്‍റെ നി​ല​പാ​ടി​നേ​റ്റ പ്ര​ഹ​ര​മാ​യി​രു​ന്നു. വി​ചാ​ര​ണ​ക്കി​ടെ​യാ​ണ് ത​ങ്ങ​ളി​രു​വ‍​ർ​ക്കും പ​ര​സ്പ​രം അ​റി​യാ​മെ​ന്ന് പ​ൾ​സ‍​ർ അ​റി​യി​ച്ച​ത്. പ​ൾ​സ​ർ സു​നി​യെ യാ​തൊ​രു പ​രി​ച​യ​വു​മി​ല്ലെ​ന്നാ​യി​രു​ന്നു നാ​ളി​തു​വ​രെ​യു​ള​ള ദി​ലീ​പി​ന്‍റെ നി​ല​പാ​ട്.

Movies

പ​രീ​ക്ഷ​ണ​ശാ​ല​യി​ൽ പോ​റ്റി​യാ​യി, ച​ന്തു​വാ​യി, മാ​ട​യാ​യി, ഡാ​നി​യാ​യി....

ക​ഥാ​പാ​ത്ര​ങ്ങ​ളെ, ക​ഥാ​പാ​ത്ര​ങ്ങ​ളെ മാ​ത്രം സ്‌​ക്രീ​നി​ല്‍ അ​വ​ശേ​ഷി​പ്പി​ക്കു​ന്ന ന​ട​നാ​ണ് മ​മ്മൂ​ട്ടി. അ​തു​കൊ​ണ്ടാ​ണ് ആ ​മ​ഹാ​ന​ട​ന്, കൊ​ടു​മ​ണ്‍ പോ​റ്റി​യാ​യും ച​ന്തു​വാ​യും ഡാ​നി​യാ​യും മാ​ട​യാ​യും ഭാ​സ്‌​ക​ര​പ്പ​ട്ടേ​ല​രാ​യും അ​ഹ​മ്മ​ദ് ഹാ​ജി​യാ​യും വാ​റു​ണ്ണി​യാ​യും പ​ക​ര്‍​ന്നാ​ടു​വാ​നാ​കു​ന്ന​ത്.

വെ​ള്ളി​ത്തി​ര​യി​ല്‍ ഒ​രി​ക്ക​ല്‍ ക​ണ്ട മ​മ്മൂ​ട്ടി​യെ പി​ന്നീ​ടൊ​രി​ക്ക​ലും കാ​ണാ​ന്‍ ക​ഴി​യാ​ത്ത​തും! ഒ​രി​ക്ക​ല്‍ വി​ഖ്യാ​ത സം​വി​ധാ​യ​ക​ന്‍ ടി.​വി.​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. മ​മ്മൂ​ട്ടി​യെ​പ്പോ​ലെ​യോ, മോ​ഹ​ന്‍​ലാ​ലി​നെ​പ്പോ​ലെ​യോ മ​ഹാ​ന​ട​ന്മാ​ര്‍ ഇ​നി​യു​ണ്ടാ​കി​ല്ല. കു​റ​ച്ചു​ചി​ത്ര​ങ്ങ​ളി​ല്‍ ഒ​രു ന​ട​ന്‍, അ​ങ്ങ​നെ മാ​ത്ര​മേ, സം​ഭ​വി​ക്കൂ.

പ​രീ​ക്ഷ​ണ​ങ്ങ​ൾ

അ​നു​ഭ​വ​ങ്ങ​ളും അ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​ണ് ഒ​രു ന​ട​നെ പ​രു​വ​പ്പെ​ടു​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി എ​ന്ന ന​ട​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തി​ല്‍ പ്രേ​ക്ഷ​ക​രെ​യും ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​യും വി​സ്മ​യി​പ്പി​ച്ച നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്.

വി​ധേ​യ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ ഭാ​സ്‌​ക​ര​പ്പ​ട്ടേ​ല​ര്‍ (ഭാ​സ്‌​ക​ര​പ്പ​ട്ടേ​ല​രും എ​ന്‍റെ ജീ​വി​ത​വും എ​ന്ന സ​ക്ക​റി​യു​ടെ ക​ഥ​യെ ഇ​തി​വൃ​ത്ത​മാ​ക്കി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം), പൊ​ന്ത​ന്‍​മാ​ട​യി​ലെ മാ​ട (ടി.​വി.​ച​ന്ദ്ര​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ത്രം), മ​തി​ലു​ക​ള്‍ എ​ന്ന സി​നി​മ​യി​ല്‍ ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രെ വി​സ്മ​യി​പ്പി​ച്ച ക​ഥാ​കാ​ര​ന്‍/​ബ​ഷീ​ര്‍ (ബ​ഷീ​റി​ന്റെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം),

മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ സ​ങ്കീ​ര്‍​ണാ​നു​ഭ​വ​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ സൂ​സ​ന്ന​യി​ലെ ഡാ​നി (ടി.​വി.​ച​ന്ദ്ര​ന്‍റെ സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച ചി​ത്രം), പാ​ലേ​രി മാ​ണി​ക്യ​ത്തി​ലെ അ​ഹ​മ്മ​ദ് ഹാ​ജി (ടി.​പി.​രാ​ജീ​വി​ന്‍റെ നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി ര​ഞ്ജി​ത്തി​ന്റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ത്രം)...

അ​ങ്ങ​നെ എ​ത്ര​യെ​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ദ്ദേ​ഹം വെ​ള്ളി​ത്തി​ര​യി​ല്‍ അ​വ​ത​രി​ച്ചു. സ​മാ​ന്ത​ര​സി​നി​മ​ക​ള്‍​ക്കും വാ​ണി​ജ്യ​സി​നി​മ​ക​ള്‍​ക്കും ഒ​രു​പോ​ലെ ഇ​ണ​ങ്ങു​ന്ന മ​റ്റൊ​രു ന​ട​നും ന​മു​ക്കി​ല്ല. എ​ഴു​ത്തി​നാ​ലാം വ​യ​സി​ല്‍ മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങാ​ന്‍ ആ ​മ​ഹാ​ന​ട​നെ പ്രാ​പ്ത​നാ​ക്കി​യ​ത് അ​ഭി​ന​യ​ക​ല​യു​ടെ 'ഉ​പാ​സ​ക​ന്‍' എ​ന്ന​തു​കൊ​ണ്ടു മാ​ത്ര​മാ​ണ്.

ച​ല​ച്ചി​ത്ര​നി​രീ​ക്ഷ​ക​ര്‍ പ​റ​യാ​റു​ണ്ട്. മ​മ്മൂ​ട്ടി ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ മാ​ത്രം ന​ട​ന​ല്ല, എ​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ​ജീ​വി​തം ആ​രം​ഭി​ച്ച​കാ​ലം തൊ​ട്ട്, ആ ​ന​ട​ന്‍ സ്വ​യം വി​മ​ര്‍​ശി​ക്കു​ക​യും ത​ന്നെ​ത്ത​ന്നെ പു​തു​ക്കി​പ്പ​ണി​യു​ക​യു​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് കാ​ലം മാ​റു​മ്പോ​ഴും പു​തി​യ ന​ട​നാ​യി മാ​റു​ന്ന​ത്. അ​ദ്ദേ​ഹം ന​ട​ന​ല്ല, എ​ന്നാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്. കാ​ര​ണം അ​ദ്ദേ​ഹം ന​ട​ന്മാ​രു​ടെ ന​ട​നാ​ണ്. അ​ഭി​ന​യ​ക​ല​യു​ടെ കു​ല​പ​തി!

വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ

സ​മ​കാ​ലി​ക​ന​ട​ന്മാ​രെ അ​പേ​ക്ഷി​ച്ച്, വ​ലി​പ്പ​ച്ചെ​റു​പ്പ​മോ പ്രാ​യ​വ്യ​ത്യാ​സ​മോ ന​വാ​ഗ​ത​നോ എ​ന്ന വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നും പ്ര​ക​ടി​പ്പി​ക്കാ​തെ വ്യ​ത്യ​സ്ത​മാ​യ അ​ഭ്ര​കാ​വ്യ​വു​മാ​യി വ​ന്ന​വ​രെ അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. ആ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യി രാ​പ​ക​ല്‍ അ​ദ്ദേ​ഹം ക​ഷ്ട​പ്പെ​ട്ടു.

ത​നി​ക്കു യോ​ജി​ക്കാ​ന്‍ ക​ഴി​യു​ന്നി​ട​ത്ത് അ​ല്ലെ​ങ്കി​ല്‍ ത​ന്‍റെ ക​ഥാ​പാ​ത്ര അ​ന്വേ​ഷ​ണ​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്നി​ട​ത്ത് മ​മ്മൂ​ട്ടി​യി​ലെ "അ​ഭി​ന​യ​പു​രു​ഷ​ന്‍' ത​മ്പ​ടി​ച്ചു. ത​ന്നെ​ത്ത​ന്നെ ആ​വ​ര്‍​ത്തി​ക്കു​ന്ന പ​തി​വ് മ​മ്മൂ​ട്ടി​ക്കി​ല്ല. ഒ​രു​കാ​ല​ത്ത് അ​ത്ത​ര​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ (കു​ടും​ബ​ചി​ത്ര​ങ്ങ​ള്‍) നി​ര​ന്ത​രം ചെ​യ്ത്, ബോ​ക്സ്ഓ​ഫീ​സി​ല്‍ തു​ട​ര്‍​ച്ച​യാ​യ പ​രാ​ജ​യ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യ ആ ​ന​ട​ന്‍, സി​നി​മ​യി​ല്ലാ​തെ ച​ട​ഞ്ഞു​കൂ​ടി​യ നാ​ളു​ക​ളു​മു​ണ്ട്.

പി​ന്നീ​ട് ത​ന്നെ​ത്ത​ന്നെ പു​ന​ര്‍​നി​ര്‍​മി​ച്ച് താ​രം വീ​ണ്ടും അ​വ​ത​രി​ക്കു​ക​യു​മാ​യി​രു​ന്നു. ന്യൂ​ഡ​ല്‍​ഹി എ​ന്ന ജോ​ഷി ചി​ത്രം അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ത്ത​ര​ത്തി​ലൊ​രു പു​ന​ര്‍​വ​ര​വി​ന് നി​മി​ത്ത​മാ​യ ചി​ത്ര​മാ​ണ്. പി​ന്നീ​ട് ബ്ലെ​സി​യു​ടെ കാ​ഴ്ച​യും. ഒ​രേ​സ​മ​യം, രാ​ജ​മാ​ണി​ക്യ​മാ​കാ​നും മാ​ട​യാ​കാ​നും മ​റ്റാ​ര്‍​ക്കു ക​ഴി​യും..?

മാ​റ്റ​വും ആ​ഴ​വും

വി​ഖ്യാ​ത ച​ല​ച്ചി​ത്ര​കാ​ര​ന്‍ കെ.​ജി.​ജോ​ര്‍​ജി​ന്‍റെ "യ​വ​നി​ക'​യി​ലെ ജേ​ക്ക​ബ് ഈ​രാ​ളി, ക്ലാ​സി​ക് സം​വി​ധാ​യ​ക​ന്‍ ഭ​ര​ത​ന്‍റെ "അ​മ​ര'​ത്തി​ലെ അ​ച്ചൂ​ട്ടി, 'വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ'​യി​ലെ ച​ന്തു ചേ​ക​വ​ര്‍, 'ലൗ​ഡ് സ്പീ​ക്ക​റി'​ലെ മൈ​ക്ക്, 'പ്രാ​ഞ്ചി​യേ​ട്ട'​നി​ലെ പ്രാ​ഞ്ചി, 'പ​ത്തേ​മാ​രി'​യി​ലെ പ​ള്ളി​ക്ക​ല്‍ നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ പ​ഠി​ക്കു​മ്പോ​ള്‍, കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ചു​ള്ള മാ​റ്റ​വും ആ​ഴ​വും മ​ന​സി​ലാ​ക്കാ​നാ​കും.

ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​ഴ​ങ്ങ​ള്‍ തേ​ടി​യു​ള്ള ഏ​കാ​ന്ത​യാ​ത്ര​യാ​ണ് മ​മ്മൂ​ട്ടി​യെ മ​ഹാ​ന​ട​നാ​ക്കി​യ​തും മ​റ്റു​ള്ള​വ​രി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​നാ​ക്കി​യ​തും. മ​മ്മൂ​ട്ടി​യ​ല്ലാ​തെ, മ​റ്റൊ​രു ന​ട​നെ​യും ത​ന്റെ 'ച​ന്തു' വാ​യി സ​ങ്ക​ല്‍​പ്പി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് എം​ടി പ​റ​ഞ്ഞ​തി​ന്‍റെ പൊ​രു​ളും അ​താ​ണ്.

ജൂ​റി​യു​ടെ വാ​ക്കു​ക​ൾ

അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​ന​വേ​ള​യി​ല്‍ ജൂ​റി​യു​ടെ വാ​ക്കു​ക​ള്‍, മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ​ജീ​വി​ത​ത്തെ മൊ​ത്ത​ത്തി​ല്‍ വി​ല​യി​രു​ത്തു​ന്ന​താ​യി​രു​ന്നു. 'കൊ​ടു​മ​ണ്‍ പോ​റ്റി', 'ചാ​ത്ത​ന്‍' എ​ന്നീ ര​ണ്ടു പാ​ത്ര​സൃ​ഷ്ടി​ക​ളെ ഏ​ക​ശ​രീ​ര​ത്തി​ലേ​ക്ക് ആ​വാ​ഹി​ച്ചു​ന​ട​ത്തി​യ ഭാ​വാ​ഭി​ന​യ മി​ക​വ്- എ​ന്നാ​ണ് ജൂ​റി പ​റ​ഞ്ഞ​ത്. ന​ട​ന്‍ എ​ന്ന നി​ല​യി​ല്‍ ശ​രീ​രം മാ​ത്ര​മ​ല്ല, മ​ന​സും അ​ഭി​ന​യ​പ​രീ​ക്ഷ​ണ​ത്തി​ന്റെ ശാ​ല​യാ​ക്കി മ​മ്മൂ​ട്ടി മാ​റ്റു​ന്നു.

എ​ന്നാ​ല്‍; ഇ​തൊ​ന്നു​മ​ല്ല, കാ​ല​ത്തി​നൊ​പ്പം ന​ട​ന്ന ന​ട​ന്‍ എ​ന്നും മ​ന​സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​തി​ലും ആ​ഴ​മു​ള്ള, ത​ല​മു​റ​ക​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന എ​ത്ര​യോ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ആ '​മ​ഹാ​പു​രു​ഷ​ന്‍' ഇ​നി​യും അ​വ​ത​രി​ക്കാ​നി​രി​ക്കു​ന്നു.

Kerala

റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ക്ഷ​ണി​ച്ചി​ല്ല; വി​ഷ​മ​മു​ണ്ടെ​ന്ന് പ്രേം​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്ന് ന​ട​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ.

റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. വ​ലി​യ വി​ഷ​മ​മു​ണ്ട്. ഔ​ദ്യോ​ഗി​ക​മാ​യ ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ല്ല. ത​ന്നെ മാ​റ്റി​യ​തും പു​തി​യ ആ​ളെ നി​യോ​ഗി​ച്ച​തും അ​റി​ഞ്ഞി​ല്ല. എ​ന്നെ നി​യോ​ഗി​ച്ച​ത് സ​ർ​ക്കാ​രാ​ണ്. എ​ന്‍റെ ചു​മ​ത​ല കൃ​ത്യ​മാ​യും സു​താ​ര്യ​മാ​യും ജ​ന​കീ​യ​മാ​യും സ​ത്യ​സ​ന്ധ​ത​യോ​ടും ആ​ത്മാ​ർ​ഥ​ത​യോ​ടും കൂ​ടി​യാ​ണ് ചെ​യ്ത​ത്- പ്രേം​കു​മാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, നി​ല​മ്പൂ​ര്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​തി​രു​ന്ന​തും ആ​ശ സ​മ​ര​ത്തി​ന് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച​തു​മാ​ണ് പ്രേം​കു​മാ​റി​ന്‍റെ സ്ഥാ​നം​ച​ലി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ ഈ ​ചോ​ദ്യ​ങ്ങ​ളോ​ട് പ്രേം​കു​മാ​ർ പ്ര​തി​ക​രി​ച്ചി​ല്ല.

Latest News

Corehub Up