Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passed Away

Europe

സാ​യ​ന്ത് സോ​നു ജ​ര്‍​മ​നി​യി​ല്‍ അന്തരിച്ചു

ചാ​ല​ക്കു​ടി : പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി ത​ര​ക​ന്‍ പോ​ള്‍​സ​ന്‍ മ​ക​ന്‍ സാ​യ​ന്ത് സോ​നു (21) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാഴാഴ്ച ​പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ​മാ​ത ദേ​വാ​ല​യ​ത്തി​ല്‍ നടത്തി. അ​മ്മ: സ്വ​പ്ന, സ​ഹോ​ദ​രി: സ​ന മ​രി​യ.

ക​ഴി​ഞ്ഞ വ​ര്‍​ഷം പ​ഠ​ന​ത്തി​നാ​യി ജ​ര്‍​മ​നി​യി​ലെ​ത്തി​യ സാ​യ​ന്തി​നെ കാ​ണാ​താ​വു​ക​യും തു​ട​ര്‍​ന്ന് കെം​നി​റ്റ്സ് ന​ഗ​ര​ത്തി​ലെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റിനു​ള്ളിൽ മ​രി​ച്ച നി​ല​യി​ല്‍   ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണ് പൊ​ലിസ് സ്ഥി​രീ​ക​രി​ച്ച​ത്.

NRI

പ്ര​ശ​സ്ത ടി​ക്ക്‌​ടോ​ക്ക് താരം ബ്രൂ​ക്ക് എ​ബി​ അ​ന്ത​രി​ച്ചു

മേ​രി​ലാ​ൻ​ഡ്: പ്ര​ശ​സ്ത ടി​ക്ക്‌​ടോ​ക്ക് താ​ര​വും എ​എ​ൽ​എ​സ് (ALS) ആ​ക്ടി​വി​സ്റ്റു​മാ​യ ബ്രൂ​ക്ക് എ​ബി (37) അ​ന്ത​രി​ച്ചു. മാ​ര​ക​മാ​യ നാ​ഡീ​വ്യൂ​ഹ രോ​ഗ​മാ​യ എ​എ​ൽ​എ​സി​നോ​ടു​ള്ള (Amyotrophic Lateral Sclerosis) നാ​ല് വ​ർ​ഷ​ത്തെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഒ​ക്ടോ​ബ​ർ ഒന്നിനാ​ണ് വി​യോ​ഗം.

ടി​ക്ക്‌​ടോ​ക്കി​ൽ 3 ല​ക്ഷ​ത്തി​ല​ധി​കം ഫോ​ളോ​വേ​ഴ്‌​സ് ഉ​ണ്ടാ​യി​രു​ന്ന ബ്രൂ​ക്ക്, ത​ന്‍റെ രോ​ഗാ​വ​സ്ഥ​യെ ഹാ​സ്യ​ത്തി​ലൂ​ടെ​യും ധൈ​ര്യ​ത്തി​ലൂ​ടെ​യും ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്ക് ബോ​ധ​വ​ൽ​ക്ക​ര​ണം എ​ത്തി​ച്ചു.

എ​എ​ൽ​എ​സ് രോ​ഗ​ബാ​ധി​ത​രെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി 'ALS Together' എ​ന്ന കൂ​ട്ടാ​യ്മ സ്ഥാ​പി​ച്ചു. മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 'അ​ഡ്വ​ക്കേ​റ്റ് ഓ​ഫ് ദി ​ഇ​യ​ർ' അ​വാ​ർ​ഡും നേ​ടി​യി​ട്ടു​ണ്ട്.

രോ​ഗ​ത്തി​ന്‍റെ ഭീ​ക​ര​ത​യെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നൊ​പ്പം, രോ​ഗി​ക​ളി​ൽ പ്ര​തീ​ക്ഷ​യും ആ​ത്മ​വി​ശ്വാ​സ​വും പ​ക​ർ​ന്നാ​ണ് ബ്രൂ​ക്ക് വി​ട​വാ​ങ്ങി​യ​ത്.

District News

ഓ​ര്‍​മയാ​യ​ത് അ​ധ്യാ​പ​ന രം​ഗ​ത്തെ ഉ​ജ്ജ്വ​ല​വ്യ​ക്തി​ത്വം

നെ​യ്യാ​റ്റി​ന്‍​ക​ര: വി​വി​ധ ത​ല​മു​റ​ക​ള്‍​ക്ക് അ​ക്ഷ​ര​സു​കൃ​തം സ​മ്മാ​നി​ച്ച നെ​യ്യാ​റ്റി​ന്‍​ക​ര​യു​ടെ സ്വ​ന്തം ആ​ചാ​ര്യ​മാ​തൃ​ക​വി. ​വേ​ല​പ്പ​ന്‍​നാ​യ​രു​ടെ വി​യോ​ഗം ജ​ന്മ​നാ​ടി​നു തീ​രാ​ന​ഷ്ടമായി. നെ​യ്യാ​റ്റി​ന്‍​ക​ര പൊ​റ്റ​യി​ല്‍ വീ​ട്ടി​ല്‍ വേ​ലാ​യു​ധ​ന്‍​പി​ള്ള​യു​ടെ​യും ക​മ​ലാ​ക്ഷി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ് വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ള്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യും ചെ​യ​ര്‍​മാ​നു​മാ​യ വി. ​വേ​ല​പ്പ​ന്‍​നാ​യ​ര്‍.

ഹി​ന്ദി സാ​ഹി​ത്യ​ത്തി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ബി​എ​ഡും നേ​ടി​യ അ​ദ്ദേ​ഹം 1963 ല്‍ ​ആ​ദ്യം സ്ഥാ​പി​ച്ച​ത് വി​ശ്വ​ഭാ​ര​തി എ​ന്ന പേ​രി​ല്‍ ഒ​രു ഹി​ന്ദി വി​ദ്യാ​ല​യ​മാ​യി​രു​ന്നു. മ​ഹാ​നാ​യ ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ വി​ശ്വ​ഭാ​ര​തി സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്‌​ട​നാ​യാ​ണ് അ​ദ്ദേ​ഹം വി​ശ്വ​ഭാ​ര​തി എ​ന്ന പേ​ര് സ്ഥാ​പ​ന​ത്തി​ന് ന​ല്‍​കി​യ​ത്. ഹി​ന്ദി പ്ര​ചാ​ര സ​ഭ​യു​ടെ ക്ലാ​സു​ക​ള്‍​ക്ക് പു​റ​മേ സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം ആ​രം​ഭി​ച്ച​പ്പോ​ഴും വി​ശ്വ​ഭാ​ര​തി എ​ന്നു ത​ന്നെ​യാ​യി​രു​ന്നു ശീ​ര്‍​ഷ​കം.

അ​ക്കാ​ല​ത്ത് എ​ൻജിനി​യ​റിം​ഗ്, മെ​ഡി​ക്ക​ല്‍ എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന ക്ലാ​സു​ക​ള്‍, അ​വ​ധി​ക്കാ​ല​ ക്ലാ​സു​ക​ള്‍ എ​ന്നി​ങ്ങ​നെ​യു​ള്ള രീ​തി​ക​ള്‍കൊ​ണ്ടും മി​ക​ച്ച വി​ജ​യ​ശ​ത​മാ​ന​ത്തി​ന്‍റെ തി​ള​ക്ക​ത്താ​ലും വി​ശ്വ​ഭാ​ര​തി ജി​ല്ല​യി​ല്‍ മു​ന്‍​നി​ര സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം പി​ടി​ച്ചു.

2004 ലാ​ണ് വി​ശ്വ​ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. സ്കൂ​ളി​ന്‍റെ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യും ചെ​യ​ര്‍​മാ​നു​മാ​യ അ​ദ്ദേ​ഹം മു​ട​ങ്ങാ​തെ വി​ദ്യാ​ല​യ​ത്തി​ലെ​ത്തു​ക​യും സ്കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു. നെയ്യാ​റ്റി​ൻ​ക​ര​യി​ലെ പ​വി​ത്രാ​ന​ന്ദ​പു​രം ന​ഗ​റി​ന്‍റെ ന​വീ​ക​ര​ണം, ജ​ല​വി​ത​ര​ണം, വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, വൈ​ദ്യു​തി എ​ത്തി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ വി​ശ്വ​ഭാ​ര​തി പ​ല ത​വ​ണ സ​ജീ​വ​മാ​യ​തി​നു പി​ന്നി​ല്‍ വേ​ല​പ്പ​ന്‍​നാ​യ​ര്‍ എ​ന്ന സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യാ​ര്‍​ന്ന മ​നു​ഷ്യ​ന്‍റെ പ്രേ​ര​ണ​യു​ണ്ടാ​യി​രു​ന്നു. പ​ഠ​ന സ​ഹാ​യം, രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ​സ​ഹാ​യം എ​ന്നി​ങ്ങ​നെ നീ​ളു​ന്നു മ​റ്റു പ്ര​വൃ​ത്തി​ക​ള്‍.

വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് അ​വ​സ​രം ന​ഷ്ട​മാ​യ​വ​ർ​ക്കും ജീ​വി​ത​ത്തി​ൽ മു​ന്നേ​റാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​തി​ലും വ്യ​ക്തി​ബ​ന്ധ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു.

NRI

പാ​പ്പ​ച്ച​ൻ വി. ​ഡാ​നി​യേ​ൽ ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു

ഷിക്കാ​ഗോ: പ​ത്ത​നം​തി​ട്ട- മാ​ത്തു​ർ വ​ടു​ത​ല മേ​ലേ​തി​ൽ പ​രേ​ത​രാ​യ വി.ജി. ഡാ​നി​യേ​ലിന്‍റെയും​ ചി​ന്ന​മ്മ ഡാ​നി​യേ​ലി​ന്‍റെ​യും മ​ക​ൻ പാ​പ്പ​ച്ച​ൻ ഡാ​നി​യേ​ൽ (77) ഷിക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു.

ചെ​ങ്ങ​ന്നൂ​ർ പ​ള്ളി​ത്താ​ഴെ​ത്തി​ൽ സാ​റാ​മ്മ പാ​പ്പ​ച്ച​ൻ (കു​ഞ്ഞു​മോ​ൾ) സ​ഹ​ധ​ർ​മ്മി​ണി​യാ​ണ്. കൃ​പ​ വ​ർഗീ​സ്, ക​ല്പ​ന വ​ർഗീ​സ്, കെ​ൽ​വി​ൻ പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ മ​ക്ക​ളും സി​ജു വ​ർ​ഗീ​സ്, ജി​ജോ വ​ർ​ഗീ​സ്, ഗ്രേ​സ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ മ​രു​മ​ക്ക​ളും (എ​ല്ലാ​വ​രും ഷി​ക്കാ​ഗോ​യി​ൽ).

ബാ​ബു ഡാ​നി​യേ​ൽ ഷി​ക്കാ​ഗോ, ജോ​ർ​ജ് ഡാ​നി​യേ​ൽ (ഇ​ന്ത്യ), രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ വി​കാ​രി സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ൿ​സ്‌ ച​ർ​ച് ഡാ​ളസ് സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണ്.

സം​സ്കാ​ര ശു​ശ്രു​ഷ​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട്.

District News

മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്രം അ​ന്തേ​വാ​സി യ​ശോ​ധ​ര​ൻ അ​ന്ത​രി​ച്ചു

അ​ടൂ​ർ: മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്രം അ​ന്തേ​വാ​സി പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ മൂ​ല​യി​ൽ വീ​ട്ടി​ൽ യ​ശോ​ധ​ര​ൻ (60) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ അ​ന്ത​രി​ച്ചു.

2018ൽ ​അ​ടൂ​ർ പ്ര​ദേ​ശ​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ പൊ​ലി​സ് സം​ര​ക്ഷ​ണാ​ർ​ഥം അ​ടൂ​രി​ലെ മ​ഹാ​ത്മ​ജ​ന​സേ​വ​ന കേ​ന്ദ്രം യാ​ച​ക പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ. ബ​ന്ധു​ക്ക​ൾ ആ​രെ​ങ്കി​ലും തി​രി​ച്ച​റി​ഞ്ഞ് എ​ത്തി​യാ​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി വി​ട്ടു ന​ല്കു​മെ​ന്ന് മ​ഹാ​ത്മാ ജ​ന​സേ​വ​ന കേ​ന്ദ്രം ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് തി​രു​വ​ല്ല അ​റി​യി​ച്ചു.

NRI

 മ​റി​യാ​മ്മ മ​ത്താ​യി​ ന്യൂ​യോ​ർ​ക്കി​ൽ അന്തരിച്ചു

ന്യൂ​യോ​ർ​ക്ക്: പ​രേ​ത​നാ​യ ആ​ക​ല്ലൂ​ർ വ​ർ​ക്കി മ​ത്താ​യി​യു​ടെ (ജോ​യി, NAD, ചു​ണ​ങ്ങും​വേ​ലി) ഭാ​ര്യ, മ​റി​യാ​മ്മ മ​ത്താ​യി (90) ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. റോ​ക്​ല​ൻ​ഡ് കൗ​ണ്ടി​ൽ ദീ​ർ​ഘ​കാ​ല​മാ​യി താ​മ​സി​ച്ചു​വ​രു​ന്നു. മ​ല്ല​പ്പ​ള്ളി കാ​ലാ​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഏ​ലി​യാ​മ്മ ജോ​ർ​ജ് (രാ​ജ​മ്മ) ഗീ​വ​ർ​ഗീ​സ് മ​ത്താ​യി (പ്ര​കാ​ശ്, പ​മോ​ണ) തോ​മ​സ് മ​ത്താ​യി (ബാ​ബു,ഡീ​ട്രോ​യി​റ്റ്) റേ​ച്ചി​ൽ ക​ര​യ്ക്ക​ൽ ( ബീ​ന) മ​രു​മ​ക്ക​ൾ : ജോ​ർ​ജ് തോ​മ​സ് (അ​ടൂ​ർ,) ഷീ​ല, ഷേ​ർ​ലി, ജോ​ർ​ജ് ക​ര​യ്ക്ക​ൽ.

പൊ​തു​ദ​ർ​ശ​നം - ബു​ധ​നാ​ഴ്ച കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള പൊ​തു​ദ​ർ​ശ​നം – വൈകുന്നേരം നാല് മു​ത​ൽ 5.30 വ​രെ, പൊ​തു​ദ​ർ​ശ​നം - വൈകുന്നേരം ആറ് മു​ത​ൽ എട്ട് വ​രെ.

സം​സ്കാ​ര ശു​ശ്രൂ​ഷ – വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ 10 വ​രെ സെന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ.


St. John’s Orthodox Church 331 Blaisdell Rd., Orangeburg, New York 10962
തു​ട​ർ​ന്ന് Garden of Memories, 300 Soldier Hill Road, Township of Washington, New Jersey 07676-ലെ ​മ​സോ​ളി​യ​ത്തി​ൽ സം​സ്കാ​രം ന​ട​ക്കും.

District News

എ​ഴു​ത്തു​കാ​രി ഡോ. ​ടി. അ​നി​ത​കു​മാ​രി അന്തരിച്ചു

കോ​ഴി​ക്കോ​ട്: എ​ഴു​ത്തു​കാ​രി​യും അ​ധ്യാ​പി​ക​യു​മാ​യി​രു​ന്ന ഡോ. ​ടി. അ​നി​ത​കു​മാ​രി (63) അ​ന്ത​രി​ച്ചു. അ​ര്‍​ബു​ദ​രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ കോ​ഴി​ക്കോ​ട്ടാ​യി​രു​ന്നു അ​ന്ത്യം. കാ​ലി​ക്ക​ട്ട് വാ​ഴ്‌​സി​റ്റി​യി​ല്‍ കൊ​മേ​ഴ്‌​സ് വി​ഭാ​ഗം അ​സി. പ്ര​ഫ​സ​റാ​യ മ​ക​ള്‍ ഡോ. ​അ​പ​ര്‍​ണ​യോ​ടൊ​പ്പം വാ​ഴ്‌​സി​റ്റി​ക്കു സ​മീ​പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന് ​തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ക​വാ​ട​ത്തി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ സ​ജീ​വ് ര​വി (നാ​ഷ​ണ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ഡെ​വ​ല​പ്പിം​ഗ് ഓ​ഫീ​സ​ര്‍). അ​ധ്യാ​പ​ന-​ഗ​വേ​ഷ​ണ മേ​ഖ​ല​യി​ല്‍ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച മ​ല​യാ​ളം പ്ര​ഫ​സ​റാ​യി​രു​ന്നു അ​നി​ത​കു​മാ​രി.

കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജ്, ചേ​ര്‍​ത്ത​ല, ചാ​ത്ത​ന്നൂ​ര്‍, ചേ​ള​ന്നൂ​ര്‍, ക​ണ്ണൂ​ര്‍ എ​സ്എ​ന്‍. കോ​ള​ജു​ക​ളി​ല്‍ ദീ​ര്‍​ഘ​കാ​ലം അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ന്ന് തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ന്‍ മ​ല​യാ​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​ഫ​സ​റാ​യും സാ​ഹി​ത്യ ഫാ​ക്ക​ല്‍​റ്റി ഡീ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

ച​ല​ച്ചി​ത്ര സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് അം​ഗ​വു​മാ​യി​രു​ന്നു. മ​ല​യാ​ള തി​ര​ക്ക​ഥാ ച​രി​ത്ര​പ​ഠ​ന​ത്തി​ന് യു​ജി​സി​യു​ടെ പോ​സ്റ്റ്-​ഡോ​ക്ട​റ​ല്‍ അ​വാ​ര്‍​ഡും ഫെ​ലോ​ഷി​പ്പും നേ​ടി​യി​ട്ടു​ണ്ട്. പൂ​ന ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്ന് ഫി​ലിം അ​പ്രി​സി​യേ​ഷ​ന്‍ കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി.

മി​ക​ച്ച അ​ധ്യാ​പി​ക​യ്ക്കു​ള്ള പു​ര​സ്‌​കാ​രം, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ ചെ​റു​ക​ഥാ പു​ര​സ്‌​കാ​രം (നാ​ലു​ത​വ​ണ), ഡോ. ​കെ.​എം. ജോ​ര്‍​ജ് സ്മാ​ര​ക ഗ​വേ​ഷ​ണ പു​ര​സ്‌​കാ​രം-2007, മി​ക​ച്ച ച​ല​ച്ചി​ത്ര ഗ്ര​ന്ഥ​ത്തി​നു​ള്ള ഫി​ലിം ക്രി​ട്ടി​ക്‌​സ് അ​വാ​ര്‍​ഡ്-2007, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ താ​യാ​ട്ട് അ​വാ​ര്‍​ഡ്-1987, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ണി​യ​ന്‍ നോ​വ​ല്‍ അ​വാ​ര്‍​ഡ്-1987 എ​ന്നി​വ​യ്ക്ക് അ​ര്‍​ഹ​യാ​യി​ട്ടു​ണ്ട്. സൂ​സ​ന്ന​യ്ക്ക് പ​റ​യാ​നു​ള്ള​ത്, ഒ​രു ഫെ​മി​നി​സ്റ്റി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ, സാ​ന്ത്വ​ന​ത്തി​ന്‍റെ സ​ന്ധ്യ, പ​ദ്മ​രാ​ജ​ന്‍: സി​നി​മ, സാ​ഹി​ത്യം, ജീ​വി​തം, ഭ്ര​മാ​ത്മ​ക​ത​യു​ടെ വ​സ​ന്ത​ങ്ങ​ള്‍ എ​ന്നീ കൃ​തി​ക​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്.

Kerala

ബാലസാഹിത്യകാരൻ ടികെഡി മുഴപ്പിലങ്ങാട് അന്തരിച്ചു

മു​​ഴ​​പ്പി​​ല​​ങ്ങാ​​ട്: പ്ര​​ശ​​സ്ത ബാ​​ലസാ​​ഹി​​ത്യ​​കാ​​ര​​നും ക​​ലാ-​​സാം​​സ്കാ​​രി​​ക മേ​​ഖ​​ല​​ക​​ളി​​ലെ നി​​റ​​സാ​​ന്നി​​ധ്യ​​വു​​മാ​​യ ടി​​കെ​​ഡി മു​​ഴ​​പ്പി​​ല​​ങ്ങാ​​ട് (തൈ​​ക്ക​​ണ്ടി കു​​ന്നു​​മ്പ്ര​​ത്ത് ദാ​​മോ​​ദ​​ര​​ൻ -80) അ​​ന്ത​​രി​​ച്ചു. ക​​ഴി​​ഞ്ഞ18​​ന് മു​​ഴ​​പ്പി​​ല​​ങ്ങാ​​ട്ട് ദേ​​ശീ​​യ​​പാ​​ത മു​​റി​​ച്ചു ക​​ട​​ക്ക​​വേ ഓ​​മ്നി വാ​​ൻ ഇ​​ടി​​ച്ച് കോ​​ഴി​​ക്കോ​​ട് ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കേ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ​​യാ​​യി​​രു​​ന്നു അ​​ന്ത്യം.


മു​​ഴ​​പ്പി​​ല​​ങ്ങാ​​ട് പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു ശേ​​ഷം ടി​​കെ​​ഡി മു​​ഴ​​പ്പി​​ല​​ങ്ങാ​​ടി​​ന്‍റെ സം​​സ്കാ​​ര​​ച്ച​​ട​​ങ്ങു​​ക​​ൾ ഔ​​ദ്യോ​​ഗി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ ഇ​​ന്നു രാ​​വി​​ലെ11 ന് ​​മു​​ഴ​​പ്പി​​ല​​ങ്ങാ​​ട് പ​​ഞ്ചാ​​യ​​ത്ത് ശ്മ​​ശാ​​ന​​ത്തി​​ൽ ന​​ട​​ക്കും. ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ​​യും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റേ​​യും പേ​​രി​​ൽ ജി​​ല്ലാ ക​​ള​​ക്ട​​ർ പു​​ഷ്പ​​ച​​ക്രം സ​​മ​​ർ​​പ്പി​​ക്കും.

കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി അ​​വാ​​ർ​​ഡ്, ബാ​​ല​​സാ​​ഹി​​ത്യ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് അ​​വാ​​ർ​​ഡ്, കേ​​ര​​ള നാ​​ട​​ക സം​​ഗീ​​ത അ​​ക്കാ​​ദ​​മി ഗു​​രു​​പൂ​​ജ അ​​വാ​​ർ​​ഡ് തു​​ട​​ങ്ങി നി​​ര​​വ​​ധി പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ല​​ഭി​​ച്ച എ​​ഴു​​ത്തു​​കാ​​ര നാ​​ണ്. ക​​ഥാ​​കൃ​​ത്ത്, നോ​​വ​​ലി​​സ്റ്റ്, ക​​വി, ബാ​​ല​​സാ​​ഹി​​ത്യ​​കാ​​ര​​ൻ, ഗാ​​ന​​ര​​ച​​യി​​താ​​വ്, നാ​​ട​​ക ര​​ച​​യി​​താ​​വും സം​​വി​​ധാ​​യ​​ക​​നും, പ​​ത്രാ​​ധി​​പ​​ർ, പ്ര​​സാ​​ധ​​ക​​ൻ, പ്ര​​ഭാ​​ഷ​​ക​​ൻ, ക​​ലാ പ​​രി​​ശീ​​ല​​ക​​ൻ, മേ​​ക്ക​​പ്പ്മാ​​ൻ തു​​ട​​ങ്ങി സ​​ർ​​വ മേ​​ഖ​​ല​​ക​​ളി​​ലും വ്യ​​ക്തി​​മു​​ദ്ര പ​​തി​​പ്പി​​ച്ച ടി​​കെ​​ഡി വി​​വി​​ധ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി നൂ​​റോ​​ളം പു​​സ്ത​​കങ്ങ​​ൾ ര​​ചി​​ച്ചി​​ട്ടു​​ണ്ട്. ഇ​​വ​​യി​​ൽ പ​​ല​​തും ബെ​​സ്റ്റ് സെ​​ല്ല​​റു​​ക​​ളാ​​ണ്. തു​​റ​​മു​​ഖ വ​​കു​​പ്പി​​ൽ ജീ​​വ​​ന​​ക്കാ​​ര​​നാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹ​​ത്തി​​ന് പി​​ന്നീ​​ട് റ​​വ​​ന്യു വ​​കു​​പ്പി​​ൽ ഉ​​ദ്യോ​​ഗം ല​​ഭി​​ച്ചെ​​ങ്കി​​ലും സാ​​ഹി​​ത്യം ത​​ന്‍റെ മു​​ഴു​​സ​​മ​​യ മേ​​ഖ​​ല​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പ​​തി​​നേ​​ഴാം വ​​യ​​സി​​ൽ എ​​ഴു​​തി​​ത്തു​​ട​​ങ്ങി​​യ ടി​​കെ​​ഡി​​യു​​ടെ വി​​വി​​ധ നാ​​ട​​ക​​ങ്ങ​​ൾ ആ​​കാ​​ശ​​വാ​​ണി​​യി​​ലും ദൂ​​ര​​ദ​​ർ​​ശ നി​​ലും സം​​പ്രേ​​ഷ​​ണം ചെ​​യ്തി​​ട്ടു​​ണ്ട്.പ​​രേ​​ത​​രാ​​യ ക​​ണ്ണ​​ച്ചാ​​ങ്ക​​ണ്ടി ശ​​ങ്ക​​ര​​ൻ -ടി.​​കെ. ക​​ല്യാ​​ണി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. ഭാ​​ര്യ: പ​​രേ​​ത​​യാ​​യ ഉ​​ഷ. മ​​ക്ക​​ൾ: ശ്രീ​​ജി​​ത് പ്ര​​സാ​​ദ്, ശ്രീ​​സം​​ഗീ​​ത, ശ്രീ​​ഷി​​ത.

Kerala

പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ വ​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് പൊ​ള്ള​ലേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. പേ​ട്ട എ​സ്എ​ൻ ന​ഗ​ർ ഹൗ​സ് ന​മ്പ​ർ 55 തു​ണ്ടു​വി​ളാ​ക​ത്തെ വീ​ട്ടി​ൽ ര​മാ​ദേ​വി (52) ആ​ണ് മ​രി​ച്ച​ത്. 

ചൊവ്വാഴ്ച രാ​വി​ലെ എട്ടോടെയാണ് ഇ​വ​ർ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ മൂ​ല​മു​ള്ള വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 

50 ശ​തമാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ ര​മാ​ദേ​വി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ട്രോ​മ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആറോടെയായിരുന്നു മരണം. 


ഗി​രീ​ശ​നാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: അ​നു​ജ, അ​ഞ്ജു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​ക്ക് മു​ട്ട​ത്ത​റ മോ​ക്ഷ ക​വാ​ട​ത്തി​ൽ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒമ്പതിന് നടക്കും.

NRI

എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​ടി. പൗ​ലോ​സ് അ​ന്ത​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: പ്ര​സി​ദ്ധ എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ പി.​ടി. പൗ​ലോ​സ് (79, പു​ന്ന​ത്ത​നാ​ട്ടു പു​ത്ത​ൻ പു​ര​യി​ൽ തെ​ക്കേ​ട​ത്തു വീ​ട്) അ​ന്ത​രി​ച്ചു.

സാ​ഹി​ത്യ​നു​ള്ള കേ​ര​ള സെ​ന്‍റ​റി​ന് പു​റ​മെ ഇ-​മ​ല​യാ​ളി​യു​ടെ അ​വാ​ർ​ഡ് ജേ​താ​വും പ്ര​വാ​സ സാ​ഹി​ത്യ​കാ​ര​നു​മാ​യ പി.​ടി. പൗ​ലോ​സ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി​യാ​ണ്.

1968 മു​ത​ൽ കാ​ൽ നൂ​റ്റാ​ണ്ടു​കാ​ലം ക​ൽ​ക്ക​ട്ട​യി​ലും പി​ന്നീ​ട് 15 വ​ർ​ഷം കൊ​ച്ചി​യി​ലും പ്ര​വ​ർ​ത്തി​ച്ചു. 2010 മു​ത​ൽ ന്യൂ​യോ​ർ​ക്കി​ലെ ഫ്രാ​ങ്ക്ളി​ൻ സ്ക്വ​യ​റി​ൽ താ​മ​സി​ക്കു​ന്നു. ന്യൂ​യോ​ർ​ക്ക് സ​ർ​ഗ​വേ​ദി​യു​ടെ അ​മ​ര​ക്കാ​രി​ൽ ഒ​രാ​ളാ​ണ്.

ക​ൽ​ക്ക​ട്ട മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​കാം​ഗ​വും പ്ര​സി​ഡ​ന്‍റും ബം​ഗാ​ൾ റാ​ഷ​ണ​ലി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ മെ​മ്പ​റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ക​ൽ​ക്ക​ട്ട​യി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​നം, നാ​ട​കം (ന​ട​ൻ, സം​വി​ധാ​യ​ക​ൻ) എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്തെ അ​റി​യ​പ്പെ​ടാ​ത്ത ക​ഥ​ക​ൾ പു​റ​ത്തു​വി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വ​ധ​ഭീ​ഷ​ണി നേ​രി​ട്ടി​ട്ടു​ണ്ട്.

നാ​ട​ക​ങ്ങ​ളും ക​ഥ​ക​ളും ലേ​ഖ​ന​ങ്ങ​ളു​മാ​യി ആ​റ് പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. "കു​ഡോ​സ്' ആ​ണ് ആ​ദ്യം പ്ര​സി​ദ്ധീ​ക​രി​ച്ച നാ​ട​കം.

ഭാ​ര്യ: മേ​രി പൗ​ലോ​സ്, മ​ക​ൾ: സ്മി​ത പോ​ൾ, മ​രു​മ​ക​ൻ: ജെ​നു പോ​ൾ.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 11 വ​രെ പൊ​തു​ദ​ർ​ശ​നം (കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് മാ​ത്രം). സം​സ്കാ​രം പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം (2175 jericho turnpike ny 11040) ​തു​ട​ർ​ന്ന് ക്രി​മേ​ഷ​ൻ ലോം​ഗ് ഐ​ല​ൻ​ഡി​ൽ.

Kerala

പാവകളി കലയിലെ വിസ്മയം; പത്മശ്രീ മൂഴിക്കൽ പങ്കജാക്ഷി അന്തരിച്ചു

കോ​ട്ട​യം: പ്ര​ശ​സ്ത നോ​ക്കു​വി​ദ്യ പാ​വ​ക​ളി ക​ലാ​കാ​രി​യും പ​ത്മ​ശ്രീ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ മൂ​ഴി​ക്ക​ൽ പ​ങ്ക​ജാ​ക്ഷി (പ​ങ്ക​ജാ​ക്ഷി അ​മ്മ) അ​ന്ത​രി​ച്ചു. ഇ​ന്ന് രാ​വി​ലെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കോ​ട്ട​യം ജി​ല്ല​യി​ലെ മോ​നി​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​ണ്.

പ​ര​മ്പ​രാ​ഗ​ത പാ​വ​ക​ളി ക​ലാ​രൂ​പ​ത്തി​ന് ന​ൽ​കി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് 2020-ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ഇ​വ​രെ ആ​ദ​രി​ച്ച​ത്. ഫോ​ക് ലോ​ർ അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡും ഫെ​ല്ലോ​ഷി​പ്പും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലും ഈ ​പ​ങ്ക​ജാ​ക്ഷി അ​മ്മ​യെ​ക്കു​റി​ച്ചു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​ണ്ട്.

പ​തി​നൊ​ന്നാം വ​യ​സ് മു​ത​ൽ പാ​വ​ക​ളി രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന പ​ങ്ക​ജാ​ക്ഷി അ​മ്മ, ഫ്രാ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഈ ​പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പം അ​വ​ത​രി​പ്പി​ച്ച് അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. പാ​വ​ക​ളി ക​ലാ​കാ​ര​ന്മാ​രാ​യി​രു​ന്ന മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നാ​ണ് ഈ ​ക​ല​യു​ടെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ അ​ഭ്യ​സി​ച്ച​ത്. നോ​ക്കു​വി​ദ്യ പാ​വ​ക​ളി എ​ന്ന അ​പൂ​ർ​വ ക​ല​യെ വ​രും​ത​ല​മു​റ​യ്ക്കാ​യി നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഇവ​ർ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

Movies

സം​ഗീ​ത സം​വി​ധാ​യ​ക​ൻ കൊ​ച്ചി​ൻ അ​ല​ക്സ് അ​ന്ത​രി​ച്ചു  

സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ എ​ൻ.​എ. അ​ല​ക്‌​സ് (കൊ​ച്ചി​ൻ അ​ല​ക്‌​സ്- 82) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ചെ​ന്നൈ​യി​ലാ​യി​രു​ന്നു അ​ന്ത്യം. കു​ണ്ട​ന്നൂ​ർ നെ​ടും​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​യ കൊ​ച്ചി​ൻ അ​ല​ക്സ് കാ​ല​ങ്ങ​ളാ​യി ചെ​ന്നൈ​യി​ലാ​ണ് താ​മ​സം.

1981-ൽ ​പു​റ​ത്തി​റ​ങ്ങി​യ നീ​യ​രി​കെ ഞാ​ൻ അ​ക​ലെ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സം​ഗീ​ത​സം​വി​ധാ​യ​ക​നെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യ​ത്.

സ്‌​നേ​ഹ സ​മ്മാ​നം, ലി​ല്ലി​പ്പൂ​ക്ക​ൾ ചു​വ​ന്ന​പ്പോ​ൾ, ജ​ൻ​മ​ശ​ത്രു, കാ​മ​ലോ​ല തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യി​രു​ന്നു. ഒ​ട്ടേ​റെ ആ​ൽ​ബ​ങ്ങ​ൾ​ക്കും നാ​ട​ക​ഗാ​ന​ങ്ങ​ൾ​ക്കും ഈ​ണം ന​ൽ​കു​ക​യും പാ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കെ.​ജെ. യേ​ശു​ദാ​സ്, വാ​ണി ജ​യ​റാം, എ​സ്.​പി ബാ​ല​സു​ബ്ര​ഹ്മ​ണ്യം, എ​സ്. ജാ​ന​കി, സു​ജാ​ത മോ​ഹ​ൻ, എം.​ജി. ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ ഗാ​യ​ക​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത​ത്തി​ൽ പാ​ടി​യി​ട്ടു​ണ്ട്. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള ക​ലൈ​ഞ്ജ​ർ ക​ണ്ണ​ദാ​സ​ന്‍റെ പ്ര​മു​ഖ നാ​ട​ക​ട്രൂ​പ്പി​ലും ഇ​ദ്ദേ​ഹം ഏ​റെ​നാ​ൾ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ: ലി​ല്ലി (ല​ളി​ത). മ​ക്ക​ൾ: എ. ​വി​മ​ൽ ആ​ന്‍റ​ണി, എ​ൻ.​എ. രാ​ജീ​വ് സോ​ള​മ​ൻ. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ചെ​ന്നൈ​യി​ൽ.

 

 

Movies

ജു​റാ​സി​ക് പാ​ർ​ക്കി​ലെ ഡോ. ​അ​ല​ൻ; ഹോ​ളി​വു​ഡ് ന​ട​ൻ​ സാം ​നീ​ൽ അ​ന്ത​രി​ച്ചു  

ജു​റാ​സി​ക് പാ​ർ​ക്ക് സി​നി​മ​ക​ളി​ല്‍ ഡോ. ​അ​ല​ൻ ഗ്രാ​ൻ​ഡ് എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ആ​രാ​ധ​ക​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ ഹോ​ളി​വു​ഡ് ന​ട​ൻ സാം ​നീ​ൽ (78) അ​ന്ത​രി​ച്ചു.

അ​ർ​ബു​ദ​ബാ​ധി​ത​നാ​യി​രു​ന്നെ​ങ്കി​ലും അ​തി​ൽ നി​ന്നും മു​ക്ത​നാ​യെ​ന്ന് അ​ദ്ദേ​ഹം ഏ​പ്രി​ലി​ൽ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പെ​ട്ടെ​ന്നാ​യി​രു​ന്നു സാ​മി​ന്‍റെ അ​ന്ത്യം.

2023-ൽ ​സ്റ്റേ​ജ് ത്രീ ​ആ​ൻ​ജി​യോ ഇ​മ്മ്യൂ​ണോ​ബ്ലാ​സ്റ്റി​ക് ടി-​സെ​ൽ ലിം​ഫോ​മ (ഒ​രു ത​രം ര​ക്ത​ത്തി​ലെ അ​ർ​ബു​ദം) സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സാം ​നീ​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം കീ​മോ​തെ​റാ​പ്പി​ക്ക് വി​ധേ​യ​നാ​യി​രു​ന്നു.

മൂ​ന്നാം ഘ​ട്ട കാ​ൻ​സ​ർ ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം താ​ൻ രോ​ഗ​മു​ക്ത​നാ​യെ​ന്ന് ഏ​പ്രി​ലി​ൽ താ​രം അ​റി​യി​ച്ചി​രു​ന്നു.

ജു​റാ​സി​ക് പാ​ർ​ക്ക് കൂ​ടാ​തെ ദി ​പി​യാ​നോ, ഡെ​ഡ് കാം, ​ദി ഹ​ണ്ട് ഫോ​ർ റെ​ഡ് ഒ​ക്ടോ​ബ​ർ തു​ട​ങ്ങി​യ പ്ര​ശ​സ്ത സി​നി​മ​ക​ളി​ലും, പീ​ക്കി ബ്ലൈ​ൻ​ഡേ​ഴ്‌​സ് പോ​ലു​ള്ള ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.

NRI

ബ്രി​ജ​ത് ഫി​ലി​പ്പ് മാ​ത്യു ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബ്രി​ജി​ൽ ഫി​ലി​പ്പ് മാ​ത്യു (45) അ​ന്ത​രി​ച്ചു.

പൊ​തു​ദ​ർ​ശ​നം തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ് മു​ത​ൽ എ​ട്ട് വ​രെ റെ​സ്റ്റ്ലാ​ൻ​ഡ് ഫ്യൂ​ണ​റ​ൽ ഹോം 13005 Greenville Avenue, Dallas, TX 75243-​ൽ ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​അ​തേ സ്ഥ​ല​മാ​യ റെ​സ്റ്റ്ലാ​ൻ​ഡ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് റെ​സ്റ്റ്ലാ​ൻ​ഡ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ സം​സ്കാ​രം ന​ട​ത്ത​പ്പെ​ടും.

സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കാ​ൽ​വ​റി പെ​ന്ത​ക്കോ​സ്ത​ൽ ച​ർ​ച്ച്, 725 W Arapaho Rd., Richardson, TX 75080-ൽ ​അ​നു​ശോ​ച​ന സ​മ്മേ​ള​ന​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

ബ്രി​ജി​ൽ ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് മ​ല​യാ​ളി സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ന്നു.

NRI

ത​ങ്ക​ച്ച​ൻ യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു

കൊ​ല്ലം: പു​ത്തൂ​ർ കാ​രി​ക്ക​ൽ പ്ലാ​ക്കാ​ല ഹെ​ബ്രോ​ൺ വീ​ട്ടി​ൽ ത​ങ്ക​ച്ച​ൻ യോ​ഹ​ന്നാ​ൻ (82) അ​ന്ത​രി​ച്ചു. ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​ലെ​യും സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയി​ലെ​യും മുൻ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. മൃതദേഹം രാ​വി​ലെ ഒമ്പതിന് ഭവനത്തി​ൽ എ​ത്തി​ക്കു​ന്ന​തും ഉ​ച്ച​യ്ക്ക് ഒന്നിന് ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​തു​മാ​ണ്.

തു​ട​ർ​ന്ന് കാ​രി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സം​സ്കാ​രം ന​ട​ത്തു​ന്ന​താ​ണ്.

ഭാ​ര്യ: കു​ഞ്ഞു​മോ​ൾ ത​ങ്ക​ച്ച​ൻ (ക​ട​മ്പ​നാ​ട് പു​ല്ലാ​ഞ്ഞി​വി​ള കു​ടും​ബാം​ഗം). മ​ക്ക​ൾ: ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ ന്യൂ ​ജ​ഴ്‌​സി (നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന പ്ര​തി​നി​ധി), അ​ല​ക്സാ​ണ്ട​ർ ത​ങ്ക​ച്ച​ൻ, ഫിലഡൽഫിയ (സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് അം​ഗം).

മ​രു​മ​ക്ക​ൾ: അ​നി​ത ഫി​ലി​പ്പ് (ട്ര​സ്റ്റി, സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, മൗ​ണ്ട് ഒ​ലീ​വ്), ആ​ൻ ജേ​ക്ക​ബ് (ഫിലഡൽഫിയ).

hashtagmediacreationൽ ​ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. (https://youtube.com/live/26q0nUPLC68?feature=share).

കൂടുതൽ വിവരങ്ങൾക്ക്: 8606888649.

NRI

ഫി​ലോ​മി​ന ആ​ന്‍റ​ണി ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു

ഷി​ക്കാ​ഗോ: എ​ട​ത്വ പ​ള്ളി​പ്പ​റ​മ്പി​ൽ ഫി​ലോ​മി​ന ആ​ന്‍റ​ണി (58) ഷി​ക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ക​ത്തീ​ഡ്ര​ലി​ൽ.

പ​രേ​ത ഷി​ക്കാ​ഗോ എ​ഡ്വേ​ർ​ഡ് ഹൈ​ൻ​സ് ജൂ​ണി​യ​ർ മി​ലി​ട്ട​റി വിഎ ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വ്: ആ​ന്‍റ​ണി വ​ർ​ഗീ​സ് (അ​ന്തോ​നി​ച്ച​ൻ). മ​ക്ക​ൾ: ഡോ.​സ്റ്റെ​ഫി ആ​ന്‍റ​ണി, ഡോ. ​ഡൊ​മി​നി​ക് ആ​ന്‍റ​ണി (ഷി​ക്കാ​ഗോ). മ​രു​മ​ക​ൻ: ദീ​പു ജോ​സ് (ഷി​ക്കാ​ഗോ).

Kerala

ഫാ. ​ഏബ്രഹാം പ​ള്ളി​വാ​തു​ക്ക​ൽ അ​ന്ത​രി​ച്ചു

കോ​​​​ഴി​​​​ക്കോ​​​​ട്: ക്രൈ​​​​സ്ത​​​​വ യു​​​​വ​​​​ജ​​​​ന പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​യ ജീ​​​​സ​​​​സ് യൂ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​കാം​​​​ഗ​​​​വും ഈ​​​​ശോ​​​​സ​​​​ഭാം​​​​ഗ​​​​വു​​​​മാ​​​​യ ഫാ. ​​​​ഏബ്രഹാം പ​​​​ള്ളി​​​​വാ​​​​തു​​​​ക്ക​​​​ൽ എ​​​​സ്ജെ ( 86) അ​​​​ന്ത​​​​രി​​​​ച്ചു. സം​​​​സ്‌​​​​കാ​​​​രം ഇ​​​​ന്ന് ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​മ​​​​ലാ​​​​പ്പ​​​​റ​​​​മ്പ് ക്രൈ​​​​സ്റ്റ് ഹാ​​​​ള്‍ പ​​​​ള്ളി​​​​യി​​​​ല്‍.

വാ​​​​ര്‍​ധ​​​​ക്യ​​​​സ​​​​ഹ​​​​ജ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ങ്ങ​​​​ളെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹം കോ​​​​ഴി​​​​ക്കോ​​​​ട് ക്രൈ​​​​സ്റ്റ് ഹാ​​​​ള്‍ ജെ​​​​സ്യൂ​​​​ട്ട് ഹൗ​​​​സി​​​​ലാ​​​​ണ് അ​​​​ന്ത​​​​രി​​​​ച്ച​​​​ത്. ജീ​​​​സ​​​​സ് യൂ​​​​ത്ത് പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​കാ​​​​ല ആ​​​​നി​​​​മേ​​​​റ്റ​​​​ർ​​​​മാ​​​​രി​​​​ൽ ഒ​​​​രാ​​​​ളെ​​​​ന്ന നി​​​​ല​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹം ത​​​ന്‍റെ പൗ​​​​രോ​​​​ഹി​​​​ത്യ ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും യു​​​​വ​​​​ജ​​​​ന സു​​​​വി​​​​ശേ​​​​ഷ​​​​വ​​​​ത്ക​​​​ര​​​​ണം, വി​​​​ശ്വാ​​​​സ രൂ​​​​പീ​​​​ക​​​​ര​​​​ണം എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യി നീ​​​​ക്കി​​​​വ​​​​ച്ചു.

ജീ​​​​സ​​​​സ് യൂ​​​​ത്ത് പ്ര​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ഭ​​​​യ്ക്കു​​​​ള്ളി​​​​ൽ ഒ​​​​രു ഊ​​​​ർ​​​​ജ​​​​സ്വ​​​​ല​​​​മാ​​​​യ ശ​​​​ക്തി​​​​യാ​​​​യി രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ നി​​​​ര്‍​ണാ​​​​യ​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ല്‍ അ​​​​ദ്ദേ​​​​ഹം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. 1939 ഡി​​​​സം​​​​ബ​​​​ര്‍ 11ന് ​​​​ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ല​​​​യി​​​​ലെ ക​​​​രു​​​​വാ​​​​റ്റ​​​​യി​​​​ൽ പ​​​​രേ​​​​ത​​​​രാ​​​​യ ചെ​​​​റി​​​​യാ​​​​ന്‍-​​​​അ​​​​ന്ന​​​​മ്മ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​യി ജ​​​​നി​​​​ച്ചു.

പ​​​​രേ​​​​ത​​​​രാ​​​​യ എം.​​​​സി. ജോ​​​​സ​​​​ഫ്, എം.​​​​സി. നൈ​​​​നാ​​​​ന്‍, സി​​​​സ്റ്റ​​​​ര്‍ സ്‌​​​​കോ​​​​ളാ​​​​സ്റ്റി​​​​ക്ക എ​​​​സ്ഡി, സി​​​​സ്റ്റ​​​​ര്‍ ജെ​​​​ര്‍​ത്രൂ​​​​ഡ് ഹോ​​​​ളി​​​​ക്രോ​​​​സ്, സി​​​​സ്റ്റ​​​​ര്‍ മേ​​​​രി​​​​ഗ്രേ​​​​സ് എ​​​​ഫ്സി​​​​സി, സി​​​​സ്റ്റ​​​​ര്‍ മേ​​​​രി ഡൊ​​​​ളോ​​​​റ​​​​സ് സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്‌​​​​സ് ല​​​​യ​​​​ണ്‍​സ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍.

1958 മേ​​​​യ് 17ന് ​​​​ഈ​​​​ശോ​​​​സ​​​​ഭ​​​​യി​​​​ല്‍ ചേ​​​​ര്‍​ന്നു. 1971 മാ​​​​ര്‍​ച്ച് 15ന് ​​​​പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. പ​​​​ട്ടു​​​​വം ഹോ​​​​ളി​​​​ഫാ​​​​മി​​​​ലി ഇ​​​​ട​​​​വ​​​​ക​​​​യി​​​​ല്‍ സ​​​​ഹ​​​​വി​​​​കാ​​​​രി​​​​യാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ശു​​​​ശ്രൂ​​​​ഷാ​​​​ജീ​​​​വി​​​​തം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

Kerala

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ.​ആ​ർ.​എ​സ് ബാ​ബു അ​ന്ത​രി​ച്ചു

 തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ.​ആ​ർ.​എ​സ് ബാ​ബു(85) അ​ന്ത​രി​ച്ചു. ക​ലാ​കൗ​മു​ദി വാ​രി​ക എ​ഡി​റ്റ​ർ, കേ​ര​ള കൗ​മു​ദി ദി​ന​പ​ത്രം ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ എ​ന്ന നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം പ്ര​സ്ക്ല​ബി​ന്‍റെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജേ​ണ​ലി​സം ഡ​യ​റ​ക്റാ​യും സേ​വ​നം അ​നു​ഷ്‌ഠി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സോ​ഫ്റ്റ്‌​വെ​യ​ർ - മ​ൾ​ട്ടി​മീ​ഡി​യ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ൻ​വി​സ് മ​ൾ​ട്ടി​മീ​ഡി​യ ഫൗ​ണ്ട​ർ-​ചെ​യ​ർ​മാ​നാ​ണ്.

പ​ട്ടം വൃ​ന്ദാ​വ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം പി​ന്നീ​ട്.

NRI

മോൻസ് ഏബ്രഹാം ച​ങ്ങം​ക​രി ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു; സം​സ്കാ​രം ​തി​ങ്ക​ളാ​ഴ്ച

ബ​ർ​ലി​ൻ: ച​ങ്ങ​നാ​ശേ​രി പു​ഴ​വാ​ത് ച​ങ്ങം​ക​രി പ​രേ​ത​നാ​യ സി.​എം ഏ​ബ്ര​ഹാ​മി​ന്‍റെ (അ​പ്പ​ച്ച​ൻ) മ​ക​ൻ മോ​ൻ​സ് ഏ​ബ്ര​ഹാം (72) ജ​ർ​മനി​യി​ൽ അ​ന്ത​രി​ച്ചു.

സം​സ്കാ​രം ജൂ​ൺ 22 ന് ​തി​ങ്ക​ളാ​ഴ്ച ജ​ർ​മ്മ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 1.30 ന് ​ലോ​റ​ഹ് സെ​ന്റ് ബോ​ണി​ഫാ​റ്റി​യൂ​സ് ദൈ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ ഗ്രേ​സി കു​റ​വി​ല​ങ്ങാ​ട് മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: ടി​സ, ടീ​ന, ടി​മോ. മ​രു​മ​ക്ക​ൾ: ജാ​ൻ (ജ​ർ​മ്മ​നി), ക്ളൈ​ൻ​ഡി​ക് (ജ​ർ​മ്മ​നി).​കൊ​ച്ചു​മ​ക​ൻ: ജോ​ൺ മാ​ത്യു ബ​വ​ർ.

സ​ഹോ​ദ​ര​ങ്ങ​ൾ: ഫി​ൽ​സ് എ​ഴു​ത​ന​വ​ലി​യി​ൽ (ജ​ർ​മ്മ​നി), ആ​ൻ്സ് വ​ലി​യ​പ്ലാ​ക്ക​ൽ (ചെ​ന്നൈ), എ​ൽ​സ് മൈ​ക്കാ​ട​ൻ (ജ​ർ​മ്മ​നി), സി​നു പു​തു​പ്പ​ള്ളി (വി​യ​ന്ന), ജോ​മോ​ൻ ച​ങ്ങ​തേ​രി സി​എം​എ ഫ​ർ​ണി​ച്ച​ർ & സ്റ്റീ​ൽ​സ്, റെ​സി കു​ന്നു​തൊ​ട്ടി​യി​ൽ (വി​യ​ന്ന).

International

ഡേവിഡ് ഹോക്നി അന്തരിച്ചു

ല​​​ണ്ട​​​ൻ: ലോ​​​ക​​​പ്ര​​​ശ​​​സ്ത ബ്രി​​​ട്ടീ​​​ഷ് ചി​​​ത്ര​​​കാ​​​ര​​​ൻ ഡേ​​​വി​​​ഡ് ഹോ​​​ക്‌​​​നി (88) അ​​​ന്ത​​​രി​​​ച്ചു. ആ​​​റു പ​​​തി​​​റ്റാ​​​ണ്ടു നീ​​​ണ്ട ക​​​രി​​​യ​​​റി​​​നി​​​ടെ ചി​​​ത്ര​​​ക​​​ലാ​​​രം​​​ഗ​​​ത്ത് ഒ​​​ട്ടേ​​​റെ വി​​​പ്ല​​​വാ​​​ത്മ​​​ക പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

1937ൽ ​​​ബ്രാ​​​ഡ്ഫോ​​​ർ​​​ഡി​​​ൽ ജ​​​നി​​​ച്ച ഹോ​​​ക്നി ബ്രാ​​​ഡ്ഫോ​​​ർ​​​ഡ് കോ​​​ള​​​ജി​​​ലും ല​​​ണ്ട​​​നി​​​ലെ റോ​​​യ​​​ൽ കോ​​​ള​​​ജ് ഓ​​​ഫ് ആ​​​ർ​​​ട്ടി​​​ലു​​​മാ​​​ണ് ക​​​ലാ​​​പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. അ​​​റു​​​പ​​​തു​​​ക​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി.

പോ​​​പ് ആ​​​ർ​​​ട്ടി​​​നു പ്ര​​​ചാ​​​ര​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​ല​​​ത്ത് നി​​​റ​​​ങ്ങ​​​ളും വീ​​​ക്ഷ​​​ണ​​​കോ​​​ണും (പേ​​​ഴ്സ്പെ​​​ക്റ്റീ​​​വ്) സം​​​ബ​​​ന്ധി​​​ച്ച് ചി​​​ത്ര​​​ക​​​ലാ രം​​​ഗ​​​ത്തു​​​ നി​​​ലനിന്നി​​​രു​​​ന്ന പ​​​ര​​​ന്പ​​​രാ​​​ഗ​​​ത രീ​​​തി​​​ക​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ന്ന ക​​​ലാ​​​സൃ​​​ഷ്ടി​​​ക​​​ൾ ഹോ​​​ക്നി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​വ​​​ന്നു. ഫോ​​​ട്ടോ​​​ഗ്ര​​​ഫി​​​യി​​​ൽ അ​​​ഭി​​​നി​​​വേ​​​ശം ക​​​യ​​​റി​​​യ അ​​​ദ്ദേ​​​ഹം ഫോ​​​ട്ടോ​​​ഗ്രാ​​​ഫു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത് ഫോ​​ട്ടോ​​​കൊ​​​ളാ​​​ഷു​​​ക​​​ളും സൃ​​​ഷ്ടി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി.

2005ലാ​​​ണ് ബ്രി​​​ട്ട​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​ത്. പോ​​​ർ​​​ട്രെ​​​യ്റ്റു​​​ക​​​ളും ഒ​​​ട്ടേ​​​റെ പാ​​​ന​​​ലു​​​ക​​​ളി​​​ൽ തീ​​​ർ​​​ക്കു​​​ന്ന പ്ര​​​കൃ​​​തി​​​ദൃ​​​ശ്യ​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​വി​​ശേ​​ഷ​​ത​​​യാ​​​യി​​​രു​​​ന്നു. ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​ക​​​ളെ അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന ഹോ​​​ക്നി ഐ​​​ഫോ​​​ണി​​​ലും ചി​​​ത്ര​​​ങ്ങ​​​ൾ വ​​​ര​​​ച്ചി​​​രു​​​ന്നു.

ബ്രി​​​ട്ടീ​​​ഷ് രാ​​​ജ​​​കു​​​ടും​​​ബം പ​​​ല​​​വ​​​ട്ടം നൈ​​​റ്റ് പ​​​ദ​​​വി ന​​​ല്കി ആ​​​ദ​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും ഹോ​​​ക്നി നി​​​ര​​​സി​​​ച്ചു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​ട്ട്. എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ പോ​​​ർ​​​ട്രെ​​​യ്റ്റ് വ​​​ര​​​യ്ക്കാ​​​നു​​​ള്ള ക്ഷ​​​ണ​​​വും അ​​​ദ്ദേ​​​ഹം ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു.

International

തായ് രാജകുമാരി അന്തരിച്ചു

ബാ​​​ങ്കോ​​​ക്ക്: താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷം അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ തു​​​ട​​​ർ​​​ന്ന ബ​​​ജ്ര​​​കി​​​തി​​​യ​​​ബ രാ​​​ജ​​​കു​​​മാ​​​രി (47) അ​​​ന്ത​​​രി​​​ച്ചു. താ​​​യ്‌​​​ല​​​ൻ​​​ഡ് രാ​​​ജാ​​​വാ​​​യ വാ​​​ജി​​​റ​​​ലോം​​​ഗ്കോ​​​ണി​​​ന്‍റെ ഏ​​​ഴു മ​​​ക്ക​​​ളി​​​ൽ മൂ​​​ത്ത​​​യാ​​ളാ​​​ണ്.

2022 ഡി​​​സം​​​ബ​​​റി​​​ൽ നാ​​​യ​​​ക​​​ളു​​​മാ​​​യി സ​​​മ​​​യം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ രാ​​​ജ​​​കു​​​മാ​​​രി പി​​​ന്നീ​​​ട് ബോ​​​ധം വീ​​​ണ്ടെ​​​ടു​​​ത്തി​​​ല്ല. അ​​​ണു​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പി​​​ലു​​​ണ്ടാ​​​യ വ്യ​​​ത്യാ​​​സ​​​മാ​​​ണ് കാ​​​ര​​​ണ​​​മെ​​​ന്ന് ഡോ​​​ക്‌​​​ട​​​ർ​​​മാ​​​ർ പ​​​റ​​​ഞ്ഞ​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ കോ​​​ർ​​​ണ​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ​​​ഠി​​​ച്ച രാ​​​ജ​​​കു​​​മാ​​​രി അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​യി​​​രു​​​ന്നു.

യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ, ഓ​​​സ്ട്രി​​​യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ തു​​​ട​​​ങ്ങി​​​യ പ​​​ദ​​​വി​​​ക​​​ൾ വ​​​ഹി​​​ച്ചി​​​രു​​​ന്നു. 2021ൽ ​​​വാ​​​ജി​​​റ​​​ലോം​​​ഗ്കോ​​​ൺ രാ​​​ജാ​​​വി​​​ന്‍റെ അം​​​ഗ​​​ര​​​ക്ഷ​​​ക മേ​​​ധാ​​​വി​​​യാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ട്ടു.

Movies

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ പി.​ഭാ​ര​തി​രാ​ജ അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്ര​ശ​സ്ത തമിഴ് സം​വി​ധാ​യ​ക​ൻ പി.​ഭാ​ര​തി​രാ​ജ (84) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ക​ൻ മ​നോ​ജി​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തി​ന് പി​ന്നാ​ലെ ഭാ​ര​തി​രാ​ജ​യു​ടെ ആ​രോ​ഗ്യം മോ​ശ​മാ​യി​രു​ന്നു.

തമിഴ് സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്രാ​മീ​ണ ക​ഥ​ക​ൾ​ക്ക് പു​ന​ർ​നി​ർ​വ​ച​നം ന​ൽ​കു​ക​യും നി​ര​വ​ധി പു​തി​യ ക​ലാ​കാ​ര​ന്മാ​രെ സി​നി​മ​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യും ചെ​യ്ത സം​വി​ധാ​യ​ക​നാ​ണ് അ​ദ്ദേ​ഹം.

ആ​റ് ത​വ​ണ ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യി​ട്ടു​ണ്ട്. 2004-ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചു. 1977 ൽ ​പ​തി​നാ​റ് വ​യ​തി​നി​ലെ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ടാ​ണ് ഭാ​ര​തി​രാ​ജ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

2020-പു​റ​ത്തി​റ​ങ്ങി​യ 'മീ​ണ്ടും ഒ​രു മ​ര്യാ​ദൈ' എ​ന്ന സി​നി​മ​യാ​ണ് അ​ദ്ദേ​ഹം അ​വ​സാ​നം സം​വി​ധാ​നം ചെ​യ്ത​ത്. അ​ന്ന​ക്കൊ​ടി (2013), ബൊ​മ്മ​ലാ​ട്ടം(2009), ക​ൺ​ക​ളാ​ൽ കൈ​തു​ചെ​യ് (2004), ഈ​ര നി​ലം (2003), ക​ട​ൽ പൂ​ക്ക​ൾ (2001), താ​ജ്മ​ഹാ​ൽ (1999), അ​ന്തി​മ​ന്താ​രൈ (1996), ക​രു​ത്ത​മ്മാ (1995), പ​ചു​മ്പൊ​ൻ (1995) തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​നാ​ണ്.

2013-ലെ ​കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ്ണ​യ ജൂ​റി​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ 'തു​ട​രും' എന്ന സി​നി​മ​യിൽ പ​ഴ​യ​കാ​ല സ്റ്റ​ണ്ട് മാ​സ്റ്റ​റു​ടെ വേ​ഷ​ത്തി​ൽ ഭാ​ര​തി​രാ​ജ എ​ത്തി​യി​രു​ന്നു.

NRI

മ​ല​പ്പു​റം സ്വ​ദേ​ശി ജി​ദ്ദ​യി​ൽ അ​ന്ത​രി​ച്ചു

ജി​ദ്ദ: മ​ല​പ്പു​റം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ജി​ദ്ദ​യി​ൽ അ​ന്ത​രി​ച്ചു. നി​ല​മ്പൂ​ർ പൂ​ക്കോ​ട്ടും​പാ​ടം പാ​റ​ക്ക​പാ​ടം സ്വ​ദേ​ശി ക​രി​ക്കാ​ട്ട് ഭാ​സ്ക​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്.

സ്ട്രോ​ക്ക് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​മ്പാ​ണ് ഭാ​സ്ക​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ജി​ദ്ദ​യി​ൽ പ്ര​വാ​സി​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

വേ​ലു​ക്കു​ട്ടി - പ​ത്മാ​വ​തി ദമ്പതികളുടെ മകനാണ്. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ശ​ര​ത്ത്, കാ​വ്യ. തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

Sports

ജോ​​ണ്‍ മക്‌ലീന്‍ അ​​ന്ത​​രി​​ച്ചു

ഹെ​​ർ​​സ്റ്റ​​ണ്‍ (ഓ​​സ്ട്രേ​​ലി​​യ): മു​​ൻ ഓ​​സ്ട്രേ​​ലി​​യ​​ൻ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ജോ​​ണ്‍ മക്‌ലീന്‍ (80) അ​​ന്ത​​രി​​ച്ചു. ദീ​​ർ​​ഘ​​കാ​​ല​​മാ​​യി അ​​സു​​ഖബാ​​ധി​​ത​​നാ​​യി​​രു​​ന്നു. 1978- 79 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കു​​വേ​​ണ്ടി നാ​​ല് ടെ​​സ്റ്റും ര​​ണ്ട് ഏ​​ക​​ദി​​ന​​വും അ​​ദ്ദേ​​ഹം ക​​ളി​​ച്ചു.

കീ​​പ്പ​​ർ റോ​​ളി​​ൽ 354 ക്യാ​​ച്ചു​​ക​​ളും 31 സ്റ്റ​​ന്പിം​​ഗു​​ക​​ളും ഉ​​ൾ​​പ്പെ​​ടെ 385 പു​​റ​​ത്താ​​ക്ക​​ലു​​ക​​ളു​​മാ​​യി മക്‌ലീന്‍ ഫ​​സ്റ്റ് ക്ലാ​​സ് ക​​രി​​യ​​ർ പൂ​​ർ​​ത്തി​​യാ​​ക്കി.

NRI

ന​വ​യു​ഗം നേ​താ​വ് റ​ഷീ​ദ് പെ​രു​മ്പാ​വൂ​രി​ന്‍റെ മ​ര​ണം ദ​മാ​മി​ലെ പ്ര​വാ​സി​സ​മൂ​ഹ​ത്തെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി

ദ​മാം: ദ​മാം ദ​ല്ലാ​മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കോ​ത​രി​യ യു​ണി​റ്റ് മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ റ​ഷീ​ദ് പെ​രു​മ്പാ​വൂ​രി​ന്‍റെ (48) അ​പ്ര​തീ​ക്ഷി​ത മ​ര​ണം ദ​മാ​മി​ലെ മ​ല​യാ​ളി പ്ര​വാ​സി​സ​മൂ​ഹ​ത്തെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ റ​ഷീ​ദി​നെ ആ​ദ്യം ദാ​ർ​അ​ൽ​സി​ഹ ആ​ശു​പ​തി​യി​ലും പി​ന്നീ​ട് സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ അ​ഡ്മി​റ്റ് ചെ​യ്‌​തെ​ങ്കി​ലും ഹൃ​ദ​യാ​ഘാ​തം മൂ​ലം അ​ദ്ദേ​ഹം മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ വെ​റ്റി​ല​പ്പാ​റ പി​ണ്ടി​മ​ന​യി​ൽ മൈ​ല​ങ്ക​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ അ​സീ​സി​ന്‍റെ​യും നാ​ച്ചി അ​സീ​സി​ന്‍റെ​യും മ​ക​നാ​യ റ​ഷീ​ദ്, ക​ഴി​ഞ്ഞ 22 വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വാ​സി​യാ​ണ്. ദ​മാം കൊ​ദ​റി​യ​യി​ൽ സ്റ്റീ​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സെ​യി​ൽ​സ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​ത്.

ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ ആ​ദ്യ​കാ​ല​ങ്ങ​ൾ മു​ത​ൽ ദ​മാം കൊ​ദ​റി​യ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യി നി​ല​യു​റ​പ്പി​ച്ച റ​ഷീ​ദ് ഒ​രു മി​ക​ച്ച സം​ഘ​ട​ക​നാ​യി ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.

സ​നു മ​ഠ​ത്തി​ൽ സ്മാ​ര​ക ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് അ​ട​ക്ക​മു​ള്ള പ​ല ന​വ​യു​ഗം പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ മു​ൻ​നി​ര​യി​ൽ റ​ഷീ​ദ് ഉ​ണ്ടാ​യി​രു​ന്നു.

നി​ല​വി​ൽ ന​വ​യു​ഗം ദ​ല്ലാ മേ​ഖ​ല ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ വ​ള​രെ ശ്ര​ദ്ധാ​ലു​വാ​യ, കൃ​ത്യ​മാ​യി വ്യാ​യാ​മ​മൊ​ക്കെ ചെ​യ്തി​രു​ന്ന ആ​ളാ​യി​രു​ന്നു റ​ഷീ​ദ് എ​ന്ന​ത് കൊ​ണ്ട് ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വി​ട​വാ​ങ്ങ​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.

സ​ജി​ത ആ​ണ് ഭാ​ര്യ. ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി റ​സ്‌​വി​ൻ, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി ഫി​ദ ഫാ​ത്തി​മ, എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി റ​യാ​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷാ​ജി മ​തി​ല​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ ന​ട​ന്നു വ​രു​ന്നു. റ​ഷീ​ദി​ന്‍റെ സ്പോ​ൺ​സ​റും ഒ​രു സ​ഹോ​ദ​ര​നും പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്.

ഊ​ർ​ജ​സ്വ​ല​നാ​യ ഒ​രു സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് റ​ഷീ​ദി​ന്‍റെ മ​ര​ണ​ത്തോ​ടെ ന​ഷ്‌‌​ട​മാ​യ​ത് എ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. റ​ഷീ​ദി​ന്‍റെ മ​ര​ണ​ത്തി​ൽ കു​ടും​ബ​ത്തി​ന്‍റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​റി​യി​ച്ചു.

Sports

മാ​ല്‍ ആ​ന്‍​ഡേ​ഴ്‌​സ​ണ്‍ അ​ന്ത​രി​ച്ചു

സി​ഡ്‌​നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ പു​രു​ഷ ടെ​ന്നീ​സ് ഇ​തി​ഹാ​സം മാ​ല്‍ ആ​ന്‍​ഡേ​ഴ്‌​സ​ണ്‍ (91) അ​ന്ത​രി​ച്ചു. ഡേ​വി​സ് ക​പ്പ് ര​ണ്ട് ത​വ​ണ നേ​ടി​യ താ​ര​മാ​ണ്.

ടെ​ന്നീ​സി​ല്‍​നി​ന്നു റി​ട്ട​യ​ര്‍ ചെ​യ്ത​ശേ​ഷം മെ​ന്‍റ​റാ​യി. പാ​റ്റ് റാ​ഫ്റ്റ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ മെ​ന്‍റ​റാ​യി​രു​ന്നു. റാ​ഫ്റ്റ​ര്‍ പി​ന്നീ​ട് ലോ​ക ഒ​ന്നാം ന​മ്പ​റാ​യി.

യു​എ​സ് ഓ​പ്പ​ണ്‍ സ്വ​ന്ത​മാ​ക്കു​ന്ന സീ​ഡി​ല്ലാ​ത്ത ആ​ദ്യതാ​ര​മാ​ണ് മാ​ല്‍ ആ​ന്‍​ഡേ​ഴ്‌​സ​ണ്‍. 1957ല്‍ ​ആ​യി​രു​ന്നു ആ​ന്‍​ഡേ​ഴ്‌​സ​ണ്‍ യു​എ​സ് ഓ​പ്പ​ണ്‍ സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ ഫൈ​ന​ല്‍ ര​ണ്ടു​ത​വ​ണ (1958, 1972) ക​ളി​ച്ചു.

NRI

റ​വ.​ഫാ. സാ​ൻ​ജോ പി. ​വ​ർ​ഗീ​സി​ന്‍റെ പി​താ​വ് വ​ർ​ഗീ​സ് ജോ​ർ​ജ് അ​ന്ത​രി​ച്ചു

ഡി​ട്രോ​യി​റ്റ്: മി​ഷി​ഗ​ൺ സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. സാ​ൻ​ജോ പി. ​വ​ർ​ഗീ​സി​ന്‍റെ പി​താ​വും മാ​ർ​ത്തോ​മ്മാ സ​ഭ​യി​ലെ സു​വി​ശേ​ഷ​ക​നു​മാ​യി​രു​ന്ന വ​ർ​ഗീ​സ് ജോ​ർ​ജ് (69) അ​ന്ത​രി​ച്ചു.

തെ​ള്ളി​യൂ​ർ ഷാ​ലേം മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​മാ​ണ്. കാ​ര​മ​ല എ​ബ​നേ​സ​ർ ഇ​ട​വ​ക​യു​ടെ സു​വി​ശേ​ഷ​ക​നാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

സ​ന്ന​ദ്ധ സു​വി​ശേ​ഷ സം​ഘം മ​ല്ല​പ്പ​ള്ളി ഈ​സ്റ്റ് സെ​ന്‍റ​ർ മു​ൻ ഓ​ർ​ഗ​നൈ​സ​ർ, സ​ന്ന​ദ്ധ സു​വി​ശേ​ഷ സം​ഘം മു​ൻ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ അ​ഭ​യം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. സം​സ്കാ​രം പി​ന്നീ​ട് തെ​ള്ളി​യൂ​ർ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 586 366 1731.

District News

പി.​കെ. കേ​ശ​വ​ൻ അ​ന്ത​രി​ച്ചു

ക​ള​മ​ശേ​രി: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി, ക​ള​മ​ശേ​രി അ​ൽ​ഫി​യ ന​ഗ​ർ എ​ആ​ർ​എ 167 എ​യി​ൽ താ​മ​സി​ക്കു​ന്ന എ​ൻ​എ​ഡി റോ​ഡ് എ​ൽ​ബി​എ​സ് സെ​ന്‍റ​റി​നു സ​മീ​പം പു​ളി​യാ​ന വീ​ട്ടി​ൽ പി ​കെ കേ​ശ​വ​ൻ (89 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.

കോ​ട്ട​യം പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്. നാ​ട്ട​കം പോ​ളി​ടെ​ക്നി​ക്കി​ൽ സ​ർ​വീ​സ് ജീ​വി​തം ആ​രം​ഭി​ച്ച് 1992ൽ ​ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക്കി​ൽ നി​ന്ന് വി​ര​മി​ച്ചു. ലോ​വ​ർ ഗ്രേ​ഡ് യൂ​ണി​യ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 1976ൽ ​സം​ഘ​ട​ന കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​നി​ൽ ല​യി​ച്ചു. പി​ന്നീ​ട് കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​യി പ്ര​വ​ർ​ത്തി​ച്ചു.

സി​വി​ൽ സ​ർ​വീ​സി​ലെ എ​ണ്ണ​മ​റ്റ സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​രെ സം​ഘ​ടി​പ്പി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് ടീ​ച്ചേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ​സ് (എ​ഫ്എ​സ്ഇ​ടി​ഒ) രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു.

സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷം ക​ള​മ​ശേ​രി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി സി​പി​എ​മ്മു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, ഏ​രി​യ ക​മ്മി​റ്റി​യം​ഗം, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ഭാ​ര​വാ​ഹി ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു.

ഭാ​ര്യ: ക​മ​ല​മ്മ (മു​ൻ പ്ര​ധാ​നാ​ധ്യാ​പി​ക പ​ള്ളി​ലാ​ങ്ക​ര ഗ​വ. എ​ൽ​പി സ്കൂ​ൾ). മ​ക​ൻ: അ​ര​വി​ന്ദ് (ബി​സി​ന​സ്). മ​രു​മ​ക​ൾ: സു​നു​മോ​ൾ.

Kerala

വാഹനാപകടം; ന‌ടൻ സന്തോഷ് നായർ വിടവാങ്ങി

പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ട​ൻ സ​ന്തോ​ഷ് കെ.​നാ​യ​ർ വി​ട​വാ​ങ്ങി. രാ​വി​ലെ ആ​റ​ര​യോ​ടെ അ​ടൂ​ർ ഏ​നാ​ത്ത് എം​സി റോ​ഡി​ൽ ആ​ണ് സം​ഭ​വം.

സ​ന്തോ​ഷും ഭാ​ര്യ രാ​ജ​ല​ക്ഷ്മി​യും സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി എ​തി​രെ വ​ന്ന പാ​ഴ്സ​ൽ ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഉ​ട​നെ അ​ടൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു.​രാ​ജ​ല​ക്ഷ്മി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

വാ​ഹ​ന​മോ​ടി​ച്ച സ​ന്തോ​ഷ് ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നൂ​റി​ലേ​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹി​റ്റാ​യി ഇ​പ്പോ​ൾ തി​യേ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മോ​ഹി​നി​യാ​ട്ട​മാ​ണ് അ​വ​സാ​ന സി​നി​മ.

NRI

ഡാ​ള​സി​ൽ അ​ന്ത​രി​ച്ച സാ​റാ​മ്മ ജോ​ർ​ജി​ന്‍റെ പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും ഇ​ന്ന്

ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച പ​ള്ളി​പ്പാ​ട് ക​ട​യ്ക്ക​ൽ പ​രേ​ത​രാ​യ കോ​ശി​യു​ടെ​യും പെ​ണ്ണ​മ്മ കു​ര്യ​ന്‍റെ​യും മ​ക​ൾ സാ​റാ​മ്മ ജോ​ർ​ജി​ന്‍റെ (അ​മ്മി​ണി) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര​വും ഇ​ന്ന്. അ​ന്ത​രി​ച്ച പ​തി​യൂ​ർ ക​ണ്ണി​മേ​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​ർ​ജി​ന്‍റെ ഭാ​ര്യ​യാ​ണ് പ​രേ​ത.

മ​ക്ക​ൾ: കെ.​ജി. ജോ​ൺ (ബി​ജു), ബി​നു കെ. ​ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ഡെ​ൻ​സി, ഗീ​ന.സ​ഹോ​ദ​ര​ങ്ങ​ൾ: കു​ര്യ​ൻ കോ​ശി, ത​മ്പി കു​ര്യ​ൻ, റ​വ. ഫാ​ദ​ർ അ​ല​ക്സാ​ണ്ട​ർ ജെ. ​കു​ര്യ​ൻ (വാ​ഷിം​ഗ്ട​ൺ ഡി​സി), ലി​ല്ലി കു​ര്യ​ൻ.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശൂ​ഷ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 12 വ​രെ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്പ​ള്ളി​യി​ൽ. തു​ട​ർ​ന്ന് ഓ​ക് ഗ്രോ​വ് മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​ൻ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​ര​വും ന​ട​ക്കും.

NRI

രാ​ജു കു​ന്ന​ക്കാ​ടി​ന്‍റെ സ​ഹോ​ദ​ര​ൻ റോ​യി​സ് മാ​ത്യു കു​ന്ന​ക്കാ​ട്ട് അ​ന്ത​രി​ച്ചു

 

ആ​നി​ക്കാ​ട്/​ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി​യും നാ​ട​ക​ര​ച​യി​താ​വും സം​ഘാ​ട​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ രാ​ജു കു​ന്ന​ക്കാ​ടി​ന്‍റെ സ​ഹോ​ദ​ര​ൻ റോ​യി​സ് മാ​ത്യു കു​ന്ന​ക്കാ​ട്ട് (57) അ​ന്ത​രി​ച്ചു.​ കു​റ​ച്ചു​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

സം​സ്‌​കാ​രം ശ​നിയാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നിന് ആ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​സി മു​ത്തോ​ലി തെ​ങ്ങും തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജ​സ്റ്റി​ൻ റോ​യി​സ് (​യുകെ).

​മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​മ്മ പൗ​ലോ​സ്, കൊ​ടോ​പ്പ​റ​മ്പി​ൽ (ആ​ർ​പ്പൂ​ക്ക​ര), പ​രേ​ത​നാ​യ ജോ​യി മാ​ത്യു (ഉ​ടു​മ്പ​ൻ​ചോ​ല), ലൈ​ല​മ്മ ജോ​സ​ഫ് ക​ള​പ്പു​ര​ക്ക​ൽ (അ​യ​ർ​ല​ൻഡ്), ഫാ. ​റ്റോ​മി മാ​ത്യു എ​സ്ഡിബി (വെ​സ്റ്റ് ബം​ഗാ​ൾ), സു​നി​ൽ, അ​നി​ൽ.

റോ​യി​സ് മാ​ത്യു​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​യ​ർ​ല​ൻഡി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലു​ള്ള​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

NRI

ജോ​ൺ കെ. ​തോ​മ​സ് ഷിക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു

ഡെ​സ് പ്ലെ​യി​ൻ​സ് (ഷി​ക്കാ​ഗോ): ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ ച​ർ​ച്ചി​ലെ ഏ​രി​യ 3 അം​ഗ​വും കു​റ്റ​പ്പു​ഴ ജെ​റു​സ​ലേം മാ​ർ​ത്തോ​മ ഇ​ട​വ​കാം​ഗ​വു​മാ​യ കൊ​ച്ചു​പ​റ​മ്പി​ൽ ടി. ​ജോ​ൺ (ജോ​ൺ കെ. ​തോ​മ​സ് - ത​ങ്ക​ച്ചാ​യ​ൻ, 83) ഷിക്കാ​ഗോ​യി​ൽ അ​ന്ത​രി​ച്ചു.

പ​രേ​ത​രാ​യ കെ.​പി. തോ​മ​സിന്‍റെ​​യും സാ​റാ​മ്മ തോ​മ​സി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: മ​റി​യാ​മ്മ ജോ​ൺ. മ​ക്ക​ൾ: തോ​മ​സ് ജോ​ൺ, ഷീ​ന മാ​ത്യു (ഭ​ർ​ത്താ​വ്: ഷി​ജി മാ​ത്യു), സ്റ്റാ​ഷ് ജോ​ൺ. കൊ​ച്ചു​മ​ക്ക​ൾ: യൂ​ദാ മാ​ത്യു, അ​റി​യാ​ന മാ​ത്യു.

പ​രേ​ത​യാ​യ സാ​റാ​മ്മ ഡാ​നി​യ​ൽ (തി​രു​വ​ല്ല), കെ.​ടി. ഫി​ലി​പ്പോ​സ് (കൊ​ച്ചി), പ​രേ​ത​നാ​യ തോ​മ​സ് കെ. ​തോ​മ​സ് (യു.​എ​സ്), ഫി​ലി​പ്പോ​സ് തോ​മ​സ് (യു.​എ​സ്), കെ.​ടി. മാ​ത്യു (തി​രു​വ​ല്ല), സ​ഖ​റി​യ തോ​മ​സ് (യു.​എ​സ്), ജേ​ക്ക​ബ് തോ​മ​സ് (യു.​എ​സ്) എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും തി​ങ്ക​ളാ​ഴ്ച ഷിക്കാ​ഗോ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ (The Chicago Mar Thoma Church, 240 Potter Road, Des Plaines, IL 60016) വ​ച്ച് ന​ട​ക്കും

രാ​വി​ലെ 09:00 - 10:00: പൊ​തു​ദ​ർ​ശ​നം. 10:00 - 11:00: ശു​ശ്രൂ​ഷ​യു​ടെ ഒ​ന്നും ര​ണ്ടും ഭാ​ഗ​ങ്ങ​ൾ. 11:00 - 11:30: പൊ​തു​ദ​ർ​ശ​നം. 11:30: ശു​ശ്രൂ​ഷ​യു​ടെ മൂ​ന്നാം ഭാ​ഗം.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12ന് നീ​ൽ​സി​ലു​ള്ള മേ​രി​ഹി​ൽ കാ​ത്ത​ലി​ക് സെ​മി​ത്തേ​രി​യി​ൽ (Maryhill Catholic Cemetery, 8600 N Milwaukee Ave, Niles, IL 60714) സം​സ്കാ​രം ന​ട​ക്കും.

ലൈ​വ് സ്ട്രീ​മിം​ഗ് ലി​ങ്ക്: <https://www.youtube.com/live/SkZXgbYaoRQ?si=vUmqH5dYR7is8yh2>

NRI

ഫാ. ​ജി​ജു കി​ല​ക്ക​ന്‍റെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​ൽ ന​ടു​ങ്ങി ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി സ​മൂ​ഹം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഷോ​ൺ​സ്റ്റാ​ട്ട് സ​ന്യാ​സ സ​ഭാം​ഗ​വും എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ മ​ഞ്ഞ​പ്ര അ​യ്യ​മ്പു​ഴ കൊ​ല്ല​ക്കോ​ട് ഇ​ട​വ​കാം​ഗ​വു​മാ​യ ഫാ. ​ജി​ജു കി​ല​ക്ക​ന്‍റെ (47) വി​യോ​ഗം ജ​ർ​മ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് തീ​രാ​നോ​വാ​യി.

ട്രെ​യി​ന​പ​ക​ട​ത്തി​ലാ​ണ് ഫാ. ​ജി​ജു കി​ല​ക്ക​ൻ മ​രി​ച്ച​ത്. ആ​ദ്യം ജ​ർ​മ​നി​യി​ലാ​യി​രു​ന്ന ഫാ. ​ജി​ജു ഒ​രു വ​ർ​ഷം മു​മ്പ് തി​രി​ച്ചു​വ​ന്നി​ട്ട് ഈ​സ്റ്റ​ർ ക​ഴി​ഞ്ഞാ​ണു തി​രി​കെ പോ​യ​ത്.

അ​പ​ക​ടം ന​ട​ന്ന​ത് ഇ​ങ്ങ​നെ:

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.15ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ്യൂ​ണി​ക്കി​ലെ ഷാ​ബിം​ഗ് - വെ​സ്റ്റ് നോ​ർ​ഡ് - ഫ്രീ​ഡ്‌​ഹോ​ഫ് യു​ബാ​ൻ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് ഫാ. ​ജി​ജു​വി​ന് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​ത്.

പ്ലാ​റ്റ്‌​ഫോ​മി​ൽ നി​ന്നി​രു​ന്ന ഫാ. ​ജി​ജു ബാ​ൻ വ​രു​ന്ന​ത് ക​ണ്ട് അ​തി​ൽ ക​യ​റാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ള​ത്തി​ലേ​ക്ക് വീ​ഴു​ക​യും സ്റ്റേ​ഷ​നി​ലേ​ക്ക് വ​ന്ന ട്രെ​യി​ൻ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം അ​പ​ക​ട​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. മ്യൂ​ണി​ക്ക് ട്രാ​ഫി​ക് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​രി​ച്ച​ത് ഫാ. ​ജി​ജു​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

സ്നേ​ഹ​നി​ധി​യാ​യ വൈ​ദി​ക​ൻ

സൗ​മ്യ​മാ​യ പെ​രു​മാ​റ്റം കൊ​ണ്ട് ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ത​ന്നെ ജ​ർ​മ​നി​യി​ലെ മ​ല​യാ​ളി വൈ​ദി​ക​ർ​ക്കി​ട​യി​ലും വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ലും അ​ദ്ദേ​ഹം പ്രി​യ​ങ്ക​ര​നാ​യി​രു​ന്നു.

പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​ത്തോ​ടെ വി​ശ്വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ചി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വ​ലി​യ നോ​വാ​യി മാ​റി.

ജ​ർ​മ​ൻ ഭാ​ഷാ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി സ​ഭാ​ന​ട​പ​ടി​ക​ളി​ൽ സ​ജീ​വ​മാ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​ദു​ര​ന്തം.

ജീ​വി​ത​രേ​ഖ​യും സേ​വ​ന​ങ്ങ​ളും

സ​ഭ: ഷോ​ൺ​സ്റ്റാ​ട്ട് സ​ന്യാ​സ സ​ഭാം​ഗം.

പൗ​രോ​ഹി​ത്യം: കേ​ര​ള​ത്തി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ​യും പ​ഠ​ന​ത്തി​ന് ശേ​ഷം 2008 ഒ​ക്ടോ​ബ​ർ 25ന് ​വൈ​ദി​ക​നാ​യി അ​ഭി​ഷി​ക്ത​നാ​യി.

സേ​വ​ന​ങ്ങ​ൾ: കേ​ര​ള​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സേ​വ​നം ചെ​യ്ത ശേ​ഷം ഷോ​ൺ​സ്റ്റാ​ട്ട് വൈ​ദി​ക​രു​ടെ കീ​ഴി​ലു​ള്ള "ജീ​വാ​മൃ​ത ബോ​യ്സ് ഹോ​മി​ൽ' നാ​ല് വ​ർ​ഷ​ത്തോ​ളം സേ​വ​ന​മ​നു​ഷ്ഠി​ച്ചു. നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.

അ​ക്കാ​ദ​മി​ക് മി​ക​വ്: മ​ല​യാ​ളം ഭാ​ഷ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം മേ​രി​മാ​താ ഷോ​ൺ​സ്റ്റാ​റ്റ് അ​ക്കാ​ദ​മി​യി​ൽ അ​ധ്യാ​പ​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 2018 മു​ത​ൽ 2023 വ​രെ സെ​മി​നാ​രി റെ​ക്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്: 2023 സെ​പ്റ്റം​ബ​ർ 21നാ​ണ് ഫാ. ​ജി​ജു ജ​ർ​മ​നി​യി​ൽ എ​ത്തി​യ​ത്. ബോ​ണി​ൽ നി​ന്ന് ജ​ർ​മ​ൻ ഭാ​ഷാ പ​ഠ​നം ആ​രം​ഭി​ച്ച് സി ​വ​ൺ ലെ​വ​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

മ്യൂ​ണി​ക്കി​ലെ സെ​ന്‍റ് ലൈം ​ഇ​ട​വ​ക​യി​ലെ പാ​സ്റ്റ​റ​ൽ ടീ​മി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യ​വെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കു​ടും​ബം

കൊ​ല്ല​ക്കോ​ട് കി​ലു​ക്ക​ൻ പ​രേ​ത​നാ​യ കെ.​വി. ജോ​സ​ഫി​ന്‍റെ​യും മേ​രി ജോ​സ​ഫി​ന്‍റെ​യും മ​ക​നാ​ണ് ഫാ. ​ജി​ജു. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ജി ജോ​യി, ബി​ജു കി​ലു​ക്ക​ൻ (ഇ​ര​ട്ട സ​ഹോ​ദ​ര​ൻ), സി​സ്റ്റ​ർ ബി​ന്ദു കി​ല​ക്ക​ൻ (എ​ഫ്എ​ച്ച്ജി​എ​സ്).

മൃ​ത​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും മ്യൂ​ണി​ക്ക് കോ​ൺ​സു​ലേ​റ്റി​ന്‍റെ​യും സ​ഭാ​ധി​കൃ​ത​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

വി​ശു​ദ്ധ കു​ർ​ബാ​ന:

ഫാ. ​ജി​ജു​വി​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് മ്യൂ​ണി​ക്കി​ലെ Zu den hl. Zwölf Aposteln Kirche, Schrobenhausner str.1 80686 München പ​ള്ളി​യി​ൽ ന​ട​ക്കും.

NRI

ഹൃ​ദ​യാ​ഘാ​തം; മ​ല​പ്പു​റം സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി പ​ഴ​യ പു​ത്ത​ൻ വീ​ട്ടി​ൽ അ​ലി അ​ക്ബ​ർ (58) റി​യാ​ദി​ലെ അ​ൽ​ഖ​ർ​ജി​ൽ അ​ന്ത​രി​ച്ചു. തി​രൂ​ർ അ​രി​ക്ക​ഞ്ചി​റ പ​രേ​ത​നാ​യ കു​ഞ്ഞു​മു​ഹ​മ്മ​ദ് - ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​ഴി​ഞ്ഞ 33 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ൽ​ഖ​ർ​ജ് മ​ല​ഫി​ൽ ബൂ​ഫി​യ ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് റി​യാ​ദി​ലെ കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.

തു​ട​ർ​ചി​കി​ത്സയ്​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നാ​യി ത​യാറെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്. അ​ൽ​ഖ​ർ​ജി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന സ​ഹോ​ദ​ര​ൻ റൂ​മി​ലെ​ത്തി വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ന​ക്ക​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ മ​ല​ഫ് യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ ഷു​ക്കൂ​ർ, മു​ജീ​ബ് (ഇ​രു​വ​രും അ​ൽ​ഖ​ർ​ജി​ൽ ജോ​ലി ചെ​യ്യു​ന്നു). ഏ​ക സ​ഹോ​ദ​രി സ​ജീ​ന. ഭാ​ര്യ: സാ​ബി​റ, മൂ​ന്ന് മ​ക്ക​ൾ.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം രം​ഗ​ത്തു​ണ്ട്.

NRI

ചി​ന്ന​മ്മ യോ​ഹ​ന്നാ​ൻ ആ​ർ​ലിം​ഗ്ട​ണി​ൽ  അ​ന്ത​രി​ച്ചു

അ​ർ​ലിം​ഗ്ട​ൺ: ദീ​ർ​ഘ​കാ​ല​മാ​യി അ​ർ​ലിം​ഗ്ട​ണി​ൽ താ​മ​സി​ച്ചി​രു​ന്ന ചി​ന്ന​മ്മ യോ​ഹ​ന്നാ​ൻ (87) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ കെ.​ജി. യോ​ഹ​ന്നാ​നാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: റെ​ജി യോ​ഹ​ന്നാ​ൻ കോ​ട്ടാ​യി​ൽ (ഭാ​ര്യ: ബീ​ന), സാ​റ​മ്മ യോ​ഹ​ന്നാ​ൻ (ഭ​ർ​ത്താ​വ്: ജോ​ൺ സാം).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ: പ​രേ​ത​യു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന് ഇ​ർ​വിം​ഗി​ലെ IPC എ​ബ​നേ​സ​ർ ച​ർ​ച്ചി​ൽ (1927 Rosebud Dr, Irving, TX 75060) ന​ട​ക്കും.

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം സൗ​ത്ത്‌​ലാ​ൻ​ഡ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ (1204 SW 3rd St, Grand Prairie, TX 75051) സം​സ്ക​രി​ക്കും.

ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണം പ്രൊ​വി​ഷ​ൻ ലൈ​വ് ടിവിയി​ൽ ല​ഭ്യ​മാ​ണ്.

NRI

പി.​ടി. തോ​മ​സ് അ​ന്ത​രി​ച്ചു

ആ​ല​ക്കോ​ട്: നെ​ല്ലി​പ്പാ​റ പെ​രി​ക​ല​ത്താം​കു​ഴി പി.​ടി. തോ​മ​സ് (ജോ​സ് 73) അ​ന്ത​രി​ച്ചു. സംസ്കാരം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് നെ​ല്ലി​പ്പാ​റ ഹോ​ളി ഫാ​മി​ലി ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ അ​ന്ന​മ്മ (​മോ​ളി) ന​ടൂ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ ജി​നു പി. ​തോ​മ​സ് (ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ബം​ഗ​ളൂ​രു), ജി​നീ​ഷ് തോ​മ​സ് (എംഒഎ​ച്ച് സ​ലാ​ല ഒ​മാ​ൻ), ജി​ൻ​സ് തോ​മ​സ് (ഫി​നാ​ൻ​സ് മാ​നേ​ജ​ർ വി​ല്യം​സ് ലീ ​എ​റ​ണാ​കു​ളം).

മ​രു​മ​ക്ക​ൾ: ടി​.പി. പ്രി​യ (കാ​ന​ഡ), മ​ഞ്ജു തോ​മ​സ് (ഒ​മാ​ൻ), പി.കെ. പ്ര​വീ​ണ (എ​ച്ച്ഡി​എ​ഫ്സി ​ബാ​ങ്ക് ത​ളി​പ്പ​റ​മ്പ്).

Kerala

പ്ര​ഫ. ബാ​ബു തോ​മ​സ് പൂ​ഴി​ക്കു​ന്നേ​ല്‍ അ​ന്ത​രി​ച്ചു

കോ​ട്ട​യം: ഉ​ഴ​വൂ​ര്‍ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ലും കേ​ര​ള എ​ക്സ്പ്ര​സ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ​ഡി​റ്റ​റും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​ഫ. ബാ​ബു തോ​മ​സ് പൂ​ഴി​ക്കു​ന്നേ​ല്‍ (68) അ​ന്ത​രി​ച്ചു.

1981 മു​ത​ല്‍ ഉ​ഴ​വൂ​ര്‍ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജി​ല്‍ മ​ല​യാ​ളം അ​ധ്യാ​പ​ക​ന്‍, മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി, തു​ട​ര്‍​ന്ന് പ്രി​ന്‍​സി​പ്പ​ല്‍, കോ​ട്ട​യം ബി​സി​എം കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി എ​ന്നീ നി​ല​ക​ളി​ല്‍ 34 വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന ജീ​വി​തം.

2016 മു​ത​ല്‍ കോ​ട്ട​യം പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠ​ത്തി​ല്‍ (വ​ട​വാ​തൂ​ര്‍ മേ​ജ​ര്‍ സെ​മി​നാ​രി) വി​സി​റ്റിം​ഗ് പ്ര​ഫ​സ​റാ​യി​രു​ന്നു. കോ​ട്ട​യം അ​തി​രൂ​പ​ത പി​ആ​ര്‍​ഒ, ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി, കെ​സി​വൈ​എ​ല്‍ കോ​ട്ട​യം അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ്, കെ​സി​വൈ​എ​ല്‍. ഡ​യ​റ​ക്ട​ര്‍, എം​ജി യൂ​ണി​വേ​ഴ്സി​റ്റി മ​ല​യാ​ളം ബോ​ര്‍​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ക്നാ​നാ​യ​ക്കാ​രു​ടെ ക​ല്യാ​ണ​പ്പാ​ട്ടു​ക​ള്‍, വ​ഴ​ക്ക​വും പൊ​രു​ളും, സ​ഫ​ലം സൗ​ഹൃ​ദം സ​ഞ്ചാ​രം, ന​വോ​ഥാ​നം: പാ​ഠ​വും പാ​ഠാ​ന്ത​ര​ങ്ങ​ളും, സ്വ​ര്‍​ണ​ച്ചാ​മ​രം തു​ട​ങ്ങി അ​ഞ്ചു പു​സ്ത​ക​ങ്ങ​ള്‍ ര​ചി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ക​ര​നാ​യി​രു​ന്നു.

ബി​സി​എം കോ​ള​ജ് റി​ട്ട. അ​ധ്യാ​പി​ക പ്ര​ഫ. വ​ത്സ പൂ​ഴി​ക്കു​ന്നേ​ലാ​ണ് ഭാ​ര്യ (താ​മ​ര​ക്കാ​ട് മേ​ക്ക​ര കു​ടും​ബാം​ഗം). മ​ക്ക​ള്‍: ഡോ. ​ആ​തി​ര (ദു​ബാ​യ്), അ​ന​ഘ (അ​മേ​രി​ക്ക). മ​രു​മ​ക്ക​ള്‍: അ​ജ​യ് വാ​ലേ​ല്‍, ജെ​യ്സ് കി​ഴ​ക്ക​ട​ശേ​രി​ല്‍. സം​സ്‌​കാ​രം പി​ന്നീ​ട്.

NRI

സി​നു സി. ​സാ​മു​വേ​ൽ യുഎസിൽ അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: മാ​വേ​ലി​ക്ക​ര പൈ​നും​മൂ​ട് ജോ​ൺ​സ​ൺ വി​ല്ല​യി​ൽ സാ​മു​വേ​ൽ ജോ​ണി​ന്‍റെ​യും സി​സി​ലി​ക്കു​ട്ടി സാ​മു​വേ​ലി​ന്‍റെ​യും മ​ക​ൾ സി​നു.സി.​ സാമുവേ​ൽ (49) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: ന​രേ​ന്ദ​ർ റെ​ഡ്‌​ഡി (റെ​യ്), മ​ക്ക​ൾ: നേ​ഹ, ജ​യ്.

ഉ​പ​രി​പ​ഠ​നാ​ർ​ഥം 2000ലാണ് സിനു ​അ​മേ​രി​ക്ക​യി​ലെ​ത്തി​യത്. ന്യൂ​യോ​ർ​ക്ക്, ക​ണ​ക്‌ടിക​ട്ട്, ഷി​ക്കാ​ഗോ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തുവ​രിക​യാ​യി​രു​ന്നു.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോക്സ് ച​ർ​ച്ച് വി​കാ​രി റ​വ.ഫാ. ​രാ​ജേ​ഷ് കെ.​ ജോ​ൺ സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​ണ്.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 8.30 മുതൽ 10.30 വരെ St. Mary’s Malankara Orthodox Church,9915 Belknap Road, Sugar Land, TX 77498ൽ.

തുടർന്ന് 12ന് സൗ​ത്ത് പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ സംസ്കാരം നടക്കും (South Park Funeral Home & Cemetery, 1310 N Main St, Pearland, TX 77581).

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ് സ്ട്രീം ​ലി​ങ്കു​ക​ൾ

Funeral Link: https://www.youtube.com/live/bQyfR_g42FY?si=2SYvgTqEL8Vc89yu.

Cemetery Link: https://www.youtube.com/live/W0zPjYvYqgA?si=7peVMJfzc9lB9l1g.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടാ​ജി - 479 270 9106, ഗോ​ഡ്‍​ലി - 914 519 8911, യാ​ഡ്‌​ലി - 914 519 8793.

NRI

മ​ത്താ​യി തോ​മ​സ് അ​ന്ത​രി​ച്ചു

ഹൂ​സ്റ്റ​ൺ: റാ​ന്നി ഈ​ട്ടി​ച്ചു​വ​ട് എ​ബ​നേ​സ​ർ എ​ച്ച്എ​സ് റി​ട്ട. അ​ധ്യാ​പ​ക​ൻ ഈ​ട്ടി​ച്ചു​വ​ട് ചേ​കോ​ട്ട്‌ ഇ​ല​ഞ്ഞാ​ന്ത്ര​മ​ണ്ണി​ൽ (പേ​ര​ങ്ങാ​ട്ട് കു​ടും​ബം) മ​ത്താ​യി തോ​മ​സ് (ബേ​ബി​സാ​ർ - 91) അ​ന്ത​രി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ

സംസ്കാരം ​ശ​നി​യാ​ഴ്ച രാ​വി​ലെ ഏഴിന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തും ശേ​ഷം 12ന് സം​സ്കാ​ര ശു​ശ്രൂ​ഷ പൂ​ഴി​ക്കു​ന്ന് ഐപിസി എ​ബ​നേ​സ​ർ ച​ർ​ച്ചിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പെ​ടു​ന്ന​തു​മാ​ണ്.

ഭാ​ര്യ: ചെ​ല്ല​മ്മ മ​ത്താ​യി (റാ​ന്നി ക​ട​വു​പു​ഴ എംടി എ​ൽ​പി സ്കൂ​ൾ റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ്) കാ​യം​കു​ളം കൈ​തോ​ലി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ഷേ​ർ​ലി (ന്യൂ​യോ​ർ​ക്ക്), ഷൈ​നി (ന്യൂ​യോ​ർ​ക്ക്), സ്റ്റാ​ൻ​ലി മാ​ത്യു (ഹൂ​സ്റ്റ​ൺ), ആ​ശ (ന്യൂ​യോ​ർ​ക്ക്). മ​രു​മ​ക്ക​ൾ: ബി​ജി (ന്യൂ​യോ​ർ​ക്ക്), അ​ജു (ന്യൂ​യോ​ർ​ക്ക്), ഷൈ​നി (ഹൂ​സ്റ്റ​ൺ), ബി​നി​ൽ (ന്യൂ​യോ​ർ​ക്ക്).

സ​ഹോ​ദ​രി​ക​ൾ: പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് (തെ​ലി​ഞ്ഞേ​ലി​ൽ, മാ​രാ​മ​ൺ), മ​റി​യാ​മ്മ എ​ബ്ര​ഹാം (കാ​ന​ഡ).

ശു​ശ്രൂ​ഷ​ക​ളു​ടെ ലൈ​വ്സ്ട്രീം ലി​ങ്ക്: https://www.youtube.com/live/aan6FkdA75s?si=D99ZBBtUllR3UUe_.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: (91) 9988994722 (ഇ​ന്ത്യ), (91) 9656643404 (ഇ​ന്ത്യ).

NRI

എ​ടാ​ട്ടേ​ൽ പി.​ഒ. ഔ​സേ​പ്പ് അ​ന്ത​രി​ച്ചു

പാ​ലാ: വ​യ​ലാ പാ​ണൂ​ച്ചി​റ പി.​ഒ. ഔ​സേ​പ്പ് (എ​ടാ​ട്ടേ​ൽ പാ​പ്പ​ച്ച​ൻ - 92) അ​ന്ത​രി​ച്ചു. വ​യ​ലാ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​ഥ​മ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു പി.​ഒ. ഔ​സേ​പ്പ്. ന്യൂ​ജ​ഴ്‌​സി റി​വ​ർ​വെ​യ്ൽ നി​വാ​സി​യും സി​പി​എ​യു​മാ​യ ബാ​ബു ജോ​സ​ഫ് മ​ക​നാ​ണ്,

മൃതദേഹം ചൊ​വ്വാ​ഴ്ച വൈ​കുന്നേരം അഞ്ചിന് വ​യ​ലാ​യി​ലെ വ​സ​തി​യി​ൽ എ​ത്തി​ക്കു​ന്ന​തും ഭ​വ​ന​ത്തി​ലെ ശു​ശൂ​ഷ​ക​ൾക്ക് ശേഷം ബു​ധ​നാഴ്ച രാ​വി​ലെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തും തു​ട​ർ​ന്നു​ള്ള ശു​ശ്രു​ഷ​ക​ൾ കു​റ​വി​ല​ങ്ങാ​ട് വ​യ​ലാ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ലും ശേ​ഷം സം​സ്കാ​രം പ​ള്ളി സെ​മി​ത്തേ​രി​യി​ലും ന​ട​ത്ത​പ്പെ​ടും,

ഭാ​ര്യ പ​രേ​ത​യാ​യ ചി​ന്ന​മ്മ എ​ടാ​ട്ടേ​ൽ. മ​ക്ക​ൾ - ജോ​യി ജോ​സ​ഫ് (ജോ​യ​ൽ ഏ​ജ​ൻ​സീ​സ് വ​യ​ലാ), ബാ​ബു ജോ​സ​ഫ് (ന്യൂജ​ഴ്‌​സി, യുഎ​സ്എ), ​ജോ​ഷി കാ​ളി​കാ​വ് സൂ​സ​ൻ (യു​കെ).

മ​രു​മ​ക്ക​ൾ - ടെ​സി എ​ടാ​ട്ടേ​ൽ ക​ട​പ്പൂ​ര്, റൂ​ബി നെ​ടി​യ കാ​ലാ​യി​ൽ കു​റു​മു​ള്ളൂ​ർ (യുഎ​സ്എ), ​എ​ൽ​സ​മ്മ ക​ള​പ്പു​ര​യ്ക്ക​ൽ കാ​ട്ടാം പാ​ക്ക്, ജോ​ൺ തു​രു​ത്തി​പ്പ​ള്ളി​ൽ കാ​ക്കൂ​ർ (യുകെ).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് - 201 403 1176.

Sports

മേ​​രി റാ​​ൻ​​ഡ്, വി​​ട...

വെ​​ൽ​​സ്: ഒ​​രു ഒ​​ളി​​ന്പി​​ക് ഗെ​​യിം​​സി​​ൽ മൂ​​ന്ന് മെ​​ഡ​​ലു​​ക​​ൾ നേ​​ടി​​യ ആ​​ദ്യ ബ്രി​​ട്ടീ​​ഷ് വ​​നി​​ത​​യും മു​​ൻ ഒ​​ളി​​ന്പി​​ക് ലോം​​ഗ് ജ​​ന്പ് ചാ​​ന്പ്യ​​നു​​മാ​​യ മേ​​രി റാ​​ൻ​​ഡ് (86) അ​​ന്ത​​രി​​ച്ചു. യു​​കെ​​യി​​ലെ വെ​​ൽ​​സി​​ൽ 1940ൽ ​​ആ​​യി​​രു​​ന്നു മേ​​രി റാ​​ൻ​​ഡി​​ന്‍റെ ജ​​ന​​നം.

1964ലെ ​​ടോ​​ക്കി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ റാ​​ൻ​​ഡ് ലോം​​ഗ് ജ​​ന്പി​​ൽ സ്വ​​ർ​​ണ​​വും പെ​​ന്‍റാ​​ത്ത​​ല​​ണി​​ൽ വെ​​ള്ളി​​യും 4ഃ100 മീ​​റ്റ​​ർ റി​​ലേ​​യി​​ൽ വെ​​ങ്ക​​ല​​വും നേ​​ടി​​യി​​രു​​ന്നു.
ടോ​​ക്കി​​യോ​​യി​​ൽ 6.76 മീ​​റ്റ​​ർ ചാ​​ടി​​യാ​​ണ് റാ​​ൻ​​ഡ് ലോം​​ഗ് ജ​​ന്പി​​ൽ ലോ​​ക റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ച്ച​​ത്.

​​പെ​​ന്‍റാ​​ത്ത​​ല​​ണി​​ൽ ത​​ന്‍റെ ആ​​ദ്യ റി​​ക്കാ​​ർ​​ഡ് സ്ഥാ​​പി​​ക്കു​​ന്പോ​​ൾ മേ​​രി റാ​​ൻ​​ഡി​​ന്‍റെ പ്രാ​​യം 17 വ​​യ​​സാ​​യി​​രു​​ന്നു. ഏ​​താ​​നും ആ​​ഴ്ച​​ക​​ൾ​​ക്കു​​ശേ​​ഷം കാ​​ർ​​ഡി​​ഫി​​ൽ ന​​ട​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ൽ ലോം​​ഗ് ജ​​ന്പി​​ൽ വെ​​ള്ളി മെഡല്‍ നേ​​ടി.

International

മു​ൻ ഫ്ര​ഞ്ച് പ്ര​ധാ​ന​മ​ന്ത്രി ജോ​സ്പി​ൻ അ​ന്ത​രി​ച്ചു‌

പാ​​​​രീ​​​​സ്: മു​​​​ൻ ഫ്ര​​​​ഞ്ച് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ല​​​​യ​​​​ണ​​​​ൽ ജോ​​​​സ്പി​​​​ൻ (88) അ​​​​ന്ത​​​​രി​​​​ച്ചു. തൊ​​​​ഴി​​​​ൽ സ​​​​മ​​​​യം ആ​​​​ഴ്ച​​​​യി​​​​ൽ 35 മ​​​​ണി​​​​ക്കൂ​​​​റാ​​​​യി നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു ജോ​​​​സ്പി​​​​ൻ. 1997ൽ ​​​​ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ ജോ​​​​സ്പി​​​​ൻ 2002വ​​​​രെ പ​​​​ദ​​​​വി​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ന്നു.

യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക​​​​നാ​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജാക് ഷി​​​​റാ​​​​ക്കി​​​​ന്‍റെ കീ​​​​ഴി​​​​ൽ വി​​​​ശാ​​​​ല ഇ​​​​ട​​​​തു​​​​പ​​​​ക്ഷ സ​​​​ർ​​​​ക്കാ​​​​രി​​​​നെ അ​​​​ദ്ദേ​​​​ഹം ന​​​​യി​​​​ച്ചു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ, ബ്രി​​​​ട്ട​​​​ൻ അ​​​​ക്കാലത്ത് സ്വീ​​​​ക​​​​രി​​​​ച്ച സ്വ​​​​ത​​​​ന്ത്ര വി​​​​പ​​​​ണി പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു ഫ്ര​​​​ഞ്ച് ഇ​​​​ട​​​​തു​​​​പ​​​​ക്ഷം മാ​​​​റു​​​​ന്ന​​​​തി​​​​നെ ജോ​​​​സ്പി​​​​ൻ ചെ​​​​റു​​​​ത്തു.

ലൈം​​​​ഗി​​​​ക​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ, സ്വ​​​​വ​​​​ർ​​​​ഗ ദ​​​​മ്പ​​​​തി​​​​ക​​​​ൾ എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് സി​​​​വി​​​​ൽ യൂ​​​​ണി​​​​യ​​​​നു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ചു. ആ​​​​ഴ്ച​​​​യി​​​​ലെ ജോ​​​​ലി സ​​​​മ​​​​യം 39 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ​​​​നി​​​​ന്ന് 35 മ​​​​ണി​​​​ക്കൂ​​​​റാ​​​​യി കു​​​​റ​​​​ച്ച​​​​ത് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​ത്തെ സു​​​​പ്ര​​​​ധാ​​​​ന തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.

2002ലെ ​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ ആ​​​​ദ്യ റൗ​​​​ണ്ടി​​​​ൽ ലെ ​​​​പെ​​​​ന്നി​​​​നോ​​​​ട് ഞെ​​​​ട്ടി​​​​ക്കു​​​​ന്ന തോ​​​​ൽ​​​​വി ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ​​​​തി​​​​നു ശേ​​​​ഷം അ​​​​ദ്ദേ​​​​ഹം രാ​​​​ഷ്‌​​​​ട്രീ​​​​യം ഉ​​​​പേ​​​​ക്ഷി​​​​ച്ചു.

International

ഉം​ബ​ർ​ട്ടോ ബോ​സി അ​ന്ത​രി​ച്ചു

റോം: ​​​​പ്ര​​​​മു​​​​ഖ് ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​താ​​​​വ് ഉം​​​​ബ​​​​ർ​​​​ട്ടോ ബോ​​​​സി (84) അ​​​​ന്ത​​​​രി​​​​ച്ചു. നോ​​​​ർ​​​​ത്തേ​​​​ൺ ലീ​​​​ഗ് പാ​​​​ർ​​​​ട്ടി സ്ഥാ​​​​പ​​​​ക​​​​നാ​​​​യ ബോ​​​​സി ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള നേ​​​​താ​​​​വാ​​​​ണ്.

യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ ക​​​​ടു​​​​ത്ത വി​​​​മ​​​​ർ​​​​ശ​​​​ക​​​​നാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹം 1990ക​​​​ളി​​​​ൽ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തി​​​​യി​​​​രു​​​​ന്നു.

Kerala

സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ എം.​പി. രാ​ഘ​വ​ന്‍ അ​ന്ത​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: നാ​ട​ക-​സം​ഗീ​ത സം​വി​ധാ​യ​ക​നും ക​ഥാ​പ്ര​സം​ഗ പ​രി​ശീ​ല​ക​നു​മാ​യ പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ എം.​പി. രാ​ഘ​വ​ന്‍ (78) അ​ന്ത​രി​ച്ചു.

ത​ബ​ല​യി​ലൂ​ടെ​യും ഹാ​ര്‍​മോ​ണി​യ​ത്തി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​നാ​യ ഇ​ദ്ദേ​ഹം പി​ന്നീ​ട് സം​ഗീ​ത സം​വി​ധാ​യ​ക​നാ​യും നാ​ട​ക​ഗാ​ന സം​വി​ധാ​യ​ക​നാ​യും നാ​ട​ക സം​വി​ധാ​യ​ക​നാ​യും ക​ഥാ​പ്ര​സം​ഗ പ​രി​ശീ​ല​ക​നാ​യും പ്ര​ശ​സ്തി നേ​ടി.

ആ​കാ​ശ​വാ​ണി കോ​ഴി​ക്കോ​ട് നി​ല​യ​ത്തി​ല്‍ ഇ​ദ്ദേ​ഹം നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍​ക്ക് സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ദ്ധ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ കെ. ​രാ​ഘ​വ​ന്‍ തു​ഞ്ച​ന്‍ നാ​ട​കോ​ത്സ​വ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച ജി. ​ശ​ങ്ക​ര​പ്പി​ള്ള​യു​ടെ ഭ​ര​ത​വാ​ക്യം എ​ന്ന നാ​ട​ക​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ന് ന​ല്ല സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള അ​വാ​ര്‍​ഡും ല​ഭി​ച്ചി​രു​ന്നു.

ഈ​യി​ടെ മു​ന്‍ മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ എ​ഴു​തി​യ ഞാ​ന്‍ എ​ൻ​ജി​നി​യ​ര്‍, ക​ണ്ണീ​ര്‍ ശി​ല എ​ന്നീ ക​വി​ത​ക​ള്‍​ക്ക് സം​ഗീ​തം ന​ല്‍​കു​ക​യും മ​ന്ത്രി​യു​ടെ ഗ​ണ്‍​മാ​നാ​യ രാ​ജേ​ഷ് പാ​ടു​ക​യും ചെ​യ്ത​ത് സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

തൃ​ക്ക​രി​പ്പൂ​ര്‍ കു​ന്ന​ച്ചേ​രി സ്വ​ദേ​ശി​യാ​യി​രു​ന്ന എം.​പി. രാ​ഘ​വ​ന്‍ ആ​ദ്യ​കാ​ല​ത്ത് ബീ​ഡി തൊ​ഴി​ലാ​ളി​യും ക​ല്‍​പ്പ​ണി​ക്കാ​ര​നു​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ട​വേ​ള​ക​ളി​ൽ സം​ഗീ​തം ഗു​രു​ക്ക​ന്മാ​രി​ൽ​നി​ന്ന് അ​ഭ്യ​സി​ക്കു​ക​യാ​യി​രു​ന്നു.

ഭാ​ര്യ: പ​ദ്മാ​വ​തി. മ​ക്ക​ള്‍: പു​ഷ്പ (കു​ഞ്ഞി​മം​ഗ​ലം), ദീ​പ (വ​ട​ക​ര), ര​ഞ്ജി​ത്ത്, ശ്രീ​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: നാ​രാ​യ​ണി (ന​ട​ക്കാ​വ്), ത​മ്പാ​യി (ത​ങ്ക​യം).

Kerala

അ​ര​ങ്ങി​ന്‍റെ അ​തി​കാ​യ​ന്‍ ഇ​നി അ​ണി​യ​റ​യി​ലി​ല്ല

പ​​​​യ്യ​​​​ന്നൂ​​​​ര്‍: അ​​​​ര​​​​നൂ​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ​​​​ക്കാ​​​​ലം സം​​​​ഗീ​​​​ത​​​​മു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ല​​​​ക​​​​ള്‍​ക്കാ​​​​യി ജീ​​​​വി​​​​തം ഉ​​​​ഴി​​​​ഞ്ഞു​​​​വ​​​ച്ച പ​​​​യ്യ​​​​ന്നൂ​​​​ര്‍ കാ​​​​ര​​​​യി​​​​ലെ എം.​​​​പി. രാ​​​​ഘ​​​​വ​​​​ന്‍ വി​​​​ട​​​​വാ​​​​ങ്ങി.

ശ്രോ​​​​താ​​​​ക്ക​​​​ളു​​​​ടെ മ​​​​നം ക​​​​വ​​​​ര്‍​ന്ന ത​​​​ബ​​​​ല​​​​യു​​​​ടെ താ​​​​ള​​​​പ്പെ​​​​രു​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ​​​​യും ഹാ​​​​ര്‍​മോ​​​​ണി​​​​യ​​​​ത്തി​​​​ലു​​​​തി​​​​ര്‍​ത്ത ശ്രു​​​​തി​​​​മു​​​​റി​​​​യാ​​​​ത്ത ഈ​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ ഇ​​​​ദ്ദേ​​​​ഹം പി​​​​ന്നീ​​​​ട് സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യും നാ​​​​ട​​​​ക​​​​ഗാ​​​​ന സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യും നാ​​​​ട​​​​ക സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യും ക​​​​ഥാ​​​​പ്ര​​​​സം​​​​ഗ പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​യു​​​​മൊ​​​​ക്കെ മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തൃ​​​​ക്ക​​​​രി​​​​പ്പൂ​​​​ര്‍ കു​​​​ന്ന​​​​ച്ചേ​​​​രി സ്വ​​​​ദേ​​​​ശി​​​​യാ​​​​യി​​​​രു​​​​ന്ന എം.​​​​പി. രാ​​​​ഘ​​​​വ​​​​ന്‍ ബീ​​​​ഡി തൊ​​​​ഴി​​​​ലാ​​​​ളി​​​​യാ​​​​യും ക​​​​ല്‍​പ്പ​​​​ണി​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യാ​​​​ണ് ജീ​​​​വി​​​​ത​​​​മാ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഒ​​​​ഴി​​​​വു​​​​നേ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​രി​​​​മ്പി​​​​ല്‍ കു​​​​ഞ്ഞ​​​​മ്പു, ക​​​​ണ്ണൂ​​​​ര്‍ കു​​​​ഞ്ഞി​​​​രാ​​​​മ​​​​ന്‍ ഭാ​​​​ഗ​​​​വ​​​​ത​​​​ര്‍ എ​​​​ന്നി​​​​വ​​​​രി​​​​ല്‍​നി​​​​ന്നു​​​​മാ​​​​ണ് സം​​​​ഗീ​​​​ത​​​​ത്തി​​​​ന്‍റെ രാ​​​​ഗ-​​​​താ​​​​ള-​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ മാ​​​​സ്മ​​​​രി​​​​ക​​​​ത​​​​ക​​​​ളി​​​​ലേ​​​​ക്ക് ഇ​​​​ദ്ദേ​​​​ഹ​​​​മെ​​​​ത്തി​​​​യ​​​​ത്.

കൂ​​​​ട്ട​​​​ത്തി​​​​ല്‍ ത​​​​ബ​​​​ല പ​​​​ഠി​​​​ക്കു​​​​വാ​​​​നും രാ​​​​ഘ​​​​വ​​​​ന്‍ സ​​​​മ​​​​യം ക​​​​ണ്ടെ​​​​ത്തി. അ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ആ​​​​ദ്യ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ദ്ദേ​​​​ഹം ത​​​​ബ​​​​ലി​​​​സ്റ്റ് രാ​​​​ഘ​​​​വ​​​​നാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ട്ട​​​​ത്. ക​​​​ഠി​​​​നാ​​​​ധ്വാ​​​​ന​​​​ത്തോ​​​​ടൊ​​​​പ്പം ഒ​​​​ഴി​​​​വു​​​​നേ​​​​ര​​​​ങ്ങ​​​​ളി​​​​ലെ സം​​​​ഗീ​​​​ത​​​പ​​​​ഠ​​​​ന​​​​മാ​​​​ണ് ഉ​​​​ത്ത​​​​ര​​​​മ​​​​ല​​​​ബാ​​​​റി​​​​നു മി​​​​ക​​​​ച്ച സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​നെ ല​​​​ഭി​​​​ക്കാ​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ​​​​ത്.

ഇ​​​​ദ്ദേ​​​​ഹം ചി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഗാ​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​കാ​​​​ശ​​​​വാ​​​​ണി​​​​യി​​​​ലെ ല​​​​ളി​​​​ത​​​​ഗാ​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ല്‍ നി​​​​റ​​​​ഞ്ഞു​​​​നി​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ട​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ട് എം.​​​​പി. രാ​​​​ഘ​​​​വ​​​​ന്‍ എ​​​​ന്ന സം​​​​ഗീ​​​​ത​​​​ജ്ഞ​​​​നെ നാ​​​​ട​​​​ക​​​​ലോ​​​​ക​​​​ത്തി​​​​നു പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് മു​​​​ന്‍​കാ​​​​ല നാ​​​​ട​​​​ക സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ വേ​​​​മ്പു അ​​​​ന്നൂ​​​​രും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ശി​​​​ഷ്യ​​​​നാ​​​​യ എം.​​​​ടി. അ​​​​ന്നൂ​​​​രു​​​​മാ​​​​യി​​​​രു​​​​ന്നു.

സം​​​​ഗീ​​​​തോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള പ​​​​രി​​​​ജ്ഞാ​​​​ന​​​​മാ​​​​ണ് ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ മി​​​​ക​​​​ച്ച സം​​​​ഗീ​​​​ത സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​ക്കി മാ​​​​റ്റി​​​​യ​​​​ത്. എ​​​​ഴു​​​​പ​​​​തു​​​​ക​​​​ളു​​​​ടെ അ​​​​ന്ത്യ​​​​ത്തി​​​​ലാ​​​​ണ് കാ​​​​ര​​​​യി​​​​ല്‍ കു​​​​ഞ്ഞ​​​​മ്പു എ​​​​ഴു​​​​ത്ത​​​​ച്ഛ​​​​ന്‍ ക​​​​ലാ​​​​സ​​​​മി​​​​തി​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ​​​​പാ​​​​പം എ​​​​ന്ന നാ​​​​ട​​​​കം ഇ​​​​ദ്ദേ​​​​ഹം സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത​​​​ത്. അ​​​​തി​​​​ലെ ഗാ​​​​ന​​​​ങ്ങ​​​​ള്‍ ചി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തും ഇ​​​​ദ്ദേ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു.

പി​​​​ല്‍​ക്കാ​​​​ല​​​​ത്ത് എം.​​​​ടി. അ​​​​ന്നൂ​​​​ര്‍ സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത നാ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഗീ​​​​തം കൈ​​​​കാ​​​​ര്യം ചെ​​​​യ്തി​​​​രു​​​​ന്ന​​​​തും ഇ​​​​ദ്ദേ​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു. വി​​​​ശ്വ​​​​രൂ​​​​പം, താ​​​​ള​​​​വ​​​​ട്ടം, തു​​​​ള​​​​സി​​​​വ​​​​നം, ശ്രു​​​​തി​​​​ല​​​​യം, ദുഃ​​​​ഖ ഗാ​​​​യ​​​​ത്രി, കു​​​​മ്പ​​​​സാ​​​​രം, മൂ​​​​തേ​​​​വി തെ​​​​യ്യം, വി​​​​ര​​​​ല്‍​പ്പാ​​​​ടു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ ജ​​​​ന​​​​പ്രി​​​​യ നാ​​​​ട​​​​ക​​​​ങ്ങ​​​​ളെ ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​ക്കാ​​​​ന്‍ പി​​​​ന്ന​​​​ണി​​​​യി​​​​ല്‍ എം.​​​​പി. രാ​​​​ഘ​​​​വ​​​​ന്‍റെ സം​​​​ഗീ​​​​ത​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

നാ​​​​ട​​​​കാ​​​​വ​​​​ത​​​​ര​​​​ണ​​​​ത്തോ​​​​ടൊ​​​​പ്പം സം​​​​ഗീ​​​​തോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ നാ​​​​ട​​​​ക​​​​ത്തി​​​​ലെ ഗാ​​​​ന​​​​ങ്ങ​​​​ളാ​​​​ല​​​​പി​​​​ക്കു​​​​ന്ന രീ​​​​തി​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ന്‍​കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍. അ​​​​തി​​​​നാ​​​​ല്‍​ത്ത​​​​ന്നെ നാ​​​​ട​​​​ക​​​പ്രേ​​​​മി​​​​ക​​​​ളു​​​​ടെ മ​​​​ന​​​​സി​​​​ല്‍ ഹാ​​​​ര്‍​മോ​​​​ണി​​​​യ​​​​ത്തി​​​​നു പി​​​​ന്നി​​​​ലി​​​​രി​​​​ക്കു​​​​ന്ന ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ രൂ​​​​പ​​​​മാ​​​​ണ് നി​​​​റ​​​​ഞ്ഞു​​​​നി​​​​ന്നി​​​​രു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത​​​​ല മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ഥാ​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന് ഒ​​​​ന്നാം സ്ഥാ​​​​നം നേ​​​​ടു​​​​ന്ന പ്ര​​​​തി​​​​ഭ​​​​ക​​​​ളെ വാ​​​​ര്‍​ത്തെ​​​​ടു​​​​ക്കാ​​​​ന്‍ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു ക​​​​ഴി​​​​ഞ്ഞു. ഇ​​​​തി​​​​ലൂ​​​​ടെ നൂ​​​​റു​​​​വ​​​​യ​​​​സ് പി​​​​ന്നി​​​​ടു​​​​ന്ന ക​​​​ഥാ​​​​പ്ര​​​​സം​​​​ഗ ക​​​​ല​​​​യ്ക്ക് ഉ​​​​ണ​​​​ര്‍​ത്തു​​​​പാ​​​​ട്ടാ​​​​കാ​​​​നും ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് സാ​​​​ധി​​​​ച്ചു.

പേ​​​​രും പെ​​​​രു​​​​മ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ക​​​​ഷ്‌​​​ട​​​ത​​​​ക​​​​ളു​​​​ടെ ക​​​​യ്പു​​​​നീ​​​​ര്‍ നു​​​​ണ​​​​ഞ്ഞു​​​​ള്ള ജീ​​​​വി​​​​ത​​​​യാ​​​​ത്ര​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റേ​​​​ത്. ഇ​​​​തി​​​​നി​​​​ട​​​​യി​​​​ലും ക​​​​ലോ​​​​പാ​​​​സ​​​​ന​​​​യ്ക്കാ​​​​യി ജീ​​​​വി​​​​തം ഉ​​​​ഴി​​​​ഞ്ഞു​​​​വ​​​​ച്ച ഈ ​​​​അ​​​​നു​​​​ഗ്ര​​​​ഹീ​​​​ത ക​​​​ലാ​​​​കാ​​​​ര​​​​ന് അ​​​​ര്‍​ഹി​​​​ക്കു​​​​ന്ന അം​​​​ഗീ​​​​കാ​​​​ര​​​​ങ്ങ​​​​ളോ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളോ ഇ​​​​തു​​​​വ​​​​രെ ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്ന​​​​താ​​​​ണ് ദുഃ​​​​ഖ​​​​ക​​​​രം.

NRI

റ​വ. റോ​യ് തോ​മ​സി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​ന്‍ കെ.​എ. ബെ​ഞ്ച​മി​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ൽ​ട്രോ​ൺ റി​ട്ട. ജ​ന​റ​ൽ മാ​നേ​ജ​ർ നാ​ര​ങ്ങാ​നം ക​ണ്ടം​കു​ള​ത്ത് കെ.​എ. ബെ​ഞ്ച​മി​ൻ (പാ​പ്പ​ച്ച​ൻ, 73) കാ​ര്യ​വ​ട്ട​ത്തെ വ​സ​തി​യി​ൽ അ​ന്ത​രി​ച്ചു.

സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് എ​പ്പി​സ്കോ​പ്പ​ൽ ച​ർ​ച്ച് (ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച്) വൈ​ദീ​ക​ൻ റ​വ. റോ​യ് തോ​മ​സി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​നും ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​കാം​ഗം സൂ​സ​ൻ വ​ർ​ഗീ​സി​ന്‍റെ സ​ഹോ​ദ​ര​നു​മാ​ണ് പ​രേ​ത​ൻ

മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എട്ടിന് കാ​ര്യ​വ​ട്ട​ത്തെ വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് കൊ​ണ്ടു​വ​രും. രാ​വി​ലെ 10ന് വ​സ​തി​യി​ൽ ന​ട​ക്കു​ന്ന സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ശ്രീ​കാ​ര്യം ബ​ഥേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ നാ​ലാ​ഞ്ചി​റ സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

ഭാ​ര്യ: അ​ന്ന​മ്മ ബെ​ഞ്ച​മി​ൻ. മ​ക്ക​ൾ: ഡോ. ​അ​ഞ്ജു, എ​ബി. മ​രു​മ​ക​ൻ: ഡോ. ​നി​ജോ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ റോ​യ് തോ​മ​സ് - 253 653 0689.

NRI

മ​റി​യാ​മ്മ തി​മൊ​ത്തി​യോ​സ്‌ ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു

ഡി​ട്രോ​യി​റ്റ്: മാ​വേ​ലി​ക്ക​ര ക​രി​പ്പു​ഴ ക​ട​ക​മ്പ​ള്ളി​ൽ പ​രേ​ത​നാ​യ ഡോ. ​കെ.ജി. തി​മൊ​ത്തി​യോ​സി​ന്‍റെ ഭാര്യ മ​റി​യാ​മ്മ തി​മൊ​ത്തി​യോ​സ്‌ (88) ഡി​ട്രോ​യി​റ്റി​ൽ അ​ന്ത​രി​ച്ചു.

കു​ണ്ട​റ മാ​റ​നാ​ട്‌ പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗ​മാ​ണ്‌. പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈകുന്നേരം ആറ് മു​ത​ൽ ഒമ്പത് വ​രെ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ ഒമ്പത് മു​ത​ൽ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ലും തു​ട​ർ​ന്ന് വൈ​റ്റ് ചാ​പ്പ​ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ലും ന​ട​ക്കും.

മ​ക്ക​ൾ: ജീ​ബി, ഡോ. ​സോ​ണി​യ മ​രു​മ​ക്ക​ൾ: ലീ​ന, ബി​ജു കൊ​ച്ചു​മ​ക്ക​ൾ: അ​ല​യ​ന, എ​ലൈ​ജ, ജി​യാ​ന, നി​ഷ, മ​ലി​ന സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ മാ​ത്യു പ​ണി​ക്ക​ർ (ബാ​ബു), കോ​ശി പ​ണി​ക്ക​ർ (സ​ണ്ണി, കോ​ട്ട​യം), ജോ​ൺ പ​ണി​ക്ക​ർ (രാ​ജ​ൻ, ഡി​ട്രോ​യി​റ്റ്).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റോ​ജ​ൻ പ​ണി​ക്ക​ർ 419-819-7562.

NRI

മു​ള​യ്ക്ക​ൽ മാ​ത്യു അ​ന്ത​രി​ച്ചു

ഒ​ല​വ​ക്കോ​ട്/​അ​ബു​ദാ​ബി:​ പു​തു​പ്പ​രി​യാ​രം വാ​ഴേ​മ്പു​റം എഎം യു​പി സ്കൂ​ൾ റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ പു​തു​പ്പ​രി​യാ​രം മു​ള​യ്ക്ക​ൽ മാ​ത്യു മാ​ഷ് (78) അ​ന്ത​രി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഒ​ല​വ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ (ധോ​ണി) ന​ട​ക്കും.

ഭാ​ര്യ: ഏ​ലി​ക്കു​ട്ടി (​റി​ട്ട. ടീ​ച്ച​ർ, വാ​ഴേ​മ്പു​റം സ്കൂ​ൾ). മ​ക്ക​ൾ: ഷി​ൻ​സി (ദ​ക്ഷി​ണാ​ഫ്രി​ക്ക), ഷി​ൽ​ബി (അ​ബു​ദാ​ബി), സ്മി​ത (​പു​തു​പ്പ​രി​യാ​രം).

മ​രു​മ​ക്ക​ൾ: സ​ജി വി​ല​ങ്ങ​പാ​റ (ദ​ക്ഷി​ണാ​ഫ്രി​ക്ക), സ​ണ്ണി ക​ണി​ചേ​രി​ൽ (അ​ബു​ദാ​ബി), അ​ജി കാ​രു​വേ​ലി​ൽ (റെ​യി​ൽ​വേ പാ​ല​ക്കാ​ട്, കു​റു​പ്പും​ത​റ, കോ​ട്ട​യം).

Kerala

മാ​തൃ​കാ ക​ർ​ഷ​ക​ൻ ഏ​ലി​യാ​സി​നു നാ​ടി​ന്‍റെ വി​ട

ചെ​​​റു​​​പു​​​ഴ: നാ​​​ടി​​​നെ​​​യും മ​​​ണ്ണി​​​നെ​​​യും സ്നേ​​​ഹി​​​ച്ച് അ​​​കാ​​​ല​​​ത്തി​​​ൽ വി​​​ട​​​പ​​​റ​​​ഞ്ഞ ചെ​​​റു​​​പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മാ​​​തൃ​​​കാ ക​​​ർ​​​ഷ​​​ക​​​ൻ ഏ​​​ലി​​​യാ​​​സി​​​ന് നാ​​​ട് തേ​​​ങ്ങ​​​ലോ​​​ടെ വിടന​​​ൽ​​​കി.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ വീ​​​ട്ടി​​​ൽ ന​​​ട​​​ന്ന സം​​​സ്കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ഫാ. ​​​സാ​​​ജു പൗ​​​ലോ​​​സ് മ​​​ലേ​​​രി, ഫാ. ​​​യോ​​​ഹ​​​ന്നാ​​​ൻ, ഫാ. ​​​സ്ക​​​റി​​​യാ പു​​​ത്ത​​​ൻ​​​പു​​​ര, ഫാ. ​​​ക്ലി​​​ന്‍റോ മാ​​​ത്യു, ഫാ. ​​​വ​​​ർ​​​ഗീ​​​സ് ഫീ​​​ലി​​​പ്പോ​​​സ് എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

എം​​​എ​​​ൽ​​​എമാ രായ സ​​​ജീ​​​വ് ജോ​​​സ​​​ഫ് , ടി.​​​ഐ. മ​​​ധു​​​സൂ​​​ദ​​​ന​​​ൻ, യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ടി. മാ​​​ത്യു, യു​​​ഡി​​​എ​​​ഫ് ഇ​​​രി​​​ക്കൂ​​​ർ നി​​​യോ​​​ജ​​​കമ​​​ണ്ഡ​​​ലം ചെ​​​യ​​​ർ​​​മാ​​​ൻ തോ​​​മ​​​സ് വെ​​​ക്ക​​​ത്താ​​​നം, കൃ​​​ഷിവ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, നാ​​​ട്ടു​​​കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ നൂറു​​​ക​​​ണ​​​ക്കി​​​നാ​​​ളു ക​​​ൾ വീ​​​ട്ടി​​​ലും പ​​​ള്ളി​​​യി​​​ലു​​​മെ​​​ത്തി ആ​​​ദ​​​രാ​​​ഞ്ജ​​​ലി​ അ​​​ർ​​​പ്പി​​​ച്ചു.

ക​​​ട​​​ക്കെ​​​ണി​​​കൊ​​​ണ്ട് നി​​​ർ​​​വാ​​​ഹ​​​മി​​​ല്ലാ​​​തെ ജീ​​​വി​​​തം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച ചെ​​​റു​​​പു​​​ഴ ഇ​​​ട​​​വ​​​ര​​​മ്പി​​​ലെ ക​​​ർ​​​ഷ​​​ക​​​ൻ അ​​​മ്പാ​​​ട്ട് ഏ​​​ലി​​​യാ​​​സി​​​ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​ഫി​​​ലി​​​പ് ക​​​വി​​​യി​​​ൽ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​ലി​​​പ് വെ​​​ളി​​​യ​​​ത്ത്, ചെ​​​റു​​​പു​​​ഴ ഫൊ​​​റോ​​​നാ പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ജു മാ​​​ത്യു എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ആ​​​ദ​​​രാ​​​ഞ്ജ​​​ലി​​​ക​​​ൾ അ​​​ർ​​​പ്പി​​​ച്ചു.

കേ​​​ര​​​ള സ​​​മൂ​​​ഹ​​​ത്തി​​​ലെ അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ട ക​​​ർ​​​ഷ​​​ക​​​രു​​​ടെ ഗ​​​തി​​​കേ​​​ടി​​​ന്‍റെ മു​​​ഖ​​​മാ​​​ണ് ഏ​​​ലി​​​യാ​​​സി​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന് റ​​​വ.​​​ഡോ. ഫി​​​ലി​​​പ് ക​​​വി​​​യി​​​ൽ പ​​​റ​​​ഞ്ഞു. കൃ​​​ഷി വ​​​കു​​​പ്പി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളും സ​​​ബ്സി​​​ഡി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ യ​​​ഥാ​​​സ​​​മ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം.

സ​​​ബ്സി​​​ഡി​​​ക്കുവേ​​​ണ്ടി മാ​​​സ​​​ങ്ങ​​​ളോ​​​ളം അ​​​പേ​​​ക്ഷ​​​യു​​​മാ​​​യി ക​​​യ​​​റി​​​യി​​​റ​​​ങ്ങാ​​​ൻ ഇ​​​ട​​​യാ​​​ക്ക​​​രു​​​ത്. ഏ​​​ലി​​​യാ​​​സി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ക​​​ർ​​​ഷ​​​ക​​വി​​​രു​​​ദ്ധ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ പ്ര​​​ഭു​​​ക്ക​​​ളും അ​​​ധി​​​കാ​​​രി വ​​​ർ​​​ഗ​​​വും ഉ​​​ത്ത​​​രം പ​​​റ​​​ഞ്ഞേ മ​​​തി​​​യാ​​​വൂ എ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു.

District News

ടി.​വി. രാ​ജു മ​റ്റ​ക്കു​ഴി അ​ന്ത​രി​ച്ചു

മ​റ്റ​ക്കു​ഴി: ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നും നാ​ട​ക ക​ലാ​കാ​ര​നു​മാ​യി​രു​ന്ന മ​റ്റ​ക്കു​ഴി ത​ച്ച​ൻ​കാ​ട്ടി​ൽ ടി.​വി.​രാ​ജു (രാ​ജു മാ​ഷ്-76) അ​ന്ത​രി​ച്ചു. വെ​ണ്ണി​ക്കു​ള​ത്തു​ള്ള സ​ഹോ​ദ​ര​ന്‍റെ വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം സം​സ്കാ​രം ഇ​ന്ന് 12ന് ​തി​രു​വാ​ണി​യൂ​ർ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ.

അ​ക്കാ​ല​ത്ത് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ക​ലാ സം​ഘ​ട​ന​യു​ടെ ചു​മ​ത​ല​ക്കാ​ര​നും നാ​ട​കം, ക​ഥാ​പ്ര​സം​ഗം, വാ​യ്പ്പാ​ട്ട്, തെ​രു​വ് നാ​ട​കം തു​ട​ങ്ങി വി​വി​ധ ക​ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. പാ​ര​ല​ൽ കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു.

മു​ൻ​മ​ന്ത്രി​മാ​രാ​യ ടി.​കെ.​രാ​മ​കൃ​ഷ്ണ​ൻ, വി. ​വി​ശ്വ​നാ​ഥ​മേ​നോ​ൻ, പ്ര​മു​ഖ നേ​താ​ക്ക​ളാ​യി​രു​ന്ന എ.​പി.​വ​ർ​ക്കി, കു​ടി​ലി​ൽ ഭാ​സ്ക​ര​ൻ എ​ന്നി​വ​രു​ടെ സ​മ​കാ​ലി​ക​നാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ, മോ​നി, സു​ഗ​ത​ൻ.

Kerala

റി​ട്ട. ജ​സ്റ്റീസ് എ. ​ല​ക്ഷ്മി​ക്കു​ട്ടി അന്തരിച്ചു

പേ​​​രൂ​​​ര്‍​ക്ക​​​ട: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ ജ​​​ഡ്ജി റി​​​ട്ട. ജ​​​സ്റ്റീ​​​സ് എ. ​​​ല​​​ക്ഷ്മി​​​ക്കു​​​ട്ടി (82) അ​​​ന്ത​​​രി​​​ച്ചു. സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് രാ​​​വി​​​ലെ 11ന് ​​​വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ല്‍.

17 വ​​​ര്‍​ഷം അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യി​​​രി​​​ക്കെ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യി. 2004ല്‍ ​​​വി​​​ര​​​മി​​​ച്ചു.

സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീഷ​​​ന്‍ അം​​​ഗം, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി ക​​​ടാ​​​ശ്വാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍, റെ​​​ഡ് ക്രോ​​​സ് കേ​​​ര​​​ള റീ​​​ജ​​​ണ്‍ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ദ​മ്പ​തി​ക​ൾ മ​ര​ച്ചു

കോ​ട്ട​യം : ഭ​ർ​ത്താ​വ് മ​രി​ച്ച​തി​ന്‍റെ തൊ​ട്ടു പി​ന്നാ​ലെ ഭാ​ര്യ​യും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ചി​ങ്ങ​വ​നം പു​തി​യാ​പ​റ​മ്പി​ൽ കു​രു​വി​ള ജേ​ക്ക​ബും (74) ഭാ​ര്യ ജാ​ൻ​സി​യു​മാ​ണ് (68) മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മ​രി​ച്ച​ത്.

കു​രു​വി​ള ജേ​ക്ക​ബ് രാ​വി​ലെ​യും ജാ​ൻ​സി ഉ​ച്ച​യ്ക്കു​ശേ​ഷ​വു​മാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം പി​ന്നീ​ട് ചി​ങ്ങ​വ​നം സെ​ന്‍റ് ജോ​ൺ​സ് പു​ത്ത​ൻ​പ​ള്ളി​യി​ൽ. മ​ക്ക​ൾ: ആ​ൻ​സ​ൻ കു​രു​വി​ള (മ​ർ​ച്ച​ന്‍റ് നേ​വി), ജി​ൻ​സ​ൻ കു​രു​വി​ള (കാ​ന​ഡ). മ​രു​മ​ക്ക​ൾ: സീ​നാ പാ​ല​ക്കു​ടി​യി​ൽ, അ​ക്സ മ​തു​രം​കോ​ട്ട്.

 

NRI

മേ​രി ജോ​ൺ പാ​ല​മ​റ്റം അ​ന്ത​രി​ച്ചു

കോ​ട്ട​യം: കു​റി​ച്ചി​ത്താ​നം പ​ടി​ഞ്ഞാ​റേ​കു​റ്റ് എ.​ടി. ഉ​ല​ഹ​ന്നാ​ന്‍റെ ഭാ​ര്യ മേ​രി ജോ​ൺ പാ​ല​മ​റ്റം (88) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ജൂ​ലി​യ​റ്റ് ജോ​ൺ, അ​നി​ൽ ജോ​ൺ. മ​രു​മ​ക്ക​ൾ: ബി​ജു കു​രി​കാ​ട്ടു​പാ​റ, റി​യ അ​നി​ൽ (എ​ല്ലാ​വ​രും യു​എ​സ്എ ).

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച 12ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തും തു​ട​ർ​ന്ന് ര​ണ്ടി​ന് കു​റി​ച്ചി​ത്താ​നം സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന​താ​ണ്.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു‌​ടെ (മാ​പ്പ്) സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ച് മാ​പ്പി​ന്‍റെ വ​ള​ർ​ച്ച​യി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച ബി​ജു കു​രി​കാ​ട്ടു​പാ​റ​യു​ടെ ഭാ​ര്യ മാ​താ​വാ​ണ് പ​രേ​ത.

മാ​പ്പ് പ്ര​സി​ഡ​ന്‍റ് ബെ​ൻ​സ​ൺ പ​ണി​ക്ക​ർ, സെ​ക്ര​ട്ട​റി ലി​ജോ ജോ​ർ​ജ്, മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഭ​വ​ന​ത്തി​ൽ എ​ത്തി അ​നു​ശോ​ച​ന​മ​റി​യി​ച്ചു.

Kerala

ക​ലാ​സം​വി​ധാ​യ​ക​ൻ കെ.​ശേ​ഖ​ർ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ ത്രി ​ഡി ചി​ത്ര​മാ​യ മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​നി​ലെ ക​ലാ​സം​വി​ധാ​യ​ക​ൻ കെ. ​ശേ​ഖ​ർ (72) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

1982-ൽ ​ജി​ജോ പു​ന്നൂ​സ് സം​വി​ധാ​നം ചെ​യ്ത പ​ട​യോ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ജി​ജോ പു​ന്നൂ​സ് ത​ന്നെ ഒ​രു​ക്കി​യ മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ൻ വ​ഴി​ത്തി​ര​വാ​യി.

നോ​ക്കാ​ത്ത ദൂ​ര​ത്ത് ക​ണ്ണും ന​ട്ട്, ചാ​ണ​ക്യ​ന്‍, ഒ​ന്നു​മു​ത​ല്‍ പൂ​ജ്യം​വ​രെ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ല്‍.

NRI

ഏ​ലി​യ​മ്മ ചെ​റി​യാ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു

ഡാ​ള​സ്: മു​ട്ടം ചാ​ങ്ങോ​ത്ത് വ​ട​ക്കേ​തി​ൽ പ​രേ​ത​നാ​യ സി.​എം. ചെ​റി​യാ​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ ചെ​റി​യാ​ൻ (ചി​ന്ന​മ്മ, 87) ഡാ​ള​സ് ടെ​ക്‌​സ​സി​ൽ അ​ന്ത​രി​ച്ചു. പ​രേ​ത തു​മ്പ​മ​ൺ പെ​രും​മ്പ​ല​ത്ത് കി​ഴ​ക്ക​തി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: സ​ണ്ണി ചെ​റി​യാ​ൻ (തു​മ്പ​മ​ൺ), സോ​മി ലൂ​ക്കോ​സ് (ഡാ​ള​സ്). മ​രു​മ​ക്ക​ൾ: മി​നി സ​ണ്ണി (തു​മ്പ​മ​ൺ), യോ​ഹ​ന്നാ​ൻ ലു​ക്കോ​സ് (ബേ​ബി​ക്കു​ട്ടി, ഡാ​ള​സ്).

പൊ​തു​ദ​ർ​ശ​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ ഒ​മ്പ​ത് വ​രെ ഷാ​രോ​ൺ ഫെ​ലോ​ഷി​പ് ച​ർ​ച്ചി​ൽ (940 Barnes Bridge Rd, Mesquite TX 75150).

സം​സ്കാ​ര ശു​ശ്രൂ​ഷ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഷാ​രോ​ൺ ച​ർ​ച്ചി​ൽ ആ​രം​ഭി​ച്ച് 12.30ന് ​ന്യൂ ഹോ​പ്പ് ഫ്യൂ​ണ​റ​ൽ ഹോം & ​മെ​മ്മോ​റി​യ​ൽ ഗാ​ർ​ഡ​നി​ൽ (500 US - 80, Sunnyvale TX 75182).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: യോ​ഹ​ന്നാ​ൻ ലു​ക്കോ​സ് - 214 755 1026, സാ​മു​വ​ൽ പ​ന​വേ​ലി - 214 435 0124.

Latest News

Corehub Up