x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ള്ള​ലേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം ബ്യൂറോ
Published: August 5, 2026 12:56 PM IST | Updated: August 5, 2026 12:56 PM IST

രമാദേവി

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ൽ വ​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് പൊ​ള്ള​ലേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. പേ​ട്ട എ​സ്എ​ൻ ന​ഗ​ർ ഹൗ​സ് ന​മ്പ​ർ 55 തു​ണ്ടു​വി​ളാ​ക​ത്തെ വീ​ട്ടി​ൽ ര​മാ​ദേ​വി (52) ആ​ണ് മ​രി​ച്ച​ത്. 

ചൊവ്വാഴ്ച രാ​വി​ലെ എട്ടോടെയാണ് ഇ​വ​ർ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ മൂ​ല​മു​ള്ള വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 

50 ശ​തമാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ ര​മാ​ദേ​വി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ട്രോ​മ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആറോടെയായിരുന്നു മരണം. 


ഗി​രീ​ശ​നാ​ണ് ഭ​ർ​ത്താ​വ്. മ​ക്ക​ൾ: അ​നു​ജ, അ​ഞ്ജു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​ക്ക് മു​ട്ട​ത്ത​റ മോ​ക്ഷ ക​വാ​ട​ത്തി​ൽ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒമ്പതിന് നടക്കും.

Tags : Housewife burn passed away Deepika DeepikaNewspaper NewsUpdate

Recent News

Corehub Up