x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​സ്രാ​യേ​ലി​ല്‍ ജോ​ലി വാ​ഗ്ദാ​നം; മ​ല​യാ​ളി​യി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം ത​ട്ടി​യ ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 7, 2026 07:43 AM IST | Updated: September 7, 2026 07:43 AM IST

തി​രു​വ​ന​ന്ത​പു​രം: ഇ​സ്രാ​യേ​ലി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് അ​ഞ്ച് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ൽ ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. ത​ഞ്ചാ​വൂ​ര്‍ പേ​രാ​വു​റാ​ണി സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ബ്ബാ​സ് (49), ആ​രോ​ഗ്യ സ്റ്റീ​ഫ​ന്‍ (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി​യാ​യ ജോ​സി​ന്‍റെ പ​ക്ക​ല്‍​നി​ന്ന് ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് പ്ര​തി​ക​ള്‍ പ​ണം വാ​ങ്ങി​യ​ത്.

മ​ധു​ര, തി​രു​ച്ചി​റ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​സ്രാ​യേ​ലി​ലെ പ്ര​മു​ഖ ക​മ്പ​നി​യി​ല്‍ വെ​ല്‍​ഡിം​ഗ് ജോ​ലി ത​ര​പ്പെ​ടു​ത്തി​കൊ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. വി​സ​യ​ട​ക്ക​മു​ള​ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഓ​ഗ​സ്റ്റ് മാ​സം പ​കു​തി​യോ​ടെ ടി​ക്ക​റ്റ് ന​ല്‍​കു​മെ​ന്നും പ്ര​തി​ക​ള്‍ ജോ​സി​നെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഓ​ഗ​സ്റ്റ് 15നു​ശേ​ഷം ഇ​രു​വ​രെ​യും ഫോ​ണി​ല്‍ വി​ളി​ച്ചു​വെ​ങ്കി​ലും സ്വി​ച്ച് ഓ​ഫാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് പ​രാ​തി​ക്കാ​രാ​നാ​യ ജോ​സും സു​ഹൃ​ത്തു​ക്ക​ളും പ്ര​തി​ക​ളു​ടെ നാ​ട്ടി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് വി​ഴി​ഞ്ഞം പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്കെ​തി​രെ കാ​ഞ്ഞി​രം​കു​ളം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി​ക​ളു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : arrest fake job Israel cheating Malayali Tamil Nadu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up