x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചിറയിൻകീഴിലെ കൈയാങ്കളി: രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

വെബ് ഡെസ്ക്
Published: September 7, 2026 10:22 AM IST | Updated: September 7, 2026 10:22 AM IST

ചിറയിൻകീഴിൽ എംഎൽഎ ര​മ്യ ഹ​രി​ദാ​സും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി (File Photo)

തിരുവനന്തപുരം: ചിറയിൻകീഴില്‍ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക നേതാക്കളും തമ്മിലെ കൈയാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. രമ്യയുടെ സഹായി പാളയം പ്രദീപിനെ ഒഴിവാക്കാൻ കെപിസിസി നിർദേശം നൽകും. പാളയം പ്രദീപിനെ സഹായിയാക്കുന്നത് ഒഴിവാക്കാനാണ് രമ്യ ഹരിദാസിന് നിർദേശം നൽകുക.

കൈയാങ്കളിയിൽ കെപിസിസി ഞായറാഴ്ച അച്ചടക്ക നടപടിയെടുത്തിരുന്നു. പാളയം പ്രദീപിനെയും കോൺഗ്രസ് കൂന്തല്ലൂ‍ർ മണ്ഡലം വൈസ് പ്രസിഡന്‍റ് സജാദിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

പ്രദീപിനെതിരെ നേതൃത്വത്തിന് മുന്നിൽ വ്യാപക പരാതികൾ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് ഞായറാഴ്ച കെ.സി. വേണുഗോപാലുമായി ചർച്ച നടത്തിയിരുന്നു.

ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സ​​​​​മു​​​​​ണ്ടാ​​​​​യ ബ്ലോ​​​​​ക്ക് പ​​​​​ഞ്ചാ​​​​​യ​​​​​ത്ത് അ​​​​​ധി​​​​​കൃ​​​​​ത​​​​​രു​​​​​ടെ യോ​​​​​ഗ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് പാ​​​​​ള​​​​​യം പ്ര​​​​​ദീ​​​​​പ് യോ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​തും ഇ​​​​​ട​​​​​പെ​​​​​ട്ട​​​​​തു​​​​​മാ​​​​​ണ് പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ വ​​​​​ഷ​​​​​ളാ​​​​​ക്കി​​​​​യ​​​​​ത്. പാ​​​​​ള​​​​​യം പ്ര​​​​​ദീ​​​​​പ് എം​​​​​എ​​​​​ൽ​​​​​എ​​​​​യു​​​​​ടെ പി​​​​​എ ആ​​​​​ണെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ര​​​​​മ്യ ഹ​​​​​രി​​​​​ദാ​​​​​സി​​​​​ന്‍റെ വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം.

 

 

 

Tags : Clash RamyaHaridas Congress KPCC

Recent News

Corehub Up