x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​യി​ൽ വി​ജ​യ​ഫോ​ർ​മു​ല ആ​വ​ർ​ത്തി​ക്കാ​ൻ എ​സ്പി

വെബ് ഡെസ്ക്
Published: September 7, 2026 05:40 AM IST | Updated: September 7, 2026 05:40 AM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ജ​യ​ഫോ​ർ​മു​ല ആ​വ​ർ​ത്തി​ക്കാ​നൊ​രു​ങ്ങി അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി (എ​സ്പി). കോ​ൺ​ഗ്ര​സു​മാ​യി ച​ങ്ങാ​ത്തം തു​ട​രു​ക​യും അ​സാ​ദു​ദ്ദീ​ൻ ഒ​വൈ​സി​യു​ടെ എ​ഐ​എം​ഐ​എം​നെ അ​ക​റ്റി​നി​ർ​ത്താ​നു​മാ​ണ് എ​സ്പി​യി​ൽ ഏ​ക​ദേ​ശ​ധാ​ര​ണ. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​നു​ള്ള താ​ൽ​പ​ര്യം ഒ​വൈ​സി​യു​ടെ പാ​ർ​ട്ടി വ​ള​രെ​ക്കാ​ല​മാ​യി പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. ബി​ജെ​പി​ക്കെ​തി​രേ എ​സ്പി​യു​മാ​യി ചേ​ർ​ന്ന് മ​ത്സ​രി​ക്കാ​ൻ അ​ടു​ത്തി​ടെ​യും എ​ഐ​എം​ഐ​എം താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

എ​ഐ​എം​ഐ​എ​മ്മു​മാ​യു​ള്ള സ​ഖ്യം വി​ശാ​ല സാ​മൂ​ഹി​ക ഐ​ക്യ​പ്പെ​ട​ലി​നു​ള്ള ശ്ര​മ​ത്തി​ന് ദോ​ഷം ചെ​യ്യു​മെ​ന്ന് പാ​ർ​ട്ടി വി​ശ്വ​സി​ക്കു​ന്നു. മു​സ്‌​ലിം അ​നു​കൂ​ല പാ​ർ​ട്ടി എ​ന്ന പ​ര​മ്പ​രാ​ഗ​ത പ്ര​തി​ച്ഛാ​യ​യി​ൽ​തു​ങ്ങി​നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് മു​തി​ർ​ന്ന എ​സ്പി നേ​താ​വ് പ​റ​ഞ്ഞു. 2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഖി​ലേ​ഷ് യാ​ദ​വ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 80 സീ​റ്റു​ക​ളി​ൽ നാ​ല് മു​സ്‌​ലിം സ്ഥാ​നാ​ർ​ഥി​ക​ളെ മാ​ത്ര​മേ പാ​ർ​ട്ടി നി​ർ​ത്തി​യു​ള്ളൂ. ഈ ​നാ​ല് പേ​രും ജ​യി​ക്കു​ക​യും ചെ​യ്തു.

പി​ന്നാ​ക്ക, ദ​ളി​ത്, ന്യൂ​ന​പ​ക്ഷ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യെ​ങ്കി​ലും തീ​വ്ര ന്യൂ​ന​പ​ക്ഷ രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ന്ന​തി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​താ​യും എ​സ്പി നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​നാ​ൽ, എ​ഐ​എം​ഐ​എ​മ്മു​മാ​യു​ള്ള തു​റ​ന്ന സ​ഖ്യം മു​സ്‌​ലിം പ്രീ​ണ​ന​മാ​ണ് എ​സ്പി​യു​ടേ​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ത്താ​ൻ ബി​ജെ​പി​ക്ക് ഇ​ടം​ന​ൽ​കി​യേ​ക്കും. അ​തു​കൊ​ണ്ടാ​ണ് ഒ​വൈ​സി​യി​ൽ​നി​ന്ന് അ​ക​ന്നു നി​ൽ​ക്കാ​ൻ പാ​ർ​ട്ടി ആ​ലോ​ചി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​സ്‌​ലിം വോ​ട്ട​ർ​മാ​രെ കൂ​ടെ​നി​ർ​ത്തി യാ​ദ​വ ഇ​ത​ര പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ് എ​സ്പി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ്ര​മി​ച്ച​ത്. ഇ​തേ ഫോ​ർ​മു​ല നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ആ​വ​ർ​ത്തി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Tags : Samajwadi Party winning Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up