കെ. അച്യുതൻ
പാലക്കാട്: ചിറ്റൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. അച്യുതൻ (76) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1996 മുതൽ 2016 വരെ ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ മകനാണ്.
Tags : KAchuthan Chittur Palakkad Deepika DeepikaNewspaper BreakingNews NewsUpdate Headlines