Image for representation
കൊച്ചി: തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ ഒരു വിദ്യാര്‍ഥി കൂടി പൊലിസ് പിടിയില്‍. ചെങ്ങന്നൂരിലെ കോളജ് വിദ്യാര്‍ഥി സനീഷിനെയാണ് തൃക്കാക്കര പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. വിദ്യാര്‍ഥിയുടെ മൊബൈലും ലാപ്‌ടോപ്പും സൈബര്‍ വിദഗ്ധരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്തത്.
അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ അശ്ലീല രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ബിബിഎ വിദ്യാര്‍ഥിയായ വി.എസ്. ശ്രീഹരിയെ റിമാന്‍ഡ് ചെയ്തിരുന്നു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന ടെലിഗ്രാമിലെ അഞ്ചു പേരടങ്ങുന്ന രഹസ്യ ഗ്രൂപ്പിലെ അംഗമാണ് സനീഷ്.
കെഎസ്‌യു മീഡിയ കമ്മിറ്റി അംഗമായ ശ്രീഹരി കോളജിലെ വിവിധ പരിപാടികളുടെ ചിത്രങ്ങള്‍ എടുത്തിരുന്നു. വിദ്യാര്‍ഥിനികള്‍ക്കും അധ്യാപികമാര്‍ക്കും ചിത്രങ്ങള്‍ എടുത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ ചിത്രങ്ങളൊക്കെയാണ് എഐ ഉപയോഗിച്ച് അശ്ലീലമാക്കി മാറ്റിയത്.
Tags : Thrikkakara MorphingCase Arrest