x
ad
Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു വ​യ​സു​കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വം; വീ​ഴ്ച​യി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്

വെബ് ഡെസ്‌ക്
Published: September 7, 2026 03:15 PM IST | Updated: September 7, 2026 03:15 PM IST

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്

കോ​ട്ട​യം: ഒ​രു വ​യ​സു​കാ​രി​യു​ടെ ശ​രീ​ര​ത്തി​ൽ സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ത​യാ​റാ​ക്കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സൂ​പ്ര​ണ്ടി​ന് കൈ​മാ​റി.

ചി​കി​ത്സ​യ്ക്കി​ടെ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ സൂ​ചി ക​യ​റാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ വാ​രി​യെ​ല്ലി​ൽ കു​ത്തി​വ​യ്പ് എ​ടു​ക്കാ​റി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ റി​പ്പോ​ർ​ട്ടി​ലെ വാ​ദ​ങ്ങ​ൾ ത​ള്ളി രം​ഗ​ത്തെ​ത്തി.

സൂ​ചി ക​യ​റി​യ വി​വ​രം അ​പ്പോ​ൾ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രെ അ​റി​യി​ച്ചി​രു​ന്ന​താ​യി മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട മാ​താ​പി​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു.

Tags : Kottayam MedicalCollege HealthDepartment InvestigationReport NewsUpdate Headlines

Recent News

Corehub Up