പ്രതീകാത്മക ചിത്രം
കാസർകോട്: വിനായക ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ 14 തിങ്കളാഴ്ച കാസർകോട് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾ, സ്കൂൾ ബോർഡ് പരീക്ഷകൾ, പൊതു നിയമന പരീക്ഷകൾ എന്നിവയ്ക്ക് ഈ അവധി ബാധകമല്ല.
അവശ്യ സേവനങ്ങൾ, സർക്കാർ ട്രഷറികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കിംഗ് സ്ഥാപനങ്ങൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കും. പ്രശസ്തമായ മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലെ ഗണേശോത്സവവും വിഗ്രഹ നിമഞ്ജന ചടങ്ങുകളും പ്രമാണിച്ച് ജില്ലയിൽ വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.
Tags : Kasaragod DisctrictCollector Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash